വഴക്കിട്ട് റംലത്ത് പോയി; ക്ഷമിക്കാതെ നയൻതാരയും; ഇനി ഹിമാനിക്കൊപ്പം; രണ്ടാം ഭാര്യക്കൊപ്പം ആദ്യമായി പ്രഭുദേവ
തെന്നിന്ത്യൻ സിനിമകളിൽ ഡാൻസെന്നാൽ പ്രഭുദേവ എന്നറിയപ്പെട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. നടനായി തിളങ്ങിയ കാലത്തും പ്രഭുദേവയുടെ ഡാൻസിനോടായിരുന്നു പ്രേക്ഷകർക്ക് പ്രിയം. നടനെന്ന നിലയിൽ ചുരുങ്ങിയ കാലം മാത്രമേ പ്രഭുദേവയ്ക്ക് ശ്രദ്ധിക്കപ്പെടാൻ പറ്റിയുള്ളൂ. മിൻസാര കനവ്, കാതല കാതല, വാനത്തെെ പോലെ, പെണ്ണിൻ മനതൈ തൊട്ട്, അള്ളി തന്ത വാനം, എങ്കൾ അണ്ണ തുടങ്ങി ഒരുപിടി സിനിമകളിൽ പ്രഭുദേവ തിളങ്ങി.
പിന്നീട് ഡാൻസ് കൊറിയോഗ്രഫിലേക്കും സിനിമാ സംവിധാനം, നിർമാണം എന്നിവയിലേക്കും പ്രഭുദേവ ശ്രദ്ധ കേന്ദ്രീകരിച്ചു. കരിയറിനപ്പുറത്ത് ഏറെ നാൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ വ്യക്തിയാണ് പ്രഭുദേവ. ആദ്യ ഭാര്യയുമായുള്ള പ്രശ്നം, നയൻതാരയുമായുള്ള ലിവ് ഇൻ റിലേഷൻഷിപ്പ്, പിരിയൽ തുടങ്ങി പല സംഭവങ്ങൾ ഇതിന് കാരണമായി. ആദ്യ ഭാര്യ റംലത്തോ നയൻതാരയോ അല്ല ഇന്ന് പ്രഭുദേവയുടെ പങ്കാളി.

രണ്ടാം ഭാര്യ ഹിമാനി സിംഗാണ്. ഇരുവരും രഹസ്യമായാണ് വിവാഹം കഴിച്ചത്. വിവാഹത്തെക്കുറിച്ച് പ്രഭുദേവ എവിടെയും സംസാരിച്ചിട്ടില്ല. ഭാര്യയും ലൈം ലൈറ്റിലുള്ള ആളല്ല. വിവാഹം കഴിഞ്ഞ് ഏറെ നാളായിട്ടും പൊതുവേദികളിൽ ഇരുവരെയും ഒരുമിച്ച് കണ്ടിരുന്നില്ല.ആരാധകരുടെ ഈ പരാതിക്ക് പരിഹാരമായിരിക്കുകയാണിപ്പോൾ.
തിരുപ്പതി ക്ഷേത്രത്തിൽ ഒരുമിച്ച് പ്രാർത്ഥിക്കാൻ എത്തിയ പ്രഭുദേവയുടെയും ഭാര്യയുടെയും ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. കൈ കോർത്ത് നടക്കുന്ന പ്രഭുദേവയുടെയും ഹിമാനിയുടെയും ദൃശ്യങ്ങൾ ഇതിനകം വൈറലായിട്ടുണ്ട്. 2020 ലാണ് പ്രഭുദേവയുടെ രണ്ടാം വിവാഹ വാർത്ത പുറത്ത് വന്നത്. മുംബൈയിലെ ഫിസിയോ തെറാപിസ്റ്റാണ് ഹിമാനി.

കഴുത്തിനും കാലിനും വേദന വന്നപ്പോൾ പ്രഭുദേവ ചികിത്സ തേടിയത് ഹിമാനിക്കടുത്തായിരുന്നു. ഈ പരിചയം പിന്നീട് പ്രണയമാവുകയും രണ്ട് പേരും ഒരുമിച്ച് കഴിയുകയും ചെയ്തു. രഹസ്യമായാണ് വിവാഹം നടന്നത്. അഭ്യൂഹങ്ങൾ പരന്നതോടെ പ്രഭുദേവയുടെ സഹോദരൻ വിവാഹം നടന്നെന്ന കാര്യം സ്ഥിരീകരിക്കുകയായിരുന്നു.
പ്രഭുദേവ ആദ്യ ഭാര്യയുമായി 2011 ൽ വേർപിരിഞ്ഞയാണ്. 2012 ൽ നയൻതാരയുമായുള്ള ബന്ധവും അവസാനിച്ചു. അന്നേറെ വിവാദം ഈ രണ്ട് സംഭവങ്ങളുമുണ്ടാക്കിയിരുന്നു. മുസ്ലിം മതസ്ഥയായ റംലത്ത് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാനായി മതം മാറുകയും പേര് ലത എന്നാക്കുകയും ചെയ്തിരുന്നു. മൂന്ന് മക്കൾ ഇരുവർക്കും ജനിച്ചു. എന്നാൽ മൂത്തമകൻ കാൻസർ ബാധിച്ച് മരിച്ചു.
പ്രഭുദേവ-റംലത്ത് വിവാഹത്തിൽ വലിയ പ്രശ്നങ്ങളുണ്ടാവുന്നത് നയൻതാരയുടെ കടന്ന് വരവോടെയാണ്. പ്രഭുദേവയുമായി കടുത്ത പ്രണയത്തിലായ നയൻതാര ഇദ്ദേഹത്തോടൊപ്പം ഒരുമിച്ച് താമസിക്കാനും തുടങ്ങി. ഇതോടെ ഇരുവർക്കുമെതിരെ പരസ്യമായി റംലത്ത് രംഗത്തെത്തി. പ്രഭുദേവ നയൻതാരയെ വിവാഹം കഴിച്ചാൽ നിരാഹാരമിരിക്കുമെന്ന് റംലത്ത് പ്രഖ്യാപിച്ചു. വനിതാ സംഘടനകൾ നയൻതാരയെക്കെതിരെ സമരം നടത്തുകയും കോലം കത്തിക്കുകയും ചെയ്തു.
പ്രശ്നങ്ങളിലും പ്രഭുദേവയും നയൻതാരയും ഒന്നിച്ച് നിന്നെങ്കിലും ഈ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല. രണ്ട് പേരും പിരിഞ്ഞു. ഇതിനെന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ല. നയൻതാര ഇതേക്കുറിച്ച് പിന്നീട് സംസാരിച്ചിട്ടില്ല. മാനസികമായി കടുത്ത ആഘാതം നടിക്കിതുണ്ടാക്കി. കുറച്ച് നാളത്തേക്ക് നടി സിനിമയിൽ നിന്നും മാറിനിന്നു. പിന്നീട് ശക്തമായി തിരിച്ച് വരികയും ചെയ്തു.
പ്രഭുദേവയെക്കുറിച്ച് പിന്നീടൊരിക്കലും പൊതുവേദിയിൽ നയൻതാര സംസാരിച്ചിച്ചിട്ടില്ല. പ്രഭു എന്ന് നടി ശരീരത്തിൽ പച്ച കുത്തുകയും ചെയ്തിരുന്നു. ഇത് പിന്നീട് പോസിറ്റീവ് എന്നാക്കി മാറ്റി വരച്ചു. പ്രഭുദേവയ്ക്ക് മുമ്പുള്ള കാമുകൻ ചിമ്പുവുമായി നടി പിന്നീടും സൗഹൃദത്തിലായി. എന്നാൽ പ്രഭുദേവയോട് ക്ഷമിക്കാൻ നടി ഇതുവരെ തയ്യാറായിട്ടില്ലത്രെ.


Click it and Unblock the Notifications