മമ്മൂട്ടി സെറ്റിലുണ്ടാകുമ്പോൾ എല്ലാവരും ഇങ്ങനെയാണ്! വെളിപ്പെടുത്തി മാമാങ്കം നായിക...

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് മാമാങ്കം. വള്ളുവനാട് ചരിത്രം പറയുന്ന മാമാങ്കം നവംബർ 21 നാണ് റിലീസിനെത്തുന്നത്. മമ്മൂട്ടിയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം ചരിത്ര പ്രാധാന്യമുള്ള കഥയുമായി മമ്മൂട്ടി എത്തുന്ന ചിത്ര കൂടിയാണിത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

ഈ വർഷം ഒരുപിടി മികച്ച മമ്മൂക്ക ചിത്രങ്ങളാണ് പുറത്തെത്തിയത്. ഗാനഗന്ധർവനു ശേഷം പുറത്തിറങ്ങുന്നു മമ്മൂട്ടി ചിത്രമാണിത്. ഇതിനു മുൻപ് പുറത്തു വന്ന ചിത്രമായ ഉണ്ടയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മമാങ്കത്തിൽ നായികയായി എത്തുന്നത് പ്രാചി തെഹ്ലാണ് . ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ചുള്ള നടിയുടെ വാക്കുകൾ വൈറലാവുകയാണ്.

 അച്ചടക്കത്തോടെ  താരങ്ങൾ

മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് നടി പങ്കുവെയ്ക്കുന്നത്. മമ്മൂട്ടി സെറ്റിലുണ്ടാകുന്ന സമയം ഏറെ അച്ചടക്കത്തോടെയാണ് സെറ്റിലെ മറ്റും താരങ്ങളും അണിയറപ്രവർത്തകരും പെരുമാറിയിരുന്നത്. ഏറെ ബഹൂമാനത്തോടെയും ശ്രദ്ധയോടേയുമാണ് കാര്യങ്ങൾ ചെയ്തിരുന്നത്. എളുപ്പത്തിൽ ഭയപ്പെടുന്ന സ്വഭാവമല്ലാത്തുകൊണ്ട് തന്റെ പെരുമാറ്റത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ലായിരുന്നു.

 ഡൗൺ റ്റു എർത്തായ വ്യക്തി

മമ്മൂക്ക ഡൗൺ ടു എർത്തായ ഒരു വ്യക്തിയാണ് അദ്ദേഹം അടുത്തുള്ളപ്പോൾ ആർക്കും തെറ്റ് വരുത്താൻ കഴിയുകയില്ല. അദ്ദേഹത്തിന്റെ എനർജിയോടും ഒരു ഇതിഹാസതാരമെന്ന രീതിയിൽ അദ്ദേഹത്തിന്റെ പ്രഭാവലയത്തോട് നമുക്ക് ഏറെ ബഹുമാനം തോന്നുമെന്ന് പ്രാചി തെഹ്ലാൻ പറഞ്ഞു, പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പെരുതി മരിക്കാൻ വിധിക്കപ്പെ‌ട്ട യോദ്ധാക്കളുടേയും കഥ പറയുന്ന ചിത്രമാണ് മാമാങ്കം.

ചിത്രങ്ങൾ


മാമാങ്കത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ അതിമനോഹരമായ സ്റ്റിൽസുകളും മറ്റും അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ടീസറിൽ മമ്മൂക്കയ്ക്കൊപ്പം നടൻ ഉണ്ണി മുകുന്ദനും മാസ്റ്റർ അച്യുതനും തിളങ്ങി നിന്നിരുന്നു. ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രയാണ് ചിത്രത്തിൽ ഉണ്ണിമുകുന്ദൻ അവതരിപ്പിക്കുന്നത്. . മാമാങ്കത്തിന്റെ ടീസര്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തെത്തിയിരുന്നു.. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമെല്ലാം തന്നെ വമ്പന്‍ റിലീസായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രം എത്തുന്നത്.പ്രാചി ടെഹ്ലാന്‍, അനു സിത്താര, കനിഹ തുടങ്ങിയവരാണ് സിനിമയിലെ നായികമാർ.

 ബിഗ് ബജറ്റ്  ചിത്രം

50 കോടി ബഡ്ജറ്റിലാണ് മാമാങ്കം ഒരുങ്ങുന്നത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിനു പുറമേ തമിഴിലും , തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസിനെത്തുന്നുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാമാങ്കത്തിന്റെ അവസാന ഘട്ട ഡബ്ബിംഗ് ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X