For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബാഹുബലിയ്ക്ക് ശേഷമുള്ള ബ്രഹ്മാണ്ഡ ചിത്രം! പ്രഭാസ് വര്‍ഷങ്ങള്‍ പാഴാക്കിയത് ചുമ്മാതല്ല, കാരണമുണ്ട്‌

  |

  ഇന്ത്യന്‍ സിനിമാലോകത്ത് വിസ്മയമായി മാറിയ ബാഹുബലിയിലൂടെയാണ് നടന്‍ പ്രഭാസ് ലോകം മുഴുവന്‍ അറിയപ്പെട്ടത്. രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ച ബാഹുബലിയ്ക്ക് വേണ്ടി വര്‍ഷങ്ങളോളമുള്ള കഷ്ടപാടുകള്‍ പ്രഭാസ് ഏറ്റെടുത്തിരുന്നു. ബാഹുബലിയ്ക്ക് ശേഷമുള്ള പ്രഭാസിന്റെ സിനിമ എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികള്‍. ഒടുവില്‍ സാഹോ എന്ന ചിത്രമാണ് അടുത്തതായി വരാനിരിക്കുന്നത്. കഴിഞ്ഞ ദിവസം സാഹേയുടെ ട്രെയിലര്‍ പുറത്ത് വന്നു. ചടങ്ങിനിടെ രസകരമായ കാര്യങ്ങള്‍ പ്രഭാസ് സംസാരിച്ചിരിക്കുകയാണ്.

  ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുക്കവേ ബോളിവുഡ് ആരാധകര്‍ക്ക് വേണ്ടി എന്തെങ്കിലും ഹിന്ദിയില്‍ സംസാരിക്കാമോ എന്ന് ആവശ്യപ്പെട്ടിരുന്നു. തുടക്കത്തില്‍ ചോദ്യം ഒഴിവാക്കിയ താരം പിന്നീട് ജയ് ഹിന്ദ് എന്ന് പറഞ്ഞ് ആരാധകരെ ആവേശത്തിലാക്കി. സിനിമയെ കുറിച്ച് നിരവധി കാര്യങ്ങളും പ്രഭാസ് തുറന്ന് പറഞ്ഞിരുന്നു. തെലുങ്ക് സിനിമയിലൂടെയാണ് പ്രഭാസ് ശ്രദ്ധിക്കപ്പെടുന്നതെങ്കിലും ബോളിവുഡ് അടക്കം ഇന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രികളിലും വലിയൊരു വിഭാഗം ആരാധകര്‍ താരത്തിനുണ്ട്.

  ജീവിതത്തിലെ രണ്ട് വര്‍ഷം സാഹോയ്ക്ക് വേണ്ടി നല്‍കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം ബാഹുബലിയ്ക്ക് വേണ്ടി ഞാന്‍ നാല് വര്‍ഷം നല്‍കി. എന്നാല്‍ ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് വേണ്ടി വളരെയധികം തയ്യാറെടുപ്പുകള്‍ ആവശ്യമായി വന്നു. എനിക്ക് സംവിധായകനെയും സിനിമയ്ക്ക് വേണ്ടി പണം മുടക്കിയ നിര്‍മാതാരക്കളെയും പിന്തുണയ്‌ക്കേണ്ടതുണ്ട്. ഇത്രയും സമയം അവര്‍ ആവശ്യപ്പെട്ടതായും ട്രെയിലര്‍ ലോഞ്ചിനിടെ പ്രഭാസ് വ്യക്തമാക്കി.

  സാഹോയുടെ ആക്ഷന്‍ സീക്വന്‍സിന് വേണ്ടി മാത്രം തൊണ്ണൂറ് കോടിയോളം ചെലവഴിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ നിന്നുമായിരുന്നു ഈ രംഗങ്ങള്‍ ഒരുക്കിയത്. ഹോളിവുഡ് സ്റ്റണ്ട് കൊറിയോഗ്രാഫര്‍ കെന്നി ബേറ്റ്‌സ് ആണ് സാഹോയ്ക്ക് വേണ്ടി ആക്ഷന്‍ ഒരുക്കിയത്. നേരത്തെ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു.

  സുജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകൡലേക്ക് കടന്നിരിക്കുകയാണ്. ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനം ലക്ഷ്യമാക്കി ഓഗസ്റ്റ് പതിനഞ്ചിന് സാഹോ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ റിലീസ് മാറ്റിയിരിക്കുകയാണ്. ഗുണനിലവാരമുള്ള സിനിമ നിര്‍മ്മിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അത് തൃപ്തികരമായ രീതിയില്‍ പൂര്‍ത്തിയാവാന്‍ ഇനിയും സമയമെടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

  സ്‌പൈ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് പ്രഭാസിന്റെ നായികയായിട്ടെത്തുന്നത്. നീല്‍ നിധിന്‍ മുകേഷ്, ജാക്കി ഷെറഫ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വമ്പന്‍ മുതല്‍ മുടക്ക് ആവശ്യമായി വന്നിരിക്കുന്ന സാഹോ തെലുങ്കിലെ അടുത്ത ഏറ്റവും വലിയ ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. ബാഹുബലിയ്ക്ക് ശേഷം ബോക്‌സോഫീസ് വിറപ്പിക്കാന്‍ പോവുന്ന ചിത്രമായിരിക്കുമോ ഇതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. സാഹോ തിയറ്ററുകളിലേക്ക് എത്തിയതിന് ശേഷമായിരിക്കും പ്രഭാസിന്റെ വിവാഹം നടക്കുക എന്നും സൂചനുണ്ട്.

  സാറ അലി ഖാന്റെ രാശി തെളിഞ്ഞു! താരപുത്രിയുടെ അടുത്ത സിനിമ 2020 ല്‍ തിയറ്ററുകളിലേക്ക് എത്തും

  English summary
  Prabhas Talks About Saaho
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X