അച്ചായനൊപ്പമുള്ള ഏറ്റുമുട്ടലല്ലേ! മോശമാക്കാന്‍ പറ്റുമോ? പ്രണവ് മോഹന്‍ലാല്‍ ഡബ്ബിംഗിനെത്തി! കാണൂ

ബോക്‌സോഫീസിലെ താരപോരാട്ടങ്ങള്‍ എന്നും പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടേയുള്ളൂ. സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന തരത്തിലുള്ള മത്സരങ്ങള്‍ അടുത്തിടെയും അരങ്ങേറിയിരുന്നു. ഇതുവരെ കണ്ടതൊന്നുമല്ല ഇനി വരാനിരിക്കുന്നതെന്നാണ് യഥാര്‍ത്ഥ പോരാട്ടമെന്നാണ് നിവിന്‍ പോളിയുടേയും പ്രണവ് മോഹന്‍ലാലിന്റേയും ആരാധകര്‍ പറയുന്നത്. ജനുവരി 26നാണ് ഇരുവരും സിനിമകളുമായെത്തുന്നത്. ഹനീഫ് അദേനി നിവിന്‍ പോളി കൂട്ടുകെട്ടിലൊരുങ്ങുന്ന മിഖായേലും പ്രണവ് മോഹന്‍ലാല്‍ അരുണ്‍ ഗോപി ടീമിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമാണ് ഇത്തവണ റിപ്ലബികിന് ദിനത്തിലെത്തുന്നത്. പോയ വര്‍ഷത്തില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു പ്രണവ് ഏറ്റുമുട്ടിയത്.

ബാലതാരമായി മികച്ച സ്വീകാര്യതയും സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയ പ്രണവ് എന്നാണ് നായകനായി അരങ്ങേറുന്നതെന്നറിയാനായി കാത്തിരിപ്പിലായിരുന്നു സിനിമാലോകവും ആരാധകരും. മുന്‍നിര സംവിധായകരുള്‍പ്പടെ നിരവധി പേര്‍ ഈ താരപുത്രനെ തേടിയെത്തിയിരുന്നുവെങ്കിലും അപ്പോഴൊന്നും അഭിനയത്തോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ജീത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കാനായിരുന്നു താല്‍പര്യം പ്രകടിപ്പിച്ചത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ആദിയിലൂടെ നായകനായി അരങ്ങേറുകയാണെന്ന കാര്യത്തെക്കുറിച്ച് താരപുത്രന്‍ സ്ഥിരീകരിച്ചത്. അസാമാന്യ അഭിനയമികവില്ലെങ്കിലും പാര്‍ക്കൗറിലെ മികവായിരുന്നു ആദിയുടെ പ്രധാന പ്രത്യേകത. ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാനും പ്രണവ് സമ്മതിച്ചിരുന്നില്ല. ആദി പൂര്‍ത്തിയായതിന് പിന്നാലെയാണ് അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായി പ്രണവ്

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് താന്‍ ഇനി അഭിനയിക്കുന്നതെന്ന് പ്രണവ് വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. സള്‍ഫറുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. ബാലിയില്‍ വെച്ചായിരുന്നു സര്‍ഫര്‍ പരിശീലനം നേടിയത്. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ഡബ്ബിംഗ് ആരംഭിച്ചിരിക്കുകയാണെന്ന് വ്യക്തമാക്കി അരുണ്‍ ഗോപി പങ്കുവെച്ച ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറുമൊക്കെ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. പുതുമുഖമായ റേച്ചല്‍ ഡേവിഡാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷനൊരുക്കുന്നത്. ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍ തുടങ്ങിയവരും സിനിമയിലുണ്ട്.

താരപോരാട്ടത്തിന് വഴിയൊരുങ്ങുന്നു

താരപോരാട്ടത്തിന് വഴിയൊരുങ്ങുന്നു

ബോക്‌സോഫീസിലെ താരപോരാട്ടങ്ങള്‍ എന്നും സിനിമാപ്രേമികളെ ത്രസിപ്പിക്കാറുണ്ട്. തങ്ങളുടെ പ്രിയതാരത്തെ വിജയിപ്പിക്കാനായി അതാത് ഫാന്‍സ് പ്രവര്‍ത്തകര്‍ ശ്രമിക്കാറുമുണ്ട്. മുന്‍പ് സിനിമയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നത് ഇത്തരം വാശിയേറിയ പോരാട്ടങ്ങളായിരുന്നു. ഇന്നത്തെ നൂതന പ്രമോഷന്‍ രീതിയോ പുത്തന്‍ പ്രചാരണ തന്ത്രവുമൊന്നും അന്ന് അണിയറപ്രവര്‍ത്തകര്‍ പരീക്ഷിച്ചിരുന്നില്ല. മോഹന്‍ലാല്‍-മമ്മൂട്ടി താരപോരാട്ടമൊക്കെ ആരാധകര്‍ക്ക് ആവേശമായിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം മലയാള സിനിമ പഴയ പ്രൗഢി തിരിച്ചെടുത്തിരിക്കുകയാണ്.

നിവിന്‍ - പ്രണവ്  താരപോരാട്ടം

നിവിന്‍ - പ്രണവ് താരപോരാട്ടം

പുതുവര്‍ഷത്തില്‍ ബോക്‌സോഫീസില്‍ പ്രണവും നിവിന്‍ പോളിയും ഏറ്റുമുട്ടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. അടുത്തിടെയാണ് അക്കാര്യം സ്ഥിരീകരിച്ചത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മിഖായേലും ഇരുപത്തിയൊന്നാം നൂറ്റാണ്ടും റിലീസ് ചെയ്യുകയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയെ വെട്ടി

കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയെ വെട്ടി

പോയവര്‍ഷത്തില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു പ്രണവ് എത്തിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദി തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ബാലതാരമായി ഈ താരപുത്രന്‍ നേരത്തെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. എന്നായിരിക്കും നായകനായെത്തുന്ന സിനിമയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പോയ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദിയും ഇടം പിടിച്ചിട്ടുണ്ട്. ആദിയോടൊപ്പം പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സിന് കഴിഞ്ഞിരുന്നില്ല.

മിഖായേലിന്‍റെ വരവ്

മിഖായേലിന്‍റെ വരവ്

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ത്രില്ലര്‍ സിനിമയായിരിക്കും മിഖായേലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കരിയറില്‍ മുന്‍പെങ്ങും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് താരമെത്തുന്നത്. ഡോക്ടറുടെ വേഷത്തിലാണ് താരമെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി ഉണ്ണി മുകുന്ദനും എത്തുന്നുണ്ട്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയായിരുന്നു സിനിമയുടെ ടീസര്‍ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയായിരുന്നു ടീസറിന് ലഭിച്ചത്.

ഹനീഫ് അദേനിയുടെ സിനിമ

ഹനീഫ് അദേനിയുടെ സിനിമ

തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന പ്രതിഭയെന്ന വിശേഷണത്തിന് അര്‍ഹനാണ് ഹനീഫ് അദേനി. ദി ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികള്‍ക്കും ശേഷം അദ്ദേഹമൊരുക്കുന്ന സിനിമയെന്ന തരത്തില്‍ ഈ സിനിമയെക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ബോക്‌സോഫീസില്‍ നിരവധി റെക്കോര്‍ഡുകളാണ് ഈ ചിത്രങ്ങള്‍ നേടിയത്. നിവിന്‍ പോളിയും അദേനിയും ഒരുമിച്ചെത്തുമ്പോള്‍ ബോക്‌സോഫീും അവര്‍ക്കൊപ്പമായിരിക്കുമെന്നാണ് ഒരുവിഭാഗം പറയുന്നത്.

രണ്ടാമത്തെ സിനിമയുമായി പ്രണവ്

രണ്ടാമത്തെ സിനിമയുമായി പ്രണവ്

താരജാഡകളില്ലാതെ ലളിതമായ ജീവിത ശൈലിയുമായി മുന്നേറുന്ന താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍.ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് താരം നായകനായി അരങ്ങേറിയത്. ആദിക്ക് ലഭിക്കുന്ന പിന്തുണയെ കണക്കിലെടുത്തായിരിക്കും അടുത്ത ചിത്രം സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്ന് പ്രണവ് പറഞ്ഞിരുന്നു. ആദിയില്‍ പാര്‍ക്കൗറായിരുന്നുവെങ്കില്‍ ഇത്തവണ സര്‍ഫറുമായാണ് താരപുത്രനെത്തുന്നത്. സാഹസികതയുടെ കാര്യത്തില്‍ മോഹന്‍ലാലിനെ വെല്ലുന്ന പ്രണവ് ഇത്തവണയും ആരാധകരെ വിസ്മയിപ്പിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

ആരായിരിക്കും വിജയി?

ആരായിരിക്കും വിജയി?

പ്രണവും നിവിന്‍ പോളിയും മത്സരിക്കുമ്പോള്‍ ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജനുവരിയാവാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സിനിമകളാണ് രണ്ടും. അതിനാല്‍ത്തന്നെ ബോക്‌സോഫീസ് ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതമായ കാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X