ആദ്യ ഭാര്യക്ക് കോടികൾ, നയൻതാരയുടെ സഹായം, എന്നിട്ടും മക്കൾക്ക് മുൻ​ഗണന; പിരിഞ്ഞതിന് കാരണം?

സംഭവബഹുലമായ കരിയർ ​ഗ്രാഫുള്ള നടിയാണ് നയൻതാര. തമിഴ്, തെലുങ്ക് സിനിമാ രം​ഗത്ത് മറ്റാെരു നടിക്കും നയൻതാരയുടേത് പോലെ വിജയ ​ഗാഥ ആവർത്തിക്കാനായിട്ടില്ല. സൂപ്പർസ്റ്റാറുകളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത സിനിമകളിൽ നായികയായും നയൻതാര പ്രേക്ഷകർക്ക് മുമ്പിലെത്തുന്നു. കോടികളാണ് നയൻതാരയുടെ പ്രതിഫലം. എന്നാൽ കരിയറിലെ സൗഭാ​ഗ്യങ്ങളൊന്നും വേണ്ടെന്ന് വെച്ച ഒരു കാലം നയൻതാരയ്ക്കുണ്ടായിരുന്നു. പ്രഭു​ദേവയ്ക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച സമയത്തായിരുന്നു ഇത്.

പ്രഭുദേവയുടെ ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് ന‌ടി ഇദ്ദേഹവുമായി അടുക്കുന്നത്. അന്ന് തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയാണ് നയൻതാര. സൂപ്പർതാരമായി വളർന്ന് കൊണ്ടിരിക്കുന്ന സമയം. എന്നാൽ ഒരുമിച്ച് ജീവിതം തുടങ്ങിയാൽ നയൻതാര കരിയർ വി‌ടണമെന്ന് പ്രഭുദേവ ആവശ്യപ്പെട്ടിരുന്നു. കടുത്ത പ്രണയത്തിലായ നയൻതാര ഈ ആവശ്യത്തിന് സമ്മതം പറഞ്ഞു. ശ്രീ രാമ രാജ്യം എന്ന തെലുങ്ക് സിനിമ തന്റെ അവസാന സിനിമയാണെന്ന് മാധ്യമങ്ങളോട് പറയുകയും ചെയ്തു. ഇതിനിടെ പ്രഭുദേവ ആദ്യ ഭാര്യ റംലത്തുമായി നിയമപരമായി പിരിയാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോയി.

Prabhu Deva  Nayanthara

എന്നാൽ പിന്നീട് താരങ്ങൾക്കിടയിൽ പ്രശ്നം വന്നു. രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. മാനസികമായി തകർന്ന നയൻതാരയ്ക്ക് പെട്ടെന്നൊരു തിരിച്ച് വരവ് സാധ്യമായിരുന്നില്ല. ഒരു വർഷത്തോളം നടി ലെെം ലെെറ്റിൽ നിന്നും അകന്ന് നിന്നു. ഇതിനിടെ താരമൂല്യം പോയി. പിന്നീട് ചെയ്ത ചില സിനിമകൾ പരാജയപ്പെട്ടു. രാജാ റാണി എന്ന സിനിമയുടെ വിജയമാണ് നയൻതാരയ്ക്ക് പഴയ മാർക്കറ്റ് വാല്യു തിരികെ നൽകിയത്.

അന്നൊരുപക്ഷെ കരിയർ വിട്ട് പ്രഭുദേവയെ വിവാഹം ചെയ്തിരുന്നെങ്കിലും നയൻതാരയ്ക്ക് ആ​ഗ്രഹിച്ച ജീവിതം ലഭിക്കില്ലായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. റംലത്തുമായുള്ള വിവാഹ ബന്ധത്തിൽ രണ്ട് മക്കൾ പ്രഭുദേവയ്ക്കുണ്ട്. ഡിവോഴ്സിന്റെ സമയത്ത് വലിയ തുക ജീവനാംശമായി പ്രഭുദേവ റംലത്തിനും മക്കൾക്കും നൽകിയതാണ്.

Prabhu Deva  Nayanthara

വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മക്കൾക്ക് പ്രഥമ പരി​ഗണന നൽകുമെന്ന് പ്രഭുദേവ ആദ്യമേ വ്യക്തമാക്കി. റംലത്താണെങ്കിൽ പിരിഞ്ഞെങ്കിലും പ്രഭുദേവയിൽ നിന്നും പൂർണമായും അകന്നിട്ടില്ലെന്ന വാദവുമുണ്ട്. ഈയടുത്ത് നൽകിയ അഭിമുഖങ്ങളിൽ റംലത്ത് നെറ്റിയിൽ സിന്ദൂരം തൊട്ടിട്ടുണ്ട്. പ്രഭുദേവയെക്കുറിച്ച് സ്നേഹത്തോടെയാണ് സംസാരിക്കുന്നതും. പ്രഭുദേവ ആദ്യ ഭാര്യയിലെ മക്കൾക്ക് കൊടുക്കുന്ന പ്രഥമ പരി​ഗണനയാണ് നയൻതാരയെ അലോസരപ്പെടുത്തിയതെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു.

കോടികളാണ് പ്രഭുദേവ റംലത്തിനും മക്കൾക്കും ജീവനാംശമായി നൽകിയത്. ആ കാലഘട്ടത്തിൽ നയൻതാര പ്രഭുദേവയെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തിരുന്നെന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ എന്നിട്ടും തന്നേക്കാൾ പ്രാധാന്യം ആദ്യ വിവാഹത്തിലെ മക്കൾക്ക് നൽകിയതിൽ നയൻതാരയ്ക്ക് ദേഷ്യം തോന്നിയെന്നും അഭ്യൂഹങ്ങൾ വന്നു.റംലത്ത് മക്കൾക്കൊപ്പം കഴിയുമ്പോൾ പ്രഭുദേവ മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ്. ഹിമാനി സിം​ഗ് എന്നാണ് ഭാര്യയുടെ പേര്.

ഇരുവർക്കും ഒരു മകളുമുണ്ട്. ഡിവോഴ്സിന് ശേഷം റംലത്തിനെ മാധ്യമങ്ങളിലൊന്നും കണ്ടിരുന്നില്ല. എന്നാൽ ഈയടുത്ത് അവൾ വികടൻ എന്ന തമിഴ് മീഡിയക്ക് റംലത്ത് അഭിമുഖം നൽകി. പ്രഭുദേവയെക്കുറിച്ചും മക്കളെക്കുറിച്ചും റംലത്ത് സംസാരിച്ചു. മക്കൾക്ക് പ്രഭുദേവ നല്ല അച്ഛനാണെന്നും വേർപിരിഞ്ഞെങ്കിലും മുൻഭർത്താവിനെ കുറ്റപ്പെടുത്തില്ലെന്നും റംലത്ത് വ്യക്തമാക്കി. ഇതാണ് എന്റെ ജീവിതമെന്ന് മനസിലാക്കി. എന്റെ മക്കളെ നോക്കണം. ഡിവോഴ്സായെങ്കിലും പ്രഭുദേവ തനിക്ക് എല്ലാ വിധ പിന്തുണയും നൽകുന്നുണ്ടെന്നും റംലത്ത് പറഞ്ഞു.

More from Filmibeat

Read more about: prabhu deva nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X