അവനില്ലെന്ന് കരുതി സങ്കടപ്പെട്ടാൽ മക്കളെ വളർത്താനാവില്ല, സംരക്ഷണം ചോ​ദിച്ച് വാങ്ങിയത്, അവർക്ക് ഞാൻ മകൾ!

സിനിമാകഥയെ വെല്ലുന്നതാണ് തെന്നിന്ത്യൻ താരം പ്രഭുദേവയുടെ ജീവിതം. നടന്റെ പ്രണയം, വിവാഹം, ​ദാമ്പത്യം തുടങ്ങിയവയെല്ലാം ഏറെ വിവാദമായതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. റഹ്മത് എന്ന ലതയാണ് പ്രഭുദേവയുടെ ആദ്യ ഭാര്യ. ഇവരിൽ നിന്നും പ്രഭു വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ട്. പ്രഭുദേവയെ വിവാഹം ചെയ്യുന്നതിന് മുമ്പ് മുസ്ലീം ആയിരുന്ന റംലത്ത് മതം മാറുകയും ലത എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയുമായിരുന്നു.

ഇരുവരുടേയും മൂത്ത മകന്‍ പതിമൂന്നാം വയസില്‍ കാന്‍സര്‍ വന്ന് മരണപ്പെട്ടത് പ്രഭുവിനെ മാനസികമായി തകര്‍ത്തിരുന്നു. വിവാഹമോചനശേഷം ലതയ്ക്കൊപ്പമാണ് മക്കൾ. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ചും കുടുംബത്തെ കുറിച്ചും ലത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Prabhu Deva

വേർപിരിഞ്ഞുവെങ്കിലും മക്കളുടെ കാര്യത്തിൽ തീരുമാനങ്ങൾ താനും പ്രഭുദേവയും കൂടിയാലോചിച്ചാണ് എടുക്കാറുള്ളതെന്ന് ലത പറയുന്നു. പെൺകുട്ടി പിറന്നില്ലെന്ന സങ്കടം തോന്നിയിട്ടില്ല. അഞ്ച് കുട്ടികൾ വേണമെന്നാണ് ആ​ഗ്രഹിച്ചിരുന്നത്. പക്ഷെ സിസേറിയനായതുകൊണ്ട് മൂന്നിൽ നിർത്തേണ്ടി വന്നു. ആദ്യ പ്രസവം നടക്കുമ്പോൾ പ്രായം 23 വയസായിരുന്നു.

കുഞ്ഞിനെ വിട്ട് ഒരു നിമിഷം ഞാൻ മാറി നിന്നിട്ടില്ല. രാത്രിയിൽ കരഞ്ഞ് ബഹളം വെക്കുന്ന ശീലമൊന്നും എന്റെ കുഞ്ഞുങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതിനാൽ അവരെ ആസ്വദിച്ചാണ് വളർത്തിയത്. മൂന്നാമത് ​ഗർഭിണിയാകാൻ തീരുമാനിച്ചത് മൂത്തമകൻ ഒരു അനിയൻ കൂടി വേണമെന്ന് ആ​ഗ്രഹം പറഞ്ഞതുകൊണ്ടാണ്. ഇളയവനാണ് എന്റെ പെറ്റ്.‍ അവൻ എന്നെപ്പോലെയാണ്. അത് കേൾക്കുന്നതും എനിക്ക് സന്തോഷമാണ്.

മൂത്തമകൻ അവന്റെ അപ്പയെപ്പോലെയാണ്. അങ്ങനെ കേൾക്കുന്നതിലും സന്തോഷമുണ്ട്. രണ്ട് വർഷം മുമ്പ് പെട്ടന്നൊരു ദിവസം ഡാൻസ് പഠിക്കാനുള്ള ആ​ഗ്രഹം മൂത്തമകൻ പ്രകടിപ്പിക്കുകയായിരുന്നു. രണ്ട് വർഷം പഠിച്ചു. അതിനുശേഷം ഷോകൾ ചെയ്ത് തുടങ്ങി. പത്തിലും പ്ലസ്ടുവിലും പഠിക്കുന്ന സമയത്ത് ഡാൻസിനെ പറ്റി ചോദിച്ചാൽ ഒട്ടും ഇഷ്ടമല്ലെന്നായിരുന്നു അവന്റെ മറുപടി.

കോളേജിൽ ജോയിൻ ചെയ്തശേഷമാണ് ഡാൻസ് പഠിക്കാൻ അവൻ തീരുമാനിച്ചത്. ഇളയവന് സിനിമയോ ഡാൻസോ താൽപര്യമില്ല. എന്തിന് ഫോട്ടോയ്ക്ക് പോലും പോസ് ചെയ്യില്ല. വിവാഹബന്ധം വേർപെടുത്തിയപ്പോൾ കുഞ്ഞുങ്ങൾ എനിക്കൊപ്പം ആയിരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ഒന്നുകിൽ അ​ദ്ദേഹം ഇവരെ വന്ന് കാണും. അല്ലെങ്കിൽ അദ്ദേഹത്തെ അവിടെ പോയി മക്കൾ കാണും സമയം ചിലവഴിക്കും.

Prabhu Deva

അതുകൊണ്ട് തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നുവെന്നതിന്റെ വ്യത്യാസമൊന്നും അവർക്ക് അനുഭവപെട്ടിട്ടില്ല. ഇപ്പോൾ അദ്ദേഹത്തോട് ഒപ്പമാണ് മക്കൾ. മക്കൾ പറയുന്നതെല്ലാം അദ്ദേഹം ചെയ്ത് കൊടുക്കും. മക്കളുടെ കാര്യങ്ങൾ ഞങ്ങൾ രണ്ടുപേരും സംസാരിച്ച് തീരുമാനിക്കുകയാണ് ചെയ്യാറ്. ‍മക്കൾക്ക് ഞാൻ അവരുടെ മകളെപ്പോലെയാണ്.

അവർ രണ്ടുപേരും എന്റെ അപ്പയുടെ റോളാണ് വഹിക്കുന്നത്. രണ്ട് മക്കളേയും നുള്ളിപോലും ഞാൻ വേദനിപ്പിച്ചിട്ടില്ല. ഞങ്ങൾ മൂന്നുപേരും സുഹൃത്തുക്കളെപ്പോലെയാണ്. എല്ലാം ഷെയർ ചെയ്യും. ഒരു മകനെ നഷ്ടപ്പെട്ടു. അത് ഉള്ളകൊ‌ള്ളാൻ ഇന്നും കഴിഞ്ഞിട്ടില്ല. അവന്റെ ഓർമകൾ വരുമ്പോൾ ആരോടും സംസാരിക്കാൻ പോലും എനിക്ക് താൽപര്യമുണ്ടാവില്ല. എങ്ങനെ ആ അവസ്ഥ വിവരിക്കണമെന്ന് പോലും എനിക്ക് അറിയില്ല.

മറ്റ് രണ്ട് മക്കൾക്കും അവരുടെ ചേട്ടന്റെ വേർപാട് വ്യക്തമായി അറിയില്ല. അവന്റെ വേർപാടിന്റെ വേദനയുണ്ടെങ്കിലും സങ്കടപ്പെട്ടിരിക്കാൻ കഴിയുമായിരുന്നില്ല. മറ്റ് രണ്ട് മക്കളേയും ഒന്നും ബാധിക്കരുതല്ലോ ലത പറഞ്ഞു. എന്റെ അമ്മ ഹിന്ദുവാണ്. അപ്പ മലയാളിയാണ് മുസ്ലീമാണ്. റമളാൻ മാസത്തിൽ നിന്നും ഇൻസ്പെയറായാണ് അദ്ദേഹം എനിക്ക് റംലത്ത് എന്ന് പേരിട്ടത്. വിവാഹശേഷം ഞാൻ ഹിന്ദുമതം സ്വീകരിച്ച് ലതയെന്ന് പേര് മാറ്റി. ഇപ്പോൾ ഹിന്ദുമത ആചാരങ്ങളാണ് കൂടുതൽ ഫോളോ ചെയ്യുന്നതെന്നും ലത പറഞ്ഞു.

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X