എല്ലാം കള്ളമായിരുന്നോ എന്ന് റംലത്ത്, പിരിഞ്ഞപ്പോൾ ഞാൻ പറഞ്ഞത്; പ്രഭുദേവയെക്കുറിച്ച് ജയന്തിയുടെ വാക്കുകൾ
തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ വിവാദമായിരുന്നു പ്രഭുദേവ-നയൻതാര ബന്ധം. വർഷങ്ങൾക്കിപ്പുറവും ഇരുവരുടെയും ജീവിതത്തിൽ നടന്ന കാര്യങ്ങൾ ജനശ്രദ്ധ നേടാറുണ്ട്. നയൻതാരയുടെ ജീവിതത്തിൽ വഴിത്തിരിവാകുന്നത് ഈ പ്രണയ ബന്ധവും പിന്നീടുണ്ടായ ബ്രേക്കപ്പുമാണ്. പ്രഭുദേവയുമായുള്ള ബന്ധം അവസാനിച്ചതോടെ മാനസികമായി തകർന്ന് പോയെങ്കിലും പൂർവാധികം ശക്തിയോടെ നടി കരിയറിലേക്ക് തിരിച്ച് വന്നു. അതുവരെ ഗ്ലാമറസ് നായിക മാത്രമായിരുന്നെങ്കിൽ പിന്നീട് ലേഡി സൂപ്പർസ്റ്റാറായി നയൻതാര മാറി.
വിവാഹിതനായ പ്രഭുദേവയെ പ്രണയിച്ചതിന്റെ പേരിൽ കുറ്റപ്പെടുത്തിയവർ പോലും പിന്നീട് താരത്തെ അംഗീകരിച്ചു. എന്നാൽ പ്രഭുദേവയെ സംബന്ധിച്ച് അതായിരുന്നില്ല സാഹചര്യം. നയൻതാരയുമായി അകന്ന ശേഷം ഇദ്ദേഹം ചെന്നെെ വിട്ട് മുംബൈയിലേക്ക് പോയി. കരിയറിൽ പരാജയങ്ങളും അക്കാലഘട്ടത്തിൽ പ്രഭുദേവയ്ക്ക് വന്നു. ഇന്ന് പ്രഭുദേവയ്ക്കും മുകളിലാണ് നയൻതാരയുടെ താരമൂല്യം.

വ്യക്തി ജീവിതത്തിലും മാറ്റങ്ങൾ വന്നു. നയൻതാരയുമായുള്ള ബന്ധം അറിഞ്ഞതോടെ അന്നത്തെ പ്രഭുദേവയുടെ ഭാര്യ റംലത്ത് മാധ്യമങ്ങൾക്ക് മുന്നിലെത്തി. റംലത്തിൽ മൂന്ന് മക്കളാണ് പ്രഭുദേവയ്ക്ക് പിറന്നത്. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചതിന് ശേഷമുള്ള മാനസിക വിഷമങ്ങൾക്കിടെയാണ് നയൻതാരയുമായി നടൻ അടുത്തതെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
നയൻതാരയ്ക്കൊപ്പം പുതിയൊരു ജീവിതം തുടങ്ങാൻ ശ്രമിച്ച പ്രഭുദേദ റംലത്തുമായുള്ള വിവാഹ ബന്ധം വേർപെടുത്താൻ തയ്യാറായി. 2011 ലാണ് ഇവർ നിയമപരമായി പിരിയുന്നത്. വലിയ തുക റംലത്തിന് പ്രഭുദേവ ജീവനാംശമായി നൽകി. പ്രഭുദേവയുടെ കുടുംബ സുഹൃത്തായ ജയന്തി കണ്ണപ്പൻ ഇതേക്കുറിച്ച് മുമ്പൊരിക്കൽ സംസാരിച്ചിട്ടുണ്ട്.

റംലത്ത് വളരെ സ്നേഹമുള്ള പെൺകുട്ടിയാണ്. മുമ്പ് അവൾ സിനിമകളിൽ ഗ്രൂപ്പ് ഡാൻസറായിരുന്നു. വലിയ ഡാൻസറാകേണ്ട പെൺകുട്ടിയായിരുന്നു. എന്നാൽ പ്രഭുദേവയുമായി പ്രണയത്തിലാവുന്നതും പ്രഭുദേവയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹം ചെയ്യുന്നതും. എന്നാൽ പിന്നീട് പ്രഭുദേവയുടെ കുടുംബത്തിന്റെ ഭാഗമായി റംലത്ത് മാറിയെന്നും ജയന്തി കണ്ണപ്പൻ പറഞ്ഞു.
അവർ കടുത്ത പ്രണയത്തിലായിരുന്നു. പിന്നീട് എന്താണെന്നറിയില്ല, സിനിമാ രംഗത്ത് എന്തെങ്കിലും പ്രശ്നങ്ങളുണ്ടായി പിരിയുന്നു. അദ്ദേഹം പ്രണയിച്ചതെല്ലാം കള്ളമായിരുന്നോ എന്ന് റംലത്ത് എന്നോട് ചോദിച്ചു. അല്ല, പ്രണയം സത്യമായിരുന്നെന്ന് ഞാൻ പറഞ്ഞു. പിന്നീട് അവർ പിരിയാൻ തീരുമാനിച്ചു. അന്ന് ഞാൻ പ്രഭുദേവയോട് സംസാരിച്ചു. എന്താണ് പ്രഭൂ ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചു. മറുപടിയൊന്നും പറഞ്ഞില്ല.
നീ കൊടുത്ത കാറും വീടും ആഭരണങ്ങളുമെല്ലാമാണ് അവൾക്കുള്ളത്. നീ പിരിഞ്ഞ് പോകുകയാണെങ്കിൽ പൊയ്ക്കോ, പക്ഷെ അവൾക്ക് കൊടുക്കേണ്ടത് കൊടുത്തിട്ട് നീ പൊയ്ക്കോ എന്ന് ഞാൻ പറഞ്ഞു. അവൾ ഇനിയെന്ത് ചെയ്യും. കരിയറിലെ മികച്ച സമയത്ത് വിവാഹം ചെയ്തതാണ്. റംലത്തിന് തന്റേതായ വീട് നൽകണമെന്ന് പ്രഭുദേവയോട് താൻ പറഞ്ഞെന്നും ജയന്തി കണ്ണപ്പൻ ഓർത്തു. 2020 ലാണ് പ്രഭുദേവയുടെ രണ്ടാം വിവാഹ വാർത്ത പുറത്ത് വന്നത്. മുംബൈയിലെ ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിംഗാണ് ഭാര്യ.


Click it and Unblock the Notifications











