ഡെറിക്കെന്ന പോലീസ് ഉദ്ദ്യോഗസ്ഥനില്‍ മമ്മൂക്ക എന്ന നടന്‍ ഇല്ല, ഡെറിക്ക് അബ്രഹാമെന്ന മനുഷ്യന്‍ മാത്രം

മമ്മൂട്ടിയെ നായകനാക്കി പുതുമുഖ സംവിധായകനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികള്‍ ജൂണ്‍ പതിനാറ് മുതല്‍ റിലീസിനെത്തിയിരിക്കുകയാണ്. റിലീസ് ദിവസം മുതല്‍ പിന്നീടിങ്ങോട്ട് സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ സെന്ററുകളും ഹൗസ് ഫുള്‍ ആണെന്നുള്ളതാണ് വസ്തുത. സിനിമയുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റ് പോവുന്നത്.

abrahaminte-santhathikal

ആരാധകരും അണിയറ പ്രവര്‍ത്തകരും സിനിമയുടെ വിജയത്തിലുള്ള സന്തോഷത്തിലാണ്. അബ്രഹാമിന്റെ സന്തതികളെ കുറിച്ച് നല്ല അഭിപ്രായങ്ങളുമായി പലരും എത്തിയിരുന്നു. ഇപ്പോഴിതാ ജയസൂര്യയെ നായകനാക്കി സംവിധാനം ചെയ്ത ക്യാപ്റ്റന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രജേഷ് സെന്നും സിനിമയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്.

ഡെറിക്കിന്റെ മേല്‍ മണ്ണുപറ്റുന്ന ആ ദിവസത്തിനുള്ള കലണ്ടര്‍ പ്രിന്റ് ചെയ്തിട്ടില്ല... അത്രയും മതി മിസ്റ്റര്‍ ഹനീഫ് അദേനി നിങ്ങളുടെ മനോഹരമായ സ്‌ക്രിപ്റ്റിന്റെ ഇന്‍ട്രോ. കയ്യടക്കത്തോടെ ചെയ്‌തൊരു ത്രില്ലര്‍ കണ്ട ഫീലായിരുന്നു. വീഴ്ചയിലും ഉയര്‍ച്ചയിലും നമ്മളെ കൂടെ കൊണ്ടുപോകുന്ന ഡെറിക്കെന്ന പോലീസ് ഉദ്ദ്യോഗസ്ഥനില്‍ മമ്മൂക്ക എന്ന നടന്‍ തീരെയില്ല, ഡെറിക്ക് അബ്രഹാമെന്ന മനുഷ്യന്‍ മാത്രം. എല്ലാ നഷ്ടങ്ങളുടെയും കണക്കുകളിലൂടെ സഞ്ചരിക്കുന്ന നിസ്സഹായനായ പോലീസ് ഓഫീസറില്‍ നിന്നും അദ്ദേഹത്തിന്റെ ചെയ്ഞ്ചാണ് സിനിമ നല്‍കുന്ന ഏറ്റവും വലിയ ആവേശം.

abrahaminte-santhathikal

രണ്ടാം പകുതിയിലെ ആവേശങ്ങള്‍ക്ക് വേണ്ടി ഒന്നാം പകുതിയില്‍ ഒളിപ്പിച്ച 'വീഴ്ചകളാണ്' ഹനീഫ് അദേനി എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്‍ ഷാജി പാടൂരിന്റെയും വിജയം. ശരിക്കുമൊരു വിദേശ സിനിമയുടെ നിലവാരത്തിലായിരുന്നൂ ആല്‍ബിയുടെ കാമറ തന്ന വിഷ്വല്‍സ്. പ്രിയസുഹൃത്തുക്കള്‍ എഡിറ്റര്‍ മഹേഷ് നാരായണന്‍, ഗോപി സുന്ദര്‍,സന്തോഷ് രാമന്‍, ജോബി ജോര്‍ജ്ജ്... അഭിനന്ദനങ്ങള്‍ എന്നുമാണ് പ്രജേഷ് സെന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X