മമ്മൂട്ടിയും നയൻസും ഒന്നിച്ചെത്തിയ തസ്‌കരവീരന്‍ വീണ്ടും എത്തുന്നു! തിരക്കഥ ഡെന്നീസ് ജോസഫ്...

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുറത്തു വന്ന കാലഭൈരവ എന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളും സങ്കല്‍പ്പത്തിലുളള ചില രൂപങ്ങളും ഡിജിറ്റല്‍ പെയ്ന്റിങിലൂടെ വരച്ചെടുത്തതായിരുന്നു വീഡിയോ. ഇത് വീഡിയോ ട്രോൾ കോളങ്ങളിലും ഇടം പിടിച്ചിരുന്നു. ഇപ്പോഴിത ഇതിനെ കുറിച്ച് മനസ് തുറന്ന് ഇരട്ട സംവിധായകരായ പ്രമോദ് പാപ്പച്ചൻ. ദ ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ട്രോൾ വീഡിയോ മമ്മൂട്ടി കണ്ടിട്ടുണ്ടാകുമെന്നും ട്രോളുകള്‍ തമാശയായിട്ട് മാത്രമേ കാണുന്നുള്ളുവെന്നും ഇവർ പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്നും കൂട്ടിച്ചേർത്തു,

ഒരു മമ്മൂട്ടി ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് പ്രമോദ് പപ്പൻ. മമ്മൂട്ടി, നയൻതാര, ഷീല എന്നിവർ പ്രധന കഥാപാത്രങ്ങളെ അവതരിപ്പിച്ച തസ്‌കരവീരന്റെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പിലാണ് ഇവർ. മമ്മൂട്ടിയുമായുള്ള അടുപ്പത്തെപ്പറ്റിയും തസ്കരവീരന്റെ രണ്ടാം ഭാഗത്തെ കുറിച്ചും ദ് ക്യൂവിനോട് മനസ്സ് തുറക്കുകയാണ്.

 മമ്മൂക്കയുമായുള്ള   പരിചയം

ഒരു സ്വകാര്യം എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് മമ്മൂക്കയെ ആദ്യമായി കാണുന്നത് 90 കളിൽ ആരംഭിച്ച സൗഹൃദമായിരുന്നു. ക്യാമറ പോലുളള ടെക്നിക്കൽ സാധനങ്ങളോട് മമ്മൂക്കയ്ക്ക് ഒരു പ്രത്യേക കമ്പമാണ്. അത്തരം സാധനങ്ങൾ വാങ്ങാനൊക്കെയാണ് ഞങ്ങൾ ഒരുമിച്ച് യാത്രകൾ ചെയ്യുന്നത്.

കാലഭൈരവൻ

ഞാനൊരു കലാകരൻ കൂടിയാണ്. എന്നിലെ ചിത്രകാരൻ അദ്ദേഹത്ത കാണൻ ആഗ്രഹിക്കുന്ന കുറച്ച് രൂപങ്ങളാണ് പെയിന്റിങ്ങിലൂടെ വരച്ചത്. പരസഹായമില്ലാതെയായിരുന്നു വരച്ചതും സൗണ്ട് മിക്സും എഡിറ്റുമൊക്കെ ചെയ്തത്. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം പുറത്തു വിടുകയും ചെയ്തിരുന്നു. ആ വീഡിയോയ്ക്ക് വന്ന ട്രോളുകൾ തമാശയായിട്ടു മാത്രമേ കണ്ടിട്ടുള്ളൂ കൂടാതെ ഈ വീഡിയോയെ കുറിച്ച് മമ്മൂക്കയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നും പ്രമോദ് പപ്പൻ കൂട്ട്കെട്ടിലെ പ്രമോദ് പറയുന്നു. അത്രപോലുമില്ല ഞാനിപ്പോള്‍ ചെയ്ത ഈ ചെറിയ വീഡിയോ. അദ്ദേഹം എന്തായാലും കണ്ടിട്ടുണ്ടാകും.

തസ്കരവീരൻ സെക്കൻഡ്

മമ്മൂട്ടിയെ നായകനാക്കി വജ്രം, തസ്കരവീരൻ എന്നീ ചിത്രങ്ങൾ പപ്പൻ സംവിധാനം ചെയ്തിരുന്നു, ഇപ്പോൾ തസ്കര വീരന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണെന്നും പ്രമോദ് പറയുന്നു. ചിത്രത്തിനായി ഡെന്നീസ് ജോസഫ് തിരക്കഥ എഴുതുന്നുണ്ട്. എന്നാൽ കുറച്ചു കഴിഞ്ഞ് മമ്മൂക്കയോട് നേരില്‍ കണ്ട് അതിനെകുറിച്ച് സംസാരിക്കാമെന്നാണ് കരുതുന്നതെന്നും പ്രമോദ് ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Recommended Video

Mammootty's Kalabhairavan Video trolled Virally | FIlmiBeat Malayalam
പ്രമോദ് പാപ്പനിക് അപ്രോച്ച്

പ്രമോദ് പാപ്പനിക് അപ്രോച്ച് എന്ന പേരിനെ കുറിച്ചും ക്യൂവിന് നൽകിയ അഭിമുഖത്തിൽ ഇവർ പറഞ്ഞിരുന്നു. ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയപ്പോൾ ​ഡയറക്ടർ എന്നൊരു സ്ഥാനത്ത് വയ്ക്കാൻ ഒരു പേര് വേണമായിരുന്നു . അങ്ങനെ തങ്ങളുടെ സുഹൃത്ത് പോൾ അൽഫോൺസാണ് പ്രമോദ് പാപ്പനിക് അപ്രോച്ച് എന്ന പേര് ഉണ്ടാക്കി നൽകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X