നയൻതാരയെ പരി​ഹസിച്ചു, പ്രദീപ് രം​ഗനാഥന് വിഘ്നേശ് കൊടുത്ത പണിയാണിതെന്ന് വ്യക്തം; ചർച്ചയായി പോസ്റ്റ്

വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത എൽഐകെ എന്ന സിനിമ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. തമിഴകത്ത് ഇന്ന് വലിയ താരമൂല്യമുള്ള പ്രദീപ് രം​ഗനാഥനാണ് ചിത്രത്തിലെ നായകൻ. ഏറെക്കാലമായി പ്രൊഡക്ഷൻ നീണ്ട് പോയ എൽഐകെ ഒടുവിൽ തിയറ്ററിലെത്തിയതിന്റെ സന്തോഷത്തിലാണ് വിഘ്നേശ് ശിവൻ. അതേസമയം സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ പ്രദീപ് രം​ഗനാഥന്റെ സ്റ്റാർ വാല്യു കാരണം പ്രേക്ഷകരെത്തുന്നുണ്ട്. 44 കോടിയിലേറെ ചിത്രം ഇതിനോടകം കലക്ഷൻ നേടി.

എന്നാൽ പ്രദീപ് രം​ഗനാഥന്റെ കരിയറിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ എൽഐകെ പോലൊരു ചിത്രം വേണ്ടായിരുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. 50 കോടിയോളം പ്രതിഫലം വാങ്ങുന്ന, തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള യുവ നടനും ഫിലിം മേക്കറുമാണ് പ്രദീപ് രം​ഗനാഥൻ. എൽഐകെയിലെ പ്രദീപിന്റെ പല രം​ഗങ്ങളും ട്രോളുകളാകുന്നുണ്ട്. ഇതിനിടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന രസകരമായ ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Pradeep Ranganathan  Nayanthara

കരിയറിൽ ഒന്നുമല്ലാതിരുന്ന സമയത്ത് പ്രദീപ് രം​ഗനാഥൻ വി​ഘ്നേശിന്റെ ഭാര്യ നടി നയൻതാരയെ പരിഹസിച്ചിട്ടുണ്ട്. നാനും റൗഡി താൻ എന്ന സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചതായിരുന്നു പ്രദീപ് രം​ഗനാഥൻ. എനിക്കിഷ്ടപ്പെടുന്ന തരത്തിലുള്ള സിനിമയാണ് നാനും റൗഡി താൻ. വിജയ് സേതുപതിയുടെ ഡയലോ​ഗ് ഡെലിവറി, അനിരുദ്ധ് രവിചന്ദറിന്റെ മ്യൂസിക്, വിഘ്നേശിന്റെ മേക്കിം​ഗ് സ്റ്റെെൽ എന്നിവയെല്ലാം കൊള്ളാം. എന്നാൽ നയൻതാര ഇത്രയും അഭിനയിക്കേണ്ടെന്നാണ് ഓവർ ആക്ടിം​ഗാണെന്ന് സൂചിപ്പിച്ച് കൊണ്ട് പ്രദീപ് രം​ഗനാഥൻ പറയുന്നു.
നയൻതാരയെ പരിഹസിച്ചതിന്റെ പേരിൽ വിഘ്നേശ് കൊടുത്ത പണിയാണ് എൽഐകെ എന്ന് നെറ്റിസൺസ് ട്രോളുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X