മോഹന്‍ലാലിന്റെ മരക്കാര്‍ ഞെട്ടിക്കുമെന്നുറപ്പ്, പ്രിയദര്‍ശനൊപ്പം ഈ താരവും, കാണൂ!

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. പ്രമേയത്തിലായാലും അവതരണത്തിലായാലും വ്യത്യസ്തമാര്‍ന്ന ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുള്ളത്. മോഹന്‍ലാലും പ്രിയദര്‍ശനും ഒരുമിച്ചപ്പോഴൊക്കെ മലയാളികള്‍ സന്തോഷിച്ചിട്ടുണ്ട്. അപൂര്‍വ്വം ചില സിനിമകള്‍ മാറ്റിനിര്‍ത്തിയാല്‍ മിക്ക സിനിമകളും വന്‍വിജയമാണ് സമ്മാനിച്ചത്. ഒപ്പത്തിന് ശേഷം ഇരുവരും ഒരുമിക്കുന്നതിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയാണ് അദ്ദേഹം പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സാമൂതിരിപ്പടയില്‍ നിന്നും തീരദേശത്തെ സംരക്ഷിച്ച കുഞ്ഞാലി മരക്കാരുടെ കഥ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് കേരളപ്പിറവി ദിനത്തിലായിരുന്നു. മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സന്തോഷ് ശിവന്‍ മമ്മൂട്ടിയെ നായകനാക്കി ഇതേ കഥയുമായി എത്തുന്നുവെന്നറിയിച്ചത്. കുഞ്ഞാലി മരക്കാറെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ അക്കാലത്ത് സജീവമായിരുന്നു. എട്ട് മാസത്തിനുള്ളില്‍ മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമയുടെ ചിത്രീകരണം ആരംഭിച്ചില്ലെങ്കില്‍ തന്റെ സിനിമയുമായി മുന്നോട്ട് പോവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയും സന്തോഷ് ശിവനുമൊക്കെ മറ്റ് സിനിമകളുടെ തിരക്കിലായതിനാല്‍ പ്രിയദര്‍ശന്‍ തന്റെ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സന്തോഷ് ശിവനോട് ഇതേക്കുറിച്ച് പറഞ്ഞതിന് ശേഷമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. സിനിമയുമായി ബന്ധപ്പെട്ട ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

 പ്രഭുവും എത്തുന്നു

പ്രഭുവും എത്തുന്നു

മോഹന്‍ലാല്‍ നായകനായെത്തുന്ന കുഞ്ഞാലി മരക്കാര്‍ നാലാമനില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെന്നിന്ത്യന്‍ താരം പ്രഭുവും എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രിയദര്‍ശന്‍റെ കാലാപാനിയിലൂടെയാണ് അദ്ദേഹം മലയാളികളുടെ മനം കവര്‍ന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസ താരങ്ങളിലൊരാളായ ശിവാജി ഗണേശന്റെ മകനോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. തമിഴ് കലര്‍ന്ന മലയാളവുമായി അദ്ദേഹം എത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യത ലഭിച്ചിരുന്നുവെന്നതാണ് വാസ്തവം. നിരവധി സിനിമകളില്‍ അതിഥിയായി ഈ താരമെത്തിയിട്ടുണ്ട്.

ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ വീണ്ടും

ഹിറ്റുകളുടെ തമ്പുരാക്കന്‍മാര്‍ വീണ്ടും

പ്രിയദര്‍ശനും മോഹന്‍ലാലും മലയാളത്തിലെ മികച്ച കൂട്ടുകെട്ടുകളിലൊന്നാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇവര്‍ക്കൊപ്പം പ്രഭുവും സന്തോഷ് ശിവനുമൊക്കെ എത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇവരുടെതായി പുറത്തിറങ്ങിയ എവര്‍ഗ്രീന്‍ ചിത്രമായ കാലാപാനി നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. 450 തിയേറ്ററുകളിലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. സ്വാതന്ത്യ സമരവുമായി ബന്ധപ്പെട്ട് ഭീകരമായ കാര്യങ്ങളും അറങ്ങേറിയിരുന്നുവെന്ന് സിനിമയും തെളിയിക്കുകയായിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

പുലിമുരുകനിലേക്ക് ക്ഷണിച്ചിരുന്നു

പുലിമുരുകനിലേക്ക് ക്ഷണിച്ചിരുന്നു

മോഹന്‍ലാലും വൈശാഖും ഒരുമിച്ചെത്തിയ സിനിമയായ പുലിമുരുകനിലേക്ക് പ്രഭുവിനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. അന്ന് നഷ്ടമായ ആ സൗഭാഗ്യമാണ് ഇപ്പോള്‍ പ്രിയദര്‍ശന് ലഭിച്ചിട്ടുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭുവിനെ മലയാളത്തിലേക്ക് എത്തിക്കുമ്പോള്‍ വലിയൊരു വെല്ലുവിളി കൂടിയാണ് പ്രിയദര്‍ശനെ കാത്തിരിക്കുന്നത്. 22 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും പ്രഭവും ഒരുമിക്കുന്നത്. അതിന് നിമിത്തമായതാവട്ടെ പ്രിയദര്‍ശനും. ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷകരമായ വാര്‍ത്ത കൂടിയാണിത്.

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ മറ്റ് പ്രത്യേകതകള്‍

കുഞ്ഞാലി മരക്കാര്‍ നാലാമന്റെ മറ്റ് പ്രത്യേകതകള്‍

പതിവ് രീതികളെ അപ്പാടെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു കാലാപാനി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനിടയിലെ വ്യത്യസ്തമായ വശത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ സംവിധായകന്‍ വീണ്ടുമൊരു ചരിത്ര സിനിമയുമായി എത്തുകയാണ്. സാമൂതിരിപ്പടയില്‍ നിന്നും നാവികരെ രക്ഷിക്കുന്നതിന് നേതൃത്വം നല്‍കിയ കുഞ്ഞാലി മരക്കാര്‍ നാലാമന്റെ കഥയാണ് സിനിമ പറയുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ ടീസറും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. കാലാപനിയുടെ താരങ്ങളും അണിയറപ്രവര്‍ത്തകപും ഈ സിനിമയിലും ഒരുമിക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത.

ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റ് ചിത്രം

ഒട്ടനവധി നല്ല സിനിമകള്‍ സമ്മാനിച്ച മൂണ്‍ ഷോട്ട് എന്റര്‍ടൈയിന്‍മെന്റും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, ഡോക്ടര്‍ സികെ റോയ് എന്നിവരുടെ ശക്തമായ പിന്തുണയും പ്രിയദര്‍ശനൊപ്പമുണ്ട്. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നവംബര്‍ മുതല്‍ സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങാവുന്ന തരത്തിലുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടക്കുന്നത്.

താരനിര വിപുലമാണ്

താരനിര വിപുലമാണ്

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങള്‍ ഈ ചിത്രത്തില്‍ അണിനിരക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രവചിച്ചിരുന്നു. സുനില്‍ ഷെട്ടിയും നാഗാര്‍ജ്ജുനയും ചിത്രത്തിന്‍രെ ഭാഗമായി എത്തുമെന്നും അറിയിച്ചിരുന്നു വിവിധ ഭാഷകളില്‍ നിന്നുള്ള താരങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നതേയുള്ളൂ. മലയാളത്തിന്‍രെ സ്വന്തം നിത്യഹരിത നായകരില്‍ ഒരാളായ മധു കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി വേഷമിടുന്നുണ്ട്. നായികയായി ആരെത്തുമെന്ന സംശയവും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.

സെഞ്ച്വറിയിലേക്കുള്ള കുതിപ്പ്

സെഞ്ച്വറിയിലേക്കുള്ള കുതിപ്പ്

സിനിമാപ്രേമികള്‍ക്ക് എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച പ്രിയദര്‍ശന്റെ 95ാമത്തെ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്‍രെ സിഹം. ആശീര്‍വാദ് സിനിമാസാണ് ചിത്രം വിതരണം ചെയ്യുന്നത്. ഈ ബാനറില്‍ നിന്നും പുറത്തിറങ്ങുന്ന 25ാമത്തെ ചിച്തമാണിത്. മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്ക് കരിയര്‍ ബ്രേക്ക് സിനിമകള്‍ സമ്മാനിക്കാനും ഈ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മാസങ്ങളോളം നീണ്ടുനിന്ന ഗവേഷണത്തിനൊടുവിലാണ് അദ്ദേഹം ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്.

സംവിധാന സഹായിയായി മേജര്‍ രവി

സംവിധാന സഹായിയായി മേജര്‍ രവി

പ്രിയദര്‍ശനും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മേജര്‍ രവി വ്യക്തമാക്കിയിരുന്നു. പുതിയ സിനിമയെക്കുറിച്ച് പ്രേക്ഷകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പതിവ് രീതികളില്‍ നിന്നും മാറി നിവിന്‍ പോളിയെ നായകനാക്കി സിനിമയുമായി എത്തുമെന്നും അദ്ദഹം അറിയിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ആറാം തമ്പുരാന്‍ പോലെയൊരു സിനിമയൊരുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

രഞ്ജിത്തിന്റെ സിനിമയില്‍

രഞ്ജിത്തിന്റെ സിനിമയില്‍

ലോഹത്തിന് ശേഷം മോഹന്‍ലാലും രഞ്ജിത്തും ഒരുമിച്ചെത്തുന്ന സിനിമയാണ് ഡ്രാമ ലണ്ടനില്‍ വെച്ചായിരുന്നു സിനിമയ്ക്ക് തുടക്കമിട്ടത്. കനിഹയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വെള്ളിയാഴ്ചയാണ് ചിത്രത്തിന്‍രെ ടൈറ്റില്‍ പുറത്തുവിട്ടത്. അഭിനയത്തോടൊപ്പം തന്നെ സ്റ്റേജ് പരിപാടികളിലും താരം സജീവമായി പങ്കെടുക്കുന്നുണ്ട്. കൂടാതെ അമ്മയുടെ നേതൃനിരയിലേക്ക് മോഹന്‍ലാലും എത്തുന്നുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പ്രഭു എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍

മരക്കാറില്‍ പ്രഭു എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍, കാണൂ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X