twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നം; അനുഭവം പങ്കുവെച്ച് പ്രജേഷ് സെൻ

    |

    മലയാളത്തിന്റെ മെഗാസ്റ്റാര്‍ അഭിനയ ജീവിതത്തിന്റെ അമ്പത് ആണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. വെള്ളിത്തിരയിലെ താരരാജാവിന്റെ അരങ്ങേറ്റത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് ഇന്നേ ദിവസം പുറത്ത് വരുന്നത്. യുവതാരങ്ങള്‍ മുതല്‍ മോഹന്‍ലാല്‍ വരെ ഇച്ചാക്കയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തി കഴിഞ്ഞു. ഭാര്യ സുല്‍ഫത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടും ശ്രദ്ധേയമാവുകയാണ്.

    അതേ സമയം ക്യാപ്റ്റന്‍ എന്ന സിനിമയില്‍ മമ്മൂക്കയെ അതിഥി വേഷത്തില്‍ എത്തിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍. ഭാസ്‌കര്‍ ദി റാസ്‌കല്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന സമയത്താണ് ഇക്കാര്യം മമ്മൂട്ടിയോട് അവതരിപ്പിച്ചതെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ പ്രജേഷ് പറയുന്നു.

     മമ്മൂട്ടിയെ കുറിച്ച് പ്രജേഷ് സെന്‍

    അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണ്ട ഒരു വടക്കന്‍ വീരഗാഥയാണ് ആദ്യം കണ്ടതെന്ന് ഓര്‍മയില്‍ പതിഞ്ഞ് നില്‍ക്കുന്ന ചിത്രം. ചന്തുവായി വീട്ടിലെ വാഴകള്‍ വെട്ടി നിരത്തിയതിന് കിട്ടിയ സമ്മാനത്തിന്റെ ചൂടും മറന്നിട്ടില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്ലാസ് കട്ട് ചെയ്ത് സീന തീയറ്ററില്‍ പോയി ആദ്യം കണ്ടത് പാഥേയമാണ്. പിന്നീടങ്ങോട്ട് റിലീസിന്റെ അന്നു തന്നെ മമ്മുക്ക പടങ്ങള്‍ കാണുകയെന്നത് ശീലമായി മാറി. മമ്മൂക്കയെ ഒന്നു കാണുക എന്നത് മാത്രമായിരുന്നു അക്കാലത്തെ ഏറ്റവും വലിയ സ്വപ്‌നം. അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് തന്നെയായിരുന്നു ആദ്യത്തെ കാഴ്ച.

     സുലുവിനെ ആദ്യം കണ്ടത് പെണ്ണ് കാണാന്‍ പോയപ്പോള്‍; വിവാഹം കഴിഞ്ഞ് 7-ാമത്തെ ദിവസം മമ്മൂട്ടി അഭിനയിക്കാന്‍ പോയ കഥ സുലുവിനെ ആദ്യം കണ്ടത് പെണ്ണ് കാണാന്‍ പോയപ്പോള്‍; വിവാഹം കഴിഞ്ഞ് 7-ാമത്തെ ദിവസം മമ്മൂട്ടി അഭിനയിക്കാന്‍ പോയ കഥ

     മമ്മൂട്ടിയെ കുറിച്ച് പ്രജേഷ് സെന്‍

    കണ്ണും മനസ്സും നിറഞ്ഞ് അന്തം വിട്ട് നോക്കി നിന്നു എന്നതാണ് ശരി. മാധ്യമ പ്രവര്‍ത്തകനായ സമയത്ത് ഇന്റര്‍വ്യൂ ചെയ്യാനും അവസരം കിട്ടി. ഓരോ ചോദ്യത്തിനും വ്യക്തതയോടെ മറുപടി നല്‍കി ക്ഷമയോടെ ദീര്‍ഘനേരം സംസാരിച്ചു. വിറയല്‍ കൊണ്ട് ചോദ്യങ്ങള്‍ പലതും വിഴുങ്ങിയ ഓര്‍മ്മായാണത്. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായപ്പോള്‍ ഭാസ്‌കര്‍ ദ റാസ്‌കലില്‍ ഒപ്പം ജോലി ചെയ്യാനായി. മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വച്ചാണ് ക്യാപ്റ്റന്‍ തുടങ്ങുന്നത് മമ്മൂക്കയോട് പറയുന്നത്.

     മമ്മൂട്ടിയെ കുറിച്ച് പ്രജേഷ് സെന്‍

    ഫുട്ബാള്‍ ഷൂട്ട് ചെയ്യുന്നതിനെ കുറിച്ചും അതിനുപയോഗിക്കുന്ന ക്യാമറകളെക്കുറിച്ചെല്ലാം വിശദമായി സംസാരിച്ചു. പിന്നെ ഒന്ന് രണ്ട് വിദേശ സിനിമകള്‍ കാണാന്‍ നിര്‍ദ്ദേശിച്ചു. ഫുട്ബാളുമായി ബന്ധമില്ലാത്ത സിനിമകളായിരുന്നു അത്. പക്ഷേ ഇമോഷന് ഏറെ പ്രാധാന്യമുള്ളത്. ഷൂട്ടിന് മുമ്പ് മാനസികമായ തയ്യാറെടുപ്പിന് വളരെയധികം സഹായിക്കുമെന്ന് ഗുരുനാഥനെപ്പോലെ പറഞ്ഞു തന്നു. ക്യാപ്റ്റനില്‍ അതിഥിയായി ഒരു സീനില്‍ എത്തുന്നതില്‍ ആദ്യം മമ്മൂക്കയ്ക്ക് ആശങ്കയുണ്ടായിരുന്നു. പിന്നീട് സത്യേട്ടന് അദ്ദേഹത്തോടുള്ള സ്‌നേഹവും ആരാധനയും മനസ്സിലാക്കിയതോടെ അഭിനയിക്കാന്‍ സമ്മതിച്ചു.

    Recommended Video

    50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam
     മമ്മൂട്ടിയെ കുറിച്ച് പ്രജേഷ് സെന്‍

    'ആ നമുക്ക് ചെയ്യാം' ആ വാക്കുകള്‍ എന്നില്‍ നിറച്ച സന്തോഷം പറഞ്ഞറിയിക്കാന്‍ ആവാത്തതാണ്. അങ്ങനെ ആദ്യ സിനിമയില്‍ തന്നെ മമ്മൂക്കയോട് ആക്ഷന്‍ പറയാനുള്ള ഭാഗ്യമുണ്ടായി. എത്ര കടല്‍ കണ്ടാലും നമുക്ക് മതിയാവാറേ ഇല്ലല്ലോ... ഭംഗി മാത്രമല്ല കടല്‍ തീരത്തു നിന്ന് ആഴങ്ങളിലേക്ക് നോക്കി നില്‍കുമ്പോള്‍ കിട്ടുന്നൊരു നിര്‍വൃതിയുണ്ട്. ഇനിയും മനോഹരമായ എന്തൊക്കെയോ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന തോന്നല്‍ ഉണ്ടാകും. അതാണ് മമ്മൂക്ക.. അഭിനയത്തിന്റെ 50 സുവര്‍ണ്ണ വര്‍ഷങ്ങള്‍ അദ്ദേഹം പൂര്‍ത്തിയാക്കുമ്പോള്‍ ആ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.. എന്നും പ്രജേഷ് സെന്‍ പറയുന്നു.

    English summary
    Prajesh Sen Opens Up About His Working Experience With Megastar Mammootty
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X