ഞങ്ങൾ സംസാരിക്കുക പോലുമില്ലായിരുന്നു; നിങ്ങളുടെ ചേട്ടനെയായിരുന്നു എനിക്കിഷ്ടം; പ്രഭുദേവയോട് മീന

തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ ഹിറ്റ് നായികയായി തിളങ്ങിയ നടിയാണ് മീന. ഭാ​ഗ്യ നായികയാൈയി അറിയപ്പെട്ടിരുന്ന മീനയ്ക്ക് കൈ നിറയെ അവസരങ്ങൾ അക്കാലത്ത് വന്നു. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ സ്റ്റാറുകളുടെ നായികയാവാൻ മീനയ്ക്ക് കഴിഞ്ഞു. രജിനികാന്ത്, ചിരഞ്ജീവി, മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ കൂടെ സ്ക്രീനിൽ കാണുമ്പോൾ ഏറ്റവും മിക്ക കെമിസ്ട്രി മീനയ്ക്കുണ്ടായിരുന്നു. വിവാഹവും കുടുംബവുമായ ശേഷം പല നടിമാരും പ്രാധാന്യം കുറഞ്ഞ വേഷങ്ങളിലേക്ക് മാറിയെങ്കിൽ മീനയുടെ കാര്യത്തിൽ അതുണ്ടായില്ല.

ദൃശ്യം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ഹിറ്റ് സിനിമകളുടെ ഭാ​ഗമാവുന്നത് നടിയുടെ രണ്ടാം വരവിലാണ്. കഴിഞ്ഞ വർഷമാണ് മീനയുടെ ജീവിതത്തിൽ അപ്രതീക്ഷിത ചില സംഭവങ്ങളുണ്ടായത്. നടിയുടെ ഭർത്താവ് വിദ്യാസാ​ഗറിന്റെ മരണം ഏവരെയും വിഷമിപ്പിച്ചു. ഈ സംഭവത്തിൽ മാനസികമായി തളർന്ന മീന പതിയെ പഴയ സന്തോഷത്തിലേക്ക് തിരിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. അമ്മയുടെ വിഷമം മനസ്സിലാക്കി മകളും ഒപ്പമുണ്ട്.

തന്റെ അമ്മയെക്കുറിച്ച് ​അനാവശ്യ ​ഗോസിപ്പുകൾ മാധ്യമങ്ങൾ എഴുതരുമെന്നും അമ്മയുടെ വിഷമം മനസ്സിലാക്കണമെന്നും മകൾ നൈനിക അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ മീനയും പ്രഭുദേവയും തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമാ കരിയറിലെ മീനയുടെ 40 വർഷങ്ങൾ ആഘോഷിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രഭുദേവ.

Meena

'ഇത്തരമൊരു പരിപാടി മീന അർഹിക്കുന്നു. എത്ര ഹിറ്റുകളാണ് മീന നൽകിയത്. അവൾക്ക് നന്നായി ഡാൻസ് ചെയ്യാനും അഭിനയിക്കാനും അറിയാം. ആദ്യം അവരെ കാണുന്നത് ഹൈദരാബാദിൽ വെച്ചാണ്. ഞാനും അവരും കൂടി ഒരു ​ഗാനരം​ഗം ഉണ്ടായിരുന്നു. ഒരുമിച്ചാണ് ഫ്ലെെറ്റിലും കാറിലും പോയത്. പക്ഷെ ഞാനും അവളും സംസാരിച്ചതേ ഇല്ല. ഞാൻ കുറച്ച് ഇൻട്രൊവാണ്. അവളാണെങ്കിൽ എന്നേക്കാളുമപ്പുറം. മൂന്ന് നാല് സോങ്ങുകൾ ചെയ്തു. പക്ഷെ ഞങ്ങളധികം സംസാരിച്ചില്ല'

'മീന അന്ന് വളരെ അഴകുള്ളയാണ്. ഞാനാ സമയത്ത് കാണാൻ എന്തോ പോലെയാണ്. കുറച്ച് നാളുകൾക്ക് ശേഷം ഭക്ഷണം കഴിക്കവെ ഞാൻ ഒരു ഹായ് പറഞ്ഞു. ഹായ് എന്ന് എങ്ങനെയോ മറുപടി പറ‍ഞ്ഞു. വാ തുറന്നത് പോലുമില്ല. അവളുടെ അമ്മ അടുത്തുണ്ടായിരുന്നു. മീന ഇത്രയും വലിയ ആളായതിന് കാരണവും അമ്മയാണ്. മീന എത്ര അധ്വാനിച്ചോ അത് പോലെ അവരും അധ്വാനിച്ചു'

Meena, Prabhu Deva

'പിന്നീട് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു. ഞാനിടയ്ക്ക് ഷൂട്ടിം​ഗിൽ വൺ മോർ എന്ന് പറയും. മീന അങ്ങനെ പറയില്ല. എത്ര നീളമുള്ള ഡയലോ​ഗ് ആണെങ്കിലും എളുപ്പത്തിൽ പറയും,' പ്രഭുദേവ പറഞ്ഞു. പ്രഭുദേവയെക്കുറിച്ച് വേദിയിൽ മീനയും സംസാരിച്ചു. രണ്ട് പേരും ഉൾവലിഞ്ഞ പ്രകൃതക്കാരായതിനാൽ സംസാരിക്കില്ലായിരുന്നെന്ന് മീനയും ഓർത്തു. കണിശക്കാരനായ കൊറിയോ​ഗ്രഫറാണ് പ്രഭുദേവയെന്ന് മീന അഭിപ്രായപ്പെട്ടു. 'ഡാൻസിൽ മാത്രമല്ല എക്സ്പ്രഷനിലും പ്രഭു മാസ്റ്ററെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല'

'ഞാൻ തന്നെ മുമ്പ് പറഞ്ഞിട്ടുണ്ട്. നിങ്ങളേക്കാൾ നിങ്ങളുടെ ചേട്ടനെയാണ് കൂടുതൽ ഇഷ്ടം. അദ്ദേ​ഹം നമുക്ക് ഏത് സ്റ്റെപ്പുകൾ വഴങ്ങുന്നെന്ന് നോക്കി മൂവ്മെന്റുകൾ തരും. പക്ഷെ നിങ്ങൾ അങ്ങനെയല്ല. നിങ്ങൾ ചെയ്യുന്നത് തന്നെ ഞങ്ങളും ചെയ്യണം. പക്ഷെ ഇദ്ദേഹത്തിന്റെ കൂടെ ചെയ്ത എല്ലാ ഡാൻസുകളും ശ്രദ്ധിക്കപ്പെട്ടു,' മീന പറഞ്ഞു. പ്രഭുദേവയുടെ ജേഷ്ഠൻ രാജു സുന്ദരവും ഡാൻസ് കൊറിയോ​ഗ്രാഫറാണ്.

മിൻസാര കനവ്, കാതല കാതല, വാനത്തെെ പോലെ, പെണ്ണിൻ മനതൈ തൊട്ട്, അള്ളി തന്ത വാനം തുടങ്ങി ഒരുപിടി സിനിമകളിൽ പ്രഭുദേവ അഭിനയിച്ചിട്ടുണ്ട്. ഡാൻസ് കൊറിയോഗ്രഫിലേക്കും സിനിമാ സംവിധാനം, നിർമാണം എന്നിവയിലേക്ക് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. ദേവി 2 വാണ് അടുത്ത കാലത്ത് പ്രഭുദേവ അഭിനയിച്ചതിൽ ഹിറ്റായ സിനിമ.

Read more about: meena prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X