പ്രണവ് മോഹന്‍ലാലാണ് അതിന് അര്‍ഹന്‍, ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രം പോലെയാണ് താരപുത്രന്‍

മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാലും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം ആദിയിലൂടെയായിരുന്നു നായകനായി മാറിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പാര്‍ക്കൗര്‍ രംഗങ്ങളിലൂടെ കൈയ്യടി സ്വന്തമാക്കുകയായിരുന്നു താരം. ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തുകയായിരുന്നു പ്രണവ്. ആദിക്ക് ശേഷമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു അദ്ദേഹം അഭിനയിച്ചത്.

വന്‍പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ സിനിമ ബോക്‌സോഫീസില്‍ നിന്നും കനത്ത പരാജയം സ്വന്തമാക്കുകയായിരുന്നു. പ്രതീക്ഷിച്ച പോലെ ചെയ്യാനായില്ലെന്ന് അണിയറപ്രവര്‍ത്തകരും പറഞ്ഞിരുന്നു. അച്ഛന്റെ സിനിമയിലേക്കായിരുന്നു മൂന്നാമതായി പ്രണവ് എത്തിയത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കുഞ്ഞാലി മരക്കാറുടെ ബാല്യകാല വേഷം അവതരിപ്പിച്ചത് പ്രണവായിരുന്നു. പ്രണവും ദുല്‍ഖറിന്റെ ചാര്‍ലിയും തമ്മിലുള്ള സാമ്യത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

 പ്രണവിന്റെ ജീവിതം

പ്രണവിന്റെ ജീവിതം

സിനിമയില്‍ സജീവമല്ലാതെയിരുന്ന സമയം മുതലേ പ്രണവിനെക്കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നു. ഭാവിയില്‍ നായകനായി പ്രണവ് എത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകളുമുണ്ടായിരുന്നു. പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിരുന്നു പ്രണവ്. താരപുത്രന്റെ യാതൊരുവിധ ജാഡകളുമില്ലാതെ സാധാരണക്കാരനായി, ലളിത ജീവിതമാണ് അപ്പുവിന്റേതെന്ന് സുഹൃത്തുക്കളും പറഞ്ഞിരുന്നു.

യാത്രകളോടുള്ള ഇഷ്ടം

യാത്രകളോടുള്ള ഇഷ്ടം

യാത്ര ചെയ്യാനൊരുപാട് ഇഷ്ടമാണെന്നും പ്രണവ് പറഞ്ഞിരുന്നു. പ്ലസ് ടു പഠനത്തിന് ശേഷം അടുത്ത പ്ലാനെന്താണ് എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ലോകം ചുറ്റണമെന്നും ഒരുപാട് യാത്ര ചെയ്യാനാഗ്രഹമുണ്ടെന്നുമായിരുന്നു പ്രണവ് പറഞ്ഞത്. മകന്റെ ആഗ്രഹത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ മോഹന്‍ലാല്‍ അതിന് സമ്മതം മൂളുകയായിരുന്നു. മോഹന്‍ലാല്‍ നായകനായെത്തിയ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഗാനരംഗത്തില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രീകരണത്തിനിടെ അപ്രതീക്ഷിതമായാണ് പ്രണവിനെ കണ്ടതെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്.

ചാര്‍ലി

ചാര്‍ലി

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമയാണ് ചാര്‍ലി. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രത്തിലെ കഥാപാത്രത്തെപ്പോലെയാവാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നായിരുന്നു പലരും പറഞ്ഞത്. യാത്രകളെ അത്രമേല്‍ പ്രണയിച്ചിരുന്ന ചാര്‍ലിയുടെ ജീവിതവും, ജീവിതത്തിലെ പ്രിയപ്പെട്ട കാര്യങ്ങളുമെല്ലാം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ദുല്‍ഖറാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കിലും അത് ശരിക്കും ചേരുന്നത് പ്രണവിനാണെന്നാണ് ആരാധകര്‍ പറയുന്നത്.

ദുല്‍ഖറുമായുള്ള ബന്ധം

ദുല്‍ഖറുമായുള്ള ബന്ധം

സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തില്‍ അടുത്ത സുഹൃത്തുക്കളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്. കുട്ടിക്കാലം മുതലേ തന്നെ സുഹൃത്തുക്കളായി മാറിയവരാണ് ദുല്‍ഖറും പ്രണവും. ആദ്യം സിനിമയിലേക്കെത്തിയത് ദുല്‍ഖറായിരുന്നു. പ്രണവിന്റെ അരങ്ങേറ്റത്തിന് ആശംസയുമായി മമ്മൂട്ടിയും ദുല്‍ഖറും എത്തിയിരുന്നു. ആദിയുടെ റിലീസിന് മുന്നോടിയായി മോഹന്‍ലാല്‍ കുടുംബസമേതമായി മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയിരുന്നു.

കുഞ്ഞുകുഞ്ഞാലി

കുഞ്ഞുകുഞ്ഞാലി

കുഞ്ഞാലി മരക്കാരുടെ ബാല്യകാല വേഷത്തില്‍ എത്തിയത് പ്രണവായിരുന്നു. പ്രണവിനേയും കല്യാണിയേയും ഒരുമിച്ച് അവതരിപ്പിക്കാനായതിനെക്കുറിച്ച് പറഞ്ഞ് അണിയറപ്രവര്‍ത്തകരെത്തിയിരുന്നു. അച്ഛന്‍ ചെയ്യുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ആ വേഷം ചെയ്താല്‍ ശരിയാവുമോയെന്നുള്ള ആശങ്കയായിരുന്നു പ്രണവിനുണ്ടായിരുന്നത്. കുഞ്ഞുകുഞ്ഞാലിയായി അപ്പുവല്ലാതെ മറ്റാരും തന്റെ മനസ്സില്‍ ഇല്ലെന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞത്. ആദിയിലൂടെ തുടങ്ങിയ സിനിമാജീവിതം ഹൃദയത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X