ആ ദിവസം എന്നും തനിയ്ക്ക് പ്രിയപ്പെട്ടതായിരിക്കും! പ്രഭാസിന്റെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്
ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ആഘോഷമായിരുന്നു ബാഹുബലി.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ബാഹുബലി 2. ആദ്യ ഭാഗത്തിൽ പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊണ്ടാണ് ചിത്രം അവസാനിച്ചത്. ഒരു ചിത്രം അവസാനിക്കുമ്പോൾ ആകാംക്ഷയോടെ പ്രേക്ഷകർ ഇറങ്ങി വന്ന ചടിത്രമായി ബാഹുബലിയുടെ ആദ്യ ഭാഗം. പിന്നെ രണ്ടാ ഭാഗത്തിനായുള്ള രണ്ടു വർഷത്തെ കാത്തിരുപ്പ്. ബാഹുബലി ആദ്യ ഭാഗത്തെ കുറിച്ച് ചോദിച്ചാൽ ഏതു പ്രേക്ഷകനും പറയാനുണ്ടാകുന്നത് നിരാശയുടെ കഥയാകും.
എന്നാൽ 2017 ഏപ്രിൽ 27 എന്ന ദിവസം ഒരു സിനിമാ പ്രേമികളെ സംബന്ധിച്ച് ഒരു തൃശ്ശൂർ പൂരം തന്നെയായിരുന്നു. ഒരു പൂരം കഴിഞ്ഞ് അടുത്തതിനായുള്ള കാത്തിരിപ്പ് പോലെ നീണ്ട രണ്ടു വർഷത്തിന്റെ കാത്തിരുപ്പിനൊടുവിലാണ് പ്രേക്ഷകർക്കുളള ഉത്തരവുമായി ബാഹുബലി രണ്ടാ ഭാഗം എത്തിയത്. ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ആഘോഷമായിരുന്നു ബാഹുബലി.

റെക്കോർഡുകൾ തിരുത്തിക്കുറിച്ചു
പല കളക്ഷൻ റിക്കോർഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു ബാഹുബലി ദ ൺക്ലൂഷൻ. റിലീസ് ചെയ്ത ദിവസം തന്നെ റിക്കോർഡ് കളക്ഷനായിരുന്നു ചിത്രം നേടിയത്. വെറും 10 ദിവസത്തിനുളളിൽ 1000 കോടി രൂപയുടെ കളക്ഷൻ നേടിയും ബാഹുബലി റെക്കോർഡ് സൃഷ്ടിച്ചു.

എല്ലാർക്കും നന്ദി
ബാഹുബലി രണ്ടാ ഭാഗം ഒരു വർഷം പൂർത്തിയാക്കിയ വേളയിൽ ആരാധകർക്ക് നന്ദിയറിയിച്ച് നടൻ പ്രഭാസ് രംഗത്തെത്തിയിരുന്നു. '' ബാഹുബലി 2 ഒരു വർഷം പൂർത്തിയാക്കിയിരിക്കുന്നു. ആദിവസം എനിയ്ക്ക് എന്നും പ്രിയപ്പെട്ടതാണ്. എല്ലാ ആരാധകർക്കും നന്ദിയും സ്നേഹവുമ മാത്രം. മനോഹരമായ ആ യാത്രയിൽ പങ്കാളിയായതിന് നന്ദിയെന്നും എസ് എസ് രാജമൌലിക്കും ടീമിനും അഭിനന്ദനങ്ങള്‍, ഹൃദയം നിറഞ്ഞ നന്ദി- പ്രഭാസ് പറയുന്നു.

ടെൻഷനിടിച്ച് ആരാധകർ
ഇത്രയധികം ആരാധകർ ടെൻഷനിച്ച് കാത്തിരുന്ന ഒരു ചിത്രം ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടില്ല. എല്ലാവർക്കും അറിയേണ്ടത് ഒറ്റ കാര്യമാത്രം ബാഹുബലിയെ കട്ടപ്പ എന്തിനു കൊലപ്പെടുത്തിയെന്ന്. പ്രേക്ഷകരുടെ മനസിൽ അത്രയേറേ ആകാംക്ഷ ജനിപ്പിക്കാൻ രാജമൗലി എന്ന സംവിധായകനു കഴിഞ്ഞിരുന്നു. സംവിധായകന്റെ കാഴ്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കാനും അഭിനയിച്ചു ഫലിപ്പിക്കാനും അതിലെ താരങ്ങൾക്കും കഴിഞ്ഞുവെന്നതാണ് ചിത്രത്തിന്റെ വിജയത്തിന്റെ കാരണം.

അനുഷ്ക പ്രഭാസ് താര ജോഡി
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനസിൽ കയറി കൂടിയ താര ജോഡികളാണ് അനുഷ്കയും പ്രഭാസും. ഇരുവർക്കും ഒരുപാട് ആരാധകരുണ്ടെങ്കിലും ഇവരുടെ എല്ലാവരുടേയും ആഗ്രഹം താരങ്ങൾ ജീവിതത്തിലും ഒന്നാകണമെന്നാണ്. ആദ്യം ഭാഗം തിയേറ്ററുകളിലെത്തിയതിന്റെ പിന്നാലെ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പ് കഥകൾ പുറത്തു വരാൻ തുടങ്ങിയിരുന്നു. ആദ്യ ഭാഗത്തിൽ ഇവർ തമ്മിൽ അധികം കേമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നു. എങ്കിൽപോലും ഇവരെ കുറിച്ചുള്ള പല കഥകളും പുറത്തു വന്നിരുന്നു. എന്നാൽ രണ്ടാം ഭാഗം വന്നതോടു കൂടി കഥകളുടെ എണ്ണവും വ്യാപ്തിയും കൂടി. ഇങ്ങനെ പല കഥകൾ പുറത്തു വരുന്നുണ്ടെങ്കിലും ഇതെല്ലാം നിഷേധിക്കുകയാണ് അനുഷ്കയും പ്രഭാസും.


Click it and Unblock the Notifications