മാമാങ്കം നായികയെ വരെ ത്രില്ലടിപ്പിച്ച് സുദേവ് നായര്‍!സുദേവിനെ കുറിച്ച് പ്രാചിയ്ക്ക് പറയാനുള്ളതിങ്ങനെ
മാമാങ്ക വിസ്മയത്തിന് വേണ്ടി കാത്തിരിക്കുകയാണ് മലയാളക്കര. കേരളത്തിന്റെ തന്നെ ചരിത്രം പറയുന്ന കഥയുമായിട്ടാണ് മാമാങ്കം സിനിമയാക്കിയത്. ഇതുവരെ കണ്ടതില്‍ വെച്ച് വലിയൊരു ചിത്രമായി ഒരുക്കിയ മാമാങ്കം നവംബര്‍ ഇരുപത്തിയൊന്നിനാണ് റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങളെല്ലാം പാര്‍ത്തിയായി കൊണ്ടിരിക്കുകയാണ്.
ഇതിനിടെ മാമാങ്കം ലൊക്കേഷനില്‍ നിന്നുള്ള രസകരമായ ചിത്രങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതില്‍ ശ്രദ്ധേയം നടന്‍ സുദേവ് നായരും നായിക പ്രാചി തെഹ്ലനും ഒന്നിച്ച് നില്‍ക്കുന്ന ചിത്രമാണ്. മാമാങ്കം ടീം പുറത്ത് വിട്ടത് മാത്രമല്ല പ്രാചി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഫോട്ടോയും തരംഗമായിരിക്കുകയാണ്. അതിനൊപ്പം സുദേവ് നായരെ കുറിച്ചുള്ള തന്റെ അഭിപ്രായവും പ്രാചി കുറിച്ചിരിക്കുകയാണ്.

സുദേവ് നായര്‍ ഒരു അന്തര്‍മുഖനാണ്. അദ്ദേഹത്തിന്റെ ആരാധകര്‍ക്കെല്ലാം അക്കാര്യം അറിയാവുന്നതാണ്. അത് കാരണം ഷൂട്ടിങിനിടെ അദ്ദേഹത്തോട് സംസാരിക്കുന്നതിന് എനിക്ക് കുറച്ച് സമയം വേണ്ടി വന്നെങ്കിലും സംസാരിച്ച് തുടങ്ങിയതോടെ മഞ്ഞ് ഉരുകി തുടങ്ങി. സിനിമയെ കുറിച്ചുള്ള സംസാരം അവസാനിപ്പിച്ചതിന് ശേഷം ഭക്ഷണത്തോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിച്ചു.
അദ്ദേഹത്തിന്റെ രീതിയില്‍ നോക്കുമ്പോള്‍ നല്ലൊരു മനുഷ്യനാണെന്ന് എനിക്ക് പറയാന്‍ കഴിയും. ഓണ്‍സ്‌ക്രീനില്‍ രാരിച്ചന്‍ എന്ന കഥാപാത്രത്തെയും ഉണ്ണിമായ എന്ന കഥാപാത്രത്തെയുമാണ് ഞങ്ങള്‍ അവതരിപ്പിക്കുന്നത്. അവരുടെ പക്വതയുള്ള ബന്ധം വാക്കുകളില്‍ ഒതുങ്ങുന്നതല്ലെന്നും പ്രാചി പറയുന്നു.


Click it and Unblock the Notifications











