അന്ന് തകർന്ന് പോയ പ്രഭുദേവ; ഇന്ന് നാലാമത്തെ കുഞ്ഞിനൊപ്പം ക്ഷേത്രത്തിൽ; വൈറലായി ചിത്രങ്ങൾ

ഡാൻസർ, നടൻ, ഫിലിംമേക്കർ തുടങ്ങി പല മേഖലകളിൽ പ്രവർത്തിച്ച പ്രഭുദേവയ്ക്ക് തെന്നിന്ത്യയിലും ബോളിവുഡിലും ആരാധകരുണ്ട്. മിൻസാര കനവ്, പെണ്ണിൻ മനതൈ തൊട്ട്, അള്ളി തന്ത വാനം, എങ്കൾ അണ്ണ, കാതല കാതല, വാനത്തെെ പോലെ തുടങ്ങി 90 കളിൽ പ്രഭുദേവ അഭിനയിച്ച പല സിനിമകളും ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. കരിയറിൽ കുറേക്കാലം നായക നിരയിൽ തുടരാൻ പ്രഭുദേവയ്ക്ക് കഴിഞ്ഞില്ല.

അതേസമയം പല സിനിമകളിലും പ്രഭുദേവ കൊറിയോ​ഗ്രാഫ് ചെയ്ത ഡാൻസ് നമ്പറുകൾ വൻ ജനശ്രദ്ധ നേടി. കരിയറിലും ജീവിതത്തിലും കയറ്റിറക്കങ്ങൾ പ്രഭുദേവയ്ക്കുണ്ടായിട്ടുണ്ട്. മകന്റെ മരണം, വിവാഹ ബന്ധം തകർന്നത്, നയൻതാരയുമായുള്ള പ്രണയവും വേർപിരിയലും, പിന്നീടുണ്ടായ അഭ്യൂഹങ്ങൾ തുടങ്ങി പ്രഭുദേവയുടെ ജീവിതത്തിലെ പല സംഭവങ്ങളും വാർത്താ പ്രാധാന്യം നേടി. ഹിമാനി സിം​ഗ് എന്നാണ് പ്രഭുദേവയുടെ ഇപ്പോഴത്തെ ഭാര്യയുടെ പേര്.

ഫിസിയോ തെറാപിസ്റ്റാണ് ഹിമാനി. അടുത്തിടെയാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. 50ാം വയസ്സിലാണ് പ്രഭുദേവ വീണ്ടും അച്ഛനായത്. ആദ്യ വിവാഹത്തിലെ രണ്ട് മക്കളുടെയും സംരക്ഷണച്ചുമതല പ്രഭുദേവയ്ക്കാണ്. റിഷി, ആദിത്യ എന്നിങ്ങനെയാണ് പ്രഭുദേവയുടെ ആൺമക്കളുടെ പേര്.

Prabhu Deva

മകളുടെ ചിത്രങ്ങളൊന്നും താരം പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം തിരുപ്പതി ക്ഷേത്ര ദർശനത്തിന് ഭാര്യക്കും കുഞ്ഞിനുമൊപ്പം എത്തിയ പ്രഭുദേവയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. കുഞ്ഞിനെ ചേർ‌ത്ത് പിടിച്ച് തൊഴാൻ നിൽക്കുന്ന ഹിമാനിയെ ചിത്രങ്ങളിൽ കാണാം. ഇടയ്ക്കിടെ തിരുപ്പതി ക്ഷേത്രദർശനത്തിന് പ്രഭുദേവ എത്താറുണ്ട്.

റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. ഇരുവർക്കും മൂന്ന് മക്കളും പിറന്നു. 2008 ൽ മൂത്ത മകൻ വിശാൽ കാൻസർ ബാധിച്ച് മരിച്ചു. പതിമൂന്ന് വയസ്സിലാണ് മകൻ മരിക്കുന്നത്. പ്രഭുദേവയെ ഏറെ തളർത്തിയ സംഭവമായിരുന്നു ഇത്. 2010 ലാണ് പ്രഭുദേവ-റംലത്ത് വിവാഹ ബന്ധം മാധ്യമങ്ങളിൽ ചർച്ചയായത്. റംലത്തുമായി അകന്ന പ്രഭുദേവ നടി നയൻതാരയുമായി പ്രണയത്തിലായി. പ്രഭുദവ നയൻതാരയുമായി ലിവിം​ഗ് ടു​ഗെദറിൽ ആണെന്നും ഭർത്താവ് തന്റെയടുത്ത് തിരിച്ച് വരണം എന്നും ആവശ്യപ്പെട്ട് റംലത്ത് കോടതിയെ സമീപിക്കുന്ന സാഹചര്യവും ഉണ്ടായി.

Prabhu Deva

നയൻതാരയ്ക്കെതിരെ രൂക്ഷമായ വിമർശനവും റംലത്ത് ഉന്നയിച്ചു. അന്ന് നയൻതാരയ്ക്കെതിരെ നിരവധി സംഘടനകൾ പ്രതിഷേധിച്ചു. നടിയുടെ കോലം കത്തിക്കുന്ന സാഹചര്യവും ഉണ്ടായി. 2011 ൽ പ്രഭുദേവയും റംലത്തും നിയമപരമായി വിവാഹമോചനം നേടി. എന്നാൽ തൊട്ടടുത്ത വർഷം നയൻതാരയും പ്രഭുദേവയും പിരിഞ്ഞു. എന്താണ് ഇരുവർക്കുമിടയിൽ സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഒരിക്കൽ പോലും ഇരുവരും മാധ്യമങ്ങളോട് ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല.

നയൻതാരയുമായി അകന്ന ശേഷം പ്രഭുദേവ മുംബൈയിലേക്ക് താമസം മാറി. നയൻതാര 9 മാസത്തോളം സിനിമാ ലോകം വിട്ട് വീട്ടിനുള്ളിൽ ഒതുങ്ങുകയും ചെയ്തു. പിന്നീട് ശക്തമായ തിരിച്ച് വരവ് സിനിമാ ലോകത്ത് നയൻതാരയ്ക്ക് സാധ്യമായി. കഴിഞ്ഞ വർഷമാണ് നയൻതാര വിവാഹിതയായത്. സംവിധായകൻ വിഘ്നേശ് ശിവനാണ് നയൻതാരയുടെ ഭർത്താവ്. ഉയിർ, ഉലകം എന്നീ രണ്ട് മക്കളും ഇവർക്ക് പിറന്നു.

ലോക്ഡൗണിന്റെ സമയത്താണ് പ്രഭുദേവയും ഹിമാനി സിം​ഗും വിവാഹിതരായത്. വിവാഹക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. പഴയത് പോലെ വ്യക്തിജീവിതത്തെക്കുറിച്ച് ​ഗോസിപ്പുകൾ വരാതിരിക്കാൻ പ്രഭുദേവ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്.

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X