»   » കുഞ്ഞേട്ടൻ ഇതൊക്കെ തുടങ്ങിയിട്ട് നാളുകളായി മക്കളേ; പാർകൗർ ആദിയ്ക്ക് വേണ്ടി പഠിച്ചതല്ല! വീഡിയോ വൈറൽ

കുഞ്ഞേട്ടൻ ഇതൊക്കെ തുടങ്ങിയിട്ട് നാളുകളായി മക്കളേ; പാർകൗർ ആദിയ്ക്ക് വേണ്ടി പഠിച്ചതല്ല! വീഡിയോ വൈറൽ

Posted By:
Subscribe to Filmibeat Malayalam
പ്രണവ് ഇതൊക്കെ തുടങ്ങിയിട്ട് കാലങ്ങളായി | filmibeat Malayalam

പ്രണവ് മോഹൻ ലാൽ നായകനായി കന്നിചിത്രമാണ്  ആദി. 26 ന് പ്രദർശനത്തിനെത്തിയ ആദിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. പ്രണവിനെ കൂടാതെ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ഫൈറ്റ് സീനുകളാണ്.

aadi

ജിത്തു ജോസഫ് ചിത്രമായിട്ടു പോലും ചിത്രത്തെ കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം  പറയുന്നത്  ഫൈറ്റ് സീനുകളെ കറിച്ചുമാണ്. ചിത്രത്തിലെ സംഘടനം ഇത്രയധികം  മനോഹരമാക്കിയത് പ്രണവിന്റെ പാർകൗറാണ്. ഇത് താരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വീഡിയോ കാണാം

ആദിയെ വ്യത്യസ്തമാക്കുന്നു

പ്രണവ് മോഹൻലാലിന്റെ പാർകൗർ എന്ന അഭ്യാസമാണ് ആദിയ മറ്റുള്ള ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മലയാള സിനിമയിൽ അധികം ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു അഭ്യാസമുറയാണ് പാർകൗർ. ഇത് ചിത്രത്തിന് മുതൽ കൂട്ടാകുകയും ചെയ്തിട്ടുണ്ട്.

ആദിയ്ക്ക് വേണ്ടി പഠിച്ചതല്ല

പ്രണവ് ആദിയ്ക്ക് വേണ്ടിയാണ് പാർകൗർ പഠിച്ചതെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് തെറ്റാണ്. വളരെ പെട്ടെന്ന് വശത്താക്കാൻ പറ്റുന്ന ഒരു അഭ്യാസമുറയല്ല പാർകൗർ.

വർഷങ്ങൾക്കു മുൻപേ തുടങ്ങി

പ്രണവ് പാർകൗർ മോഡൽ അഭ്യാസങ്ങൾ കുട്ടിക്കാലം തെട്ട് പഠിച്ചു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ പഴയ സിനിമകളിൽ നിന്ന് നമുക്ക് അത് മനസിലാക്കാൻ സാധിക്കും. ആദ്യ ചിത്രമായ ഒന്നാമനിൽ ഇത്തരത്തിലുള്ള സമാന അഭ്യാസങ്ങൾ പ്രണവ് കാഴ്ച വെച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ

പ്രണവിന്റെ കൂട്ടിക്കാലത്തെ പാർകൗർ മോഡൽ അഭ്യാസങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സിനിമയില്‍നിന്നുള്ള ടൈറ്റില്‍ സീനിന്റെ സ്‌ക്രീന്‍ഷോട്ടാണ് പ്രചരിക്കുന്നത്. ചില വീഡിയോ രംഗങ്ങൾ യൂട്യൂബിലും ലഭിക്കുന്നുണ്ട്.

പ്രണവിന്റെ പാർകൗർ വീഡിയോ

പ്രണവിന്റെ പാർകൗർ വീഡിയോ

English summary
pranav mohanlal childwood parkur vedio

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam