twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാക്കന്മാർക്കൊപ്പം മത്സരിക്കാൻ മറ്റൊരു സിനിമ കൂടി! പ്രകാശന്‍റെ മെട്രോ ഓഡിയൻസ് റിവ്യൂ!

    |

    സാധാരണക്കാരുടെ കഥ പറയുന്ന നിരവധി ചിത്രങ്ങൾ പിറക്കുന്നുണ്ട്. അതിന്റെ കൂട്ടത്തിലേയ്ക്ക് മറ്റൊരു ചിത്ര കൂടി. നവാഗതയായ ഹസീന സുനിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. കൊച്ചിനഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സ്വപ്നജീവിയുമായ പ്രകാശന്‍റെ ഓട്ടോറിക്ഷയാണ് മെട്രോ. ഒരു‌ ദിവസം യാത്രക്കാരിയായി ഒരു യുവതി പ്രകാശന്‍റെ മെട്രോയിലെത്തുന്നു. കാസർകോഡുകാരിയായ‌ യുവതി അൻവർ സുൽത്താൻ എന്ന യുവാവിനെ അന്യേഷിച്ചെത്തിയതാണ്. ആ ദിവസം മുഴുവനും ഇരുവരും അയാളെ തിരഞ്ഞ് നഗരം മുഴുവനും‌ ചുറ്റുന്നു. അതിനിടയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

     ഞാൻ ഇങ്ങനെയാകാൻ കാരണം രാജീവ് മേനോൻ !! വെളിപ്പെടുത്തലുമായി അജിത്ത് ഞാൻ ഇങ്ങനെയാകാൻ കാരണം രാജീവ് മേനോൻ !! വെളിപ്പെടുത്തലുമായി അജിത്ത്

    metro-

    പ്രകാശന്റെ മെട്രോ എന്ന സിനിമ‌ കൊച്ചി നഗരത്തിലെ ഒരു‌ ദിവസത്തെ കഥയാണ്. പ്രാധാന്യമുള്ള ഒരു കഥയോ, അവതരണരീതിയോ സിനിമയ്ക്ക് അവകാശപ്പെടാനില്ല. എന്നാൽ ഒരു വീട്ടമ്മയിൽ നിന്ന് സംവിധായിക‌യായി മാറിയ ഹസീന സുനീർ അഭിനന്ദനം അർഹിക്കുക തന്നെ ചെയ്യുന്നു. തിരക്കഥയിലും കഥാപാത്ര സൃഷ്ടിയിലും പുതുമ കൊണ്ടുവന്നിരുന്നെങ്കിൽ‌ ചിത്രം കുറച്ച്കൂടി ശ്രദ്ധിക്കപ്പെടുമായിരുന്നു.

    ദോഷം ചെയ്യുന്ന വേലിക്കെട്ടുകൾ തകരണം..!! സമൂഹത്തിൽ ചർച്ചയാകുന്നു ഈ 'വേലി' ദോഷം ചെയ്യുന്ന വേലിക്കെട്ടുകൾ തകരണം..!! സമൂഹത്തിൽ ചർച്ചയാകുന്നു ഈ 'വേലി'

    സ്ഥിരം കണ്ടു വരുന്ന കഥകളും സംഭവങ്ങളുമാത്രമാണ് ഈ ചിത്രവും ചർച്ച ചെയ്തത്. കോമഡി സന്ദർഭങ്ങൾ ചിത്രത്തിൽ ഉണ്ടെങ്കിലും ഫലപ്രദമായ രീതിയിൽ അതിനെ ഉപയോഗിക്കാൻ കഴിഞ്ഞില്ല. അനഘ ജാനകിയാണ് സിനിമയിൽ നായിക. നോബി, സാജു‌ നവോദയ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, സാബുമോൻ എന്നിവരാണ് മറ്റ് പ്രമുഖ വേഷങ്ങളിൽ എത്തുന്നത്.

    English summary
    prakashante metro movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X