എനിക്ക് മമ്മൂട്ടിയാകാണം! വേദിയില്‍ കരഞ്ഞ് കൊണ്ട് മാമാങ്കം നായിക, പ്രാചിയുടെ വീഡിയോ വൈറൽ

മലയാള സിനിമയിലെ സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പാകത്തിന് മാമാങ്കം റിലീസിനൊരുങ്ങുകയാണ്. അമ്പത് കോടിയോളം മുതല്‍ മുടക്കിലൊരുക്കിയിരിക്കുന്ന സിനിമ ഡിസംബര്‍ പന്ത്രണ്ടിന് തിയറ്ററുകളിലേക്ക് എത്തും. ദിവസങ്ങളോളമായി മാമാങ്കത്തിന്റെ പ്രമോഷന്‍ പരിപാടികളിലാണ് മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍. പലരും മാമാങ്കത്തിലെ രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു.

ഹിന്ദിയില്‍ നിന്നും മലയാളത്തിലേക്ക് എത്തിയ പ്രാചി തെഹ്ലന്‍ ആണ് മാമാങ്കത്തിലെ നായിക. നേരത്തെ പ്രാചിയുടെ പല അഭിമുഖങ്ങളും പ്രേക്ഷകര്‍ കണ്ടിരുന്നു. മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണെന്ന് പറയുകയാണ് നടിയിപ്പോള്‍. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ വികാരഭരിതയായി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.

 പ്രാചിയുടെ വാക്കുകളിലേക്ക്

ദുബായില്‍ വെച്ച് നടത്തിയ മാമാങ്കത്തിന്റെ പ്രമോഷന്‍ പരിപാടിയിലെ ദൃശ്യങ്ങള്‍ ദിവസങ്ങളായി പുറത്ത് വന്ന്് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയും മറ്റ് താരങ്ങളുമെല്ലാം സംസാരിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇപ്പോള്‍ മാമാങ്കം നായിക പ്രാചി സംസാരിക്കുന്നതാണ് വൈറലായി കൊണ്ടിരിക്കുന്നത്. സംസാരിക്കാന്‍ വേദിയിലെത്തുന്നതിന് മുന്‍പ് മുതല്‍ കരയുകയായിരുന്നു നടി. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചതിനെ കുറിച്ചും അദ്ദേഹം മഹാനായ മനുഷ്യനാണെന്നുമൊക്കെ കരഞ്ഞ് കൊണ്ട് നടി പറഞ്ഞിരുന്നു. അതേ കാര്യം സമൂഹമാധ്യമത്തിലൂടെയും പങ്കുവെച്ചിരിക്കുകയാണ്.

പ്രാചിയുടെ വാക്കുകളിലേക്ക്

പ്രിയപ്പെട്ട മമ്മൂക്ക, മാമാമങ്കത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞതിലും അരങ്ങേറ്റം നിങ്ങള്‍ക്കൊപ്പമായതിലുമുള്ള സന്തോഷം പങ്കുവെക്കാനാണ് മാങ്കം റിലീസിനോട് അടുക്കുമ്പോള്‍ ഞാന്‍ ഈ കുറിപ്പ് പങ്കുവെക്കുന്നത്. മാമാങ്കത്തിന്റെ ഭാഗമാവുമ്പോള്‍ ദക്ഷ്യണേന്ത്യയില്‍ എനിക്കെല്ലാം പുതിയ അനുഭവങ്ങളായിരുന്നു. രണ്ട് വര്‍ഷമായി മാമാങ്കത്തിനൊപ്പം തന്നെയാണ് ഞാന്‍. പത്ത് വര്‍ഷമായി സ്‌പോര്‍ട്‌സ് എന്നെ പഠിപ്പിച്ചതിലുമധികം മാമാങ്ക യാത്ര എന്നെ പഠിപ്പിച്ചു.

 പ്രാചിയുടെ വാക്കുകളിലേക്ക്

ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാവാന്‍ എന്നെ സഹായിച്ചത് സ്‌പോര്‍ട്‌സ് ആണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി അനുഭവിച്ച എല്ലാ സുഖദുഃഖ സമ്മിശ്ര അനുഭവങ്ങളെയും നേരിടാന്‍ ഞാന്‍ മാനസികമായി കരുത്തയായിരിക്കുന്നു. ചില സമയങ്ങളില്‍ കാഠിന്യമേറിയതായിരുന്നെന്നും പ്രാചി പറയുന്നു. മമ്മൂക്ക, നിങ്ങള്‍ വേദിയിലെത്തിയപ്പോള്‍ മുതല്‍ സന്തോഷം കൊണ്ടെനിക്ക് കരിച്ചില്‍ വരികയായിരുന്നു. ഞാന്‍ നിങ്ങളുടെ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടാകില്ല.

 പ്രാചിയുടെ വാക്കുകളിലേക്ക്

പക്ഷേ ഒരു നല്ല മനുഷ്യന്‍ എന്ന നിലയിലാണ് ഞാന്‍ നിങ്ങളുടെ എക്കാലത്തെയും ആരാധികയാകാനുള്ള കാരണം. പലപ്പോഴും നിങ്ങളെ സൂക്ഷ്മമായി ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. വേദിയില്‍ എത്രമാത്രം പറയാന്‍ കഴിയുമെന്നോ എല്ലാം എങ്ങനെ നിങ്ങളെ അറിയിക്കുമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ ഭാഗ്യവതിയും അനുഗ്രഹീതയുമാണ്. നിങ്ങള്‍ എപ്പോഴും എനിക്ക് പ്രചോദനമായിരിക്കും. നിങ്ങളായിരിക്കുന്നതിന നന്ദി എന്നും പ്രാചി പറയുന്നു.

 പ്രാചിയുടെ വാക്കുകളിലേക്ക്

ഡല്‍ഹി സ്വദേശിനിയായ പ്രാചി തെഹ്ലന്‍ സിനിമയിലെത്തുന്നതിന് മുന്‍പ് കായിക താരമായിരുന്നു. 2010 ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ദേശീയ വനിതാ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ പദവിയിലെത്തിയാണ് പ്രാചി കഴിവ് തെളിയിച്ചത്. അന്ന് കേവലം പതിനേഴ് വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളു. സ്‌പോര്‍ട്‌സാണ് ജീവിതത്തിനും കരിയറിനും അച്ചടക്കം നല്‍കിയത്. മാമാങ്കം തനിക്ക് കരിയര്‍ ബ്രേക്ക് ആവുമെന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ അതൊന്നും താന്‍ കാര്യമാക്കുന്നില്ലെന്നും ഒന്നും പ്രതീക്ഷിച്ചല്ല മാമാങ്കത്തില്‍ എത്തിയതെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ പ്രാചി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X