കോടികൾ സമ്പാദ്യം; കുടുംബം നോക്കുന്നില്ലെന്ന് മുൻ ഭാര്യയുടെ പരാതി; ഒടുവിൽ പ്രഭുദേവയ്ക്ക് വഴങ്ങേണ്ടി വന്നു

ഡാൻസ് മാസ്റ്റർ, നട‌ൻ, സംവിധായകൻ തുടങ്ങി പല മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് പ്രഭുദേവ. തെന്നിന്ത്യൻ സിനിമാ രം​ഗത്തും ബോളിവുഡിലും അറിയപ്പെടുന്ന താരം. പ്രഭുദേവയുടെ ഡാൻസിന്റെ ആരാധകർ നിരവധിയാണ്. നായകനടനായും പ്രഭുദേവ ഇടയ്ക്ക് സാന്നിധ്യം അറിയിക്കാറുണ്ട്. ഒരുകാലത്ത് തിരക്കേറിയ നടനായിരുന്നു പ്രഭുദേവ. മിൻസാര കനവ്, കാതല കാതല, അള്ളി തന്ത വാനം, എങ്കൾ അണ്ണ, വാനത്തെെ പോലെ, പെണ്ണിൻ മനതൈ തൊട്ട് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു.

എന്നാൽ ഈ ​ഗ്രാഫ് തുടരാൻ പ്രഭുദേവയ്ക്ക് കഴിഞ്ഞില്ല. പല മേഖലകളിൽ പ്രവർത്തിക്കുന്നതും നായകനായി പ്രഭുദവേയ്ക്ക് തുടരാൻ കഴിയാതിരുന്നതിന് കാരണമാണ്. ഇതിനിടെ വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ കാരണം ചെന്നെെയിൽ നിന്നും നടൻ മാറി നിന്ന സാഹചര്യവും ഉണ്ടായി. ഉയർച്ചകളും താഴ്ചകളും പ്രഭുദേവയുടെ ജീവിതത്തിൽ ഒരുപോലെ സംഭവിച്ചിട്ടുണ്ട്. പ്രഭുദേവയുടെ സമ്പാദ്യ വിവരങ്ങളാണ് ആരാധകർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

Prabhu Deva

90 കളിൽ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന പ്രഭുദേവയ്ക്ക് ഇന്നുള്ള സമ്പാദ്യം ചെറുതല്ല. റിപ്പോർട്ടുകൾ പ്രകാരം 170 കോടി രൂപയുടെ ആസ്തി താരത്തിനുണ്ട്. മുംബെെയിലും മൈസൂരിലുമെല്ലാം പ്രോപ്പർട്ടികളുണ്ട്. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഇദ്ദേഹത്തിനുണ്ട്. സിം​ഗപ്പൂരിൽ ഒരു ഡാൻസ് അക്കാദമിയും പ്രഭുദേവ നടത്തുന്നുണ്ട്. പ്രഭുദേവ സ്റ്റുഡിയോസ് എന്ന പേരിൽ ഒരു പ്രൊഡക്ഷൻ കമ്പനിയും ഇദ്ദേഹത്തിനുണ്ട്.

കോടികളാണ് ഡാൻസ് കൊറിയോ​ഗ്രഫിക്കും സിനിമാ അഭിനയത്തിനും പ്രഭുദേവ കൈപ്പറ്റുന്ന പ്രതിഫലം. പ്രഭുദേവയു‌ടെ കുടുംബം പരമ്പരാ​ഗതമായി ഡാൻസ് മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. പിതാവ് മു​ഗുർ സുന്ദർ ഡാൻസ് കൊറിയോ​ഗ്രാഫറായിരുന്നു. നിരവധി തെന്നിന്ത്യൻ സിനിമകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ പ്രഭുദേവ ഡാൻസ് പഠിച്ചു. ക്ലാസിക്കൽ ഡാൻസും വെസ്റ്റേൺ ഡാൻസുമെല്ലാം അനായാസം ചെയ്യുന്ന ഡാൻസറായി പ്രഭുദേവ മാറി.

Prabhu Deva

ഇദ്ദേഹത്തിന്റെ സഹോദരങ്ങളും കൊറിയോ​ഗ്രാഫർമാരാണ്. മൂത്ത സഹോദരൻ രാജു സുന്ദരും തമിഴ്, തെലുങ്ക് സിനിമകളിൽ ഡാൻസ് കൊറിയോ​ഗ്രാഫറായി പ്രവർത്തിക്കുന്നു. ഇളയ സഹോദരൻ നാ​ഗേന്ദ്ര പ്രസാദ് സുന്ദരം തമിഴിനൊപ്പം കന്നഡയിലാണ് സജീവം. സഹോദരങ്ങളിൽ ഏറ്റവും കൂടുതൽ പ്രശസ്തി ലഭിച്ചതും പ്രഭുദേവയ്ക്കാണ്. എന്നാൽ പ്രഭുദേവയുടെ വ്യക്തി ജീവിതത്തിൽ പല പ്രതിസന്ധികളുമുണ്ടായി. ഡാൻസറായിരുന്ന റംലത്തിനെയാണ് പ്രഭുദേവ ആദ്യം വിവാഹം ചെയ്തത്.

മൂന്ന് മക്കളും ദമ്പതികൾക്ക് പിറന്നു. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചത് പ്രഭുദേവയെ മാനസികമായി തകർത്തു. ഇതിനിടെ വിവാഹബന്ധത്തിലും പ്രശ്നങ്ങൾ വന്നു. നടി നയൻതാരയുമായുള്ള വിവാഹേതര ബന്ധം പ്രഭുദേവയ്ക്ക് സിനിമാ ലോകത്തുള്ള പ്രതിഛായയെ വരെ ബാധിച്ചു. ഭാര്യ റംലത്ത് നടത്തിയ പരസ്യപ്രസ്താവനകളാണ് ഇതിന് കാരണമായത്. പ്രശ്നങ്ങൾക്കാെടുവിൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. വലിയ തുക റംലത്തിന് പ്രഭുദേവ ജീവനാംശമായി നൽകിയെന്നാണ് പുറത്ത് വന്ന വാർത്ത.

റിപ്പോർട്ടുകൾ പ്രകാരം മൂന്ന് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ, രണ്ട് കാർ, പത്ത് ലക്ഷം രൂപ എന്നിവയാണ് പ്രഭുദേവ ഭാര്യക്ക് നൽകിയത്. മക്കളുടെ ചികിത്സാ, പഠന ചെലവുകൾ വഹിക്കേണ്ടതും പ്രഭുദേവയാണ്. ഇതിന് പകരമായി പ്രഭുദേവയ്ക്കെതിരെ നൽകിയ പരാതികൾ റംലത്ത് പിൻവലിക്കുകയും ചെയ്തു. നയൻതാരയുമായി പ്രണയത്തിലായ ശേഷം കുടുംബത്തെ അവ​ഗണിച്ചെന്നും കുടുംബത്തിന് അടിസ്ഥാന സാമ്പത്തിക സഹായം പോലും നൽകുന്നില്ലെന്നുമായിരുന്നു റംലത്തിന്റെ ഒരു പരാതി.

Read more about: prabhu deva
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X