മോഹന്‍ലാലിന്റെ മകനെന്ന ലേബലിലല്ല! ഇരുത്തം വന്ന താരമായാണ് ഇത്തവണ പ്രണവിന്റെ വരവ്! കാണൂ!

നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്. ആദി ിറങ്ങിയതിന് ശേഷം തീരുമാനിക്കാം അടുത്ത ചിത്രത്തെക്കുറിച്ചെന്നായിരുന്നു നേരത്തെ താരപുത്രന്‍ പറഞ്ഞത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയായിരുന്നു താരപുത്രന്‍ തുടക്കം കുറിച്ചത്. ബാലതാരത്തില്‍ നിന്നും നായകനിലേക്കുയര്‍ന്ന പ്രണവിന് തുടക്കം മുതലേ തന്നെ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അസാമാന്യ അഭിനയമികവൊന്നും അവകാശപ്പെടാനില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ പ്രകടനമാണ് ആദിയില്‍ കണ്ടത്. ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണ്.

നായികയുടെ മുഖത്ത് പ്രണയം പറയാനും റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കാനുമൊന്നും തനിക്ക് കഴിയില്ലെന്ന തരത്തിലുള്ള സമീപനത്തിലായിരുന്നു പ്രണവ്. ആക്ഷനും റൊമാന്‍ഡും ഡ്രാമയുമൊക്കെയായി ഇത്തവണത്തെ വരവില്‍ പ്രണവ് പൊളിച്ചടുക്കുമെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് പ്രതീക്ഷകളൊന്നും നല്‍കാതെയാണ് അരുണ്‍ ഗോപി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കാത്തിരിപ്പ് അവസാനിച്ച് സിനിമ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ഇത്തവണത്തെ വരവിലെ പ്രത്യേകതകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

 പ്രണവിന്റെ വരവ്

പ്രണവിന്റെ വരവ്

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ പ്രണവ് ഭാവിയില്‍ സിനിമയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു. സിനിമ രക്തത്തില്‍ അലിഞ്ഞിട്ടുള്ളതിനാല്‍ അപ്പു നായകനായി തിരിച്ചെത്തുമെന്ന് അന്നേ ആരാധകര്‍ വിലയിരുത്തിയിരുന്നു. സിനിമാകുടുംബത്തിലെ ഇളംതമുറക്കാരന്‍ നായകനായി രംഗപ്രവേശം ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു ആരാധകലോകം. മുന്‍നിര ബാനറുകളും സംവിധായകരുമൊക്കെ അപ്പുവിനായി കാത്തിരിക്കുകയായിരുന്നു.

പേര് അപ്പു തന്നെ

പേര് അപ്പു തന്നെ

ആദിയിലൂടെയായിരുന്നു അപ്പുവെന്ന പ്രണവ് നായകനായി അരങ്ങേറിയത്. കഥാപാത്രത്തിന്‍രെ പേരും അപ്പുവെന്ന് തന്നെയായിരുന്നു. ആദിയെന്ന ടൈറ്റില്‍ കഥാപാത്രമാണെങ്കിലും അപ്പുവെന്ന പേരുമുണ്ടായിരുന്നു. ഇത്തവണത്തെ വരവിലും പേര് അപ്പു തന്നെയാണ്. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മനോജ് കെ ജയന്‍, അഭിരവ്, സയ ഡേവിഡ് തുടങ്ങിയവരും പ്രണവിനൊപ്പമുണ്ട്.

സര്‍ഫിങ് പരിശീലകന്‍

സര്‍ഫിങ് പരിശീലകന്‍

കുട്ടിക്കാലം മുതലേ തന്നെ സാഹസികതയോട് പ്രത്യേക താല്‍പര്യമുണ്ടായിരുന്നു അപ്പുവിന്. നിലത്ത് ആളെക്കാണാന്‍ വലിയ പ്രയാസമായിരുന്നുവെന്ന് സുചിത്ര മോഹന്‍ലാല്‍ മുന്‍പൊരു അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. പ്രണവിന്‍രെ ആ താല്‍പര്യമാണ് പാര്‍ക്കൗറിലേക്ക് ആകര്‍ഷിച്ചതും പാര്‍ക്കൗര്‍ പരിശീലനം തുടങ്ങിയതും. ആദിയിലെ ആക്ഷന്‍ രംഗങ്ങളുടെ പ്രധാന പ്രത്യേകതയും പാര്‍ക്കൗറായിരുന്നു. മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല ഈ രീതി

ആക്ഷന്‍ മാത്രമല്ല

ആക്ഷന്‍ മാത്രമല്ല

ആക്ഷന്‍ ഓറിയന്റഡ് സിനിമയായിരുന്നു ആദി. ഇത്തവണത്തെ വരവില്‍ ആക്ഷന്‍ മാത്രമല്ല റൊമാന്‍സും ഡ്രാമയും എല്ലാം കലര്‍ന്ന സിനിമയുമായാണ് എത്തുന്നത്. സിനിമയുടെ സുഗമമായ ഒഴുക്കിനിടയില്‍ സര്‍ഫിങ്ങ് കടന്നുവരുന്നുണ്ടെങ്കിലും സര്‍വ്വപ്രധാനമായി ഇത് മാറുന്നില്ലെന്ന് അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. ആദിയില്‍ നിന്നും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നുള്ള കാര്യത്തിന് ട്രെയിലര്‍ ഉദാഹരണമായിരുന്നു. ഇപ്പോഴിതാ ആരാധകരും ഇക്കാര്യം ശരിവെച്ചുകൊണ്ടിരിക്കുകയാണ്.

താരപുത്രന്‍ ലേബിലല്ല

താരപുത്രന്‍ ലേബിലല്ല

താരപുത്രന്‍ ലേബലില്ലാതെയാണ് ഇത്തവണത്തെ വരവെന്ന് ആരാധകര്‍ അവകാശപ്പെട്ടിരുന്നു. മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്താണ് ഓരോ താരപുത്രനും മുന്നേറുന്നത്. അത്തരത്തിലൊരു ശ്രമവുമായാണ് ഇത്തവണത്തെ പ്രണവിന്‍രെ വരവ്. സ്വന്തമായി കഴിവുണ്ടെങ്കിലേ സിനിമയില്‍ നിലനില്‍പ്പുള്ളൂ എന്ന കാര്യത്തെക്കുറിച്ച് അവരവര്‍ തന്നെ മനസ്സിലാക്കിയിട്ടുമുണ്ട്. ഈ ലേബലില്‍ നിന്നും മാറാനുള്ള ശ്രമവുമായാണ് പ്രണവ് എത്തിയിട്ടുള്ളത്.

പ്രമോഷന്‍ പരിപാടികളിലൊന്നുമില്ല

പ്രമോഷന്‍ പരിപാടികളിലൊന്നുമില്ല

പതിവ് പോലെ തന്നെ ഇത്തവണയും പ്രമോഷണല്‍ പരിപാടികളിലൊന്നും പ്രണവ് മോഹന്‍ലാലിനെ കാണാനുണ്ടായിരുന്നില്ല. സംവിധായകനായ അരുണ്‍ ഗോപിയും നായികയായ സയ ഡേവിഡുമൊക്കെ ഇരുപത്തൊന്നാം നൂറ്റാണ്ട് അനുഭവങ്ങളെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. പ്രമോഷമല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് നേരത്തെ തന്നെ പ്രണവ് വ്യക്തമാക്കിയിരുന്നു.

സര്‍ഫിങ്ങ് പരിശീലനം

സര്‍ഫിങ്ങ് പരിശീലനം

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് സര്‍ഫിങ്ങ് അഭ്യസിച്ചിരുന്നു. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് ബാലിയില്‍ പോയാണ് അപ്പു പരിശീലനം നടത്തിയതെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. പ്രണവിന്‍രെ സര്‍ഫിങ്ങ് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

നെഞ്ചില്‍ കൈവെച്ചുപോയ നിമിഷം

നെഞ്ചില്‍ കൈവെച്ചുപോയ നിമിഷം

സിനിമയുടെ ചിത്രീകരണത്തില്‍ മറക്കാനാവാത്ത പല സംഭവങ്ങളും നടന്നുവെന്ന് അരുണ്‍ ഗോപി വ്യക്തമാക്കിയിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന നിര്‍ദേശം വെച്ചിരുന്നുവെങ്കിലും പ്രണവിന് അത് സ്വീകാര്യമായിരുന്നില്ല. ആക്ഷന്‍ കോറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാവട്ടെ ഇത് അപ്പു തന്നെ ചെയ്‌തോളൂമെന്ന് പറഞ്ഞതോടെ അതിനായി കാത്തിരുന്ന പോലെയായിരുന്നു അദ്ദേഹത്തിന്‍രെ പെരുമാറ്റം. ട്രെയിനിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോഴും സര്‍ഫിങ്ങിനിടയില്‍ ട്യൂബ് പൊട്ടി അപ്പു കടലിലേക്ക് താഴ്ന്നുപോയപ്പോഴും താന്‍ വിറച്ചുപോയിരുന്നുവെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X