മമ്മൂട്ടി കേക്ക് കട്ട് ചെയ്ത് പ്രണവിന് നല്‍കി! ക്രിസ്മസ് ഗംഭീരമായി ആഘോഷിച്ചു! വീഡിയോ വൈറല്‍! കാണൂ!
വളര്‍ന്നുവരുന്ന താരങ്ങളെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് മമ്മൂട്ടി. മോഹന്‍ലാലിന് പിന്നാലെ പ്രണവ് സിനിമയില്‍ അരങ്ങേറുകയാണെന്നറിഞ്ഞപ്പോള്‍ ശക്തമായ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. പ്രണവിനും മുന്‍പേ ദുല്‍ഖര്‍ സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. അനുജന്റെ വരവില്‍ ദുല്‍ഖറും ഏറെ സന്തോഷവാനായിരുന്നു. ഒരേ സമയത്ത് സിനിമയില്‍ തുടക്കം കുറിച്ച മോഹന്‍ലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്. ആദിയുടെ റിലീസിന് മുന്നോടിയായി മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലേക്കെത്തിയിരുന്നു. തന്റെ സിനിമയ്‌ക്കൊപ്പമാണ് ആദിയെത്തുന്നതെന്നറിഞ്ഞിട്ടും മെഗാസ്റ്റാര്‍ ശക്തമായ പിന്തുണയാണ് അപ്പുവിന് നല്‍കിയത്.
പാര്‍ക്കൗറിലൂടെ ഞെട്ടിച്ച പ്രണവ് അടുത്ത സിനിമയ്ക്കായി സര്‍ഫര്‍ പരിശീലനം നടത്തിയിരുന്നു. ആക്ഷന്‍ രംഗങ്ങളിലെ അസാമാന്യ അഭിനയമികവില്‍ മോഹന്‍ലാലിനെ വെല്ലും പ്രണവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇരുവരുടെ ഈ താല്‍പര്യത്തെക്കുറിച്ച് അറിയുന്ന മമ്മൂട്ടി അതാത് സംവിധായകരോട് വേണ്ടത്ര സുരക്ഷയെടുക്കുന്നതിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ ഇച്ചാക്കയാണ് മമ്മൂട്ടി. ഇത്തവണ പ്രണവിനൊപ്പമാണ് മമ്മൂട്ടി ക്രിസ്മസ് ആഘോഷിച്ചത്. ആഘോഷത്തിനിടയിലെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രണവും മമ്മൂട്ടിയും
മമ്മൂട്ടിയും പ്രണവും ഒരുമിച്ചെത്തിയാല്‍പ്പിന്നെ അതാഘോഷമാക്കി മാറ്റേണ്ടേയെന്നായിരുന്നു വീഡിയോ കണ്ടതിന് ശേഷമുള്ള ആരാധകരുടെ പ്രതികരണം. മോഹന്‍ലാലിനെപ്പോലെ തന്നെ പ്രണവിന്റെ കാര്യത്തില്‍ ഉത്കണ്ഠയുള്ളയാളാണ് താനെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ആദിയെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്നും പ്രണവിന്റെ സിനിമയെ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെയെത്തിയിരുന്നു. സ്വന്തം സിനിമ തിയേറ്ററുകളിലുള്ളപ്പോഴായിരുന്നു ഇത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരും ബോക്‌സോഫീസില്‍ ഏറ്റുമുട്ടിയത്.

ഡബ്ബിംഗിനിടയിലെ കൂടിക്കാഴ്ച
വിസ്മയമാക്‌സില്‍ വെച്ചാണ് മമ്മൂട്ടിയും പ്രണവും കണ്ടുമുട്ടിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഡബ്ബിംഗിനായാണ് പ്രണവെത്തിയത്. തെലുങ്ക് ചിത്രമായ യാത്രയുടെ ഡബ്ബിംഗിന് വേണ്ടിയാണ് മെഗാസ്റ്റാര്‍ എത്തിയത്. അതിനിടയിലാണ് ആഘോഷമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. കേക്ക് മുറിച്ച് പ്രണവിന്റെ വായില്‍ വെച്ചുകൊടുക്കുന്ന മമ്മൂട്ടിയെയാണ് വീഡിയോയില്‍ കാണുന്നത്.

അരുണ്‍ ഗോപിയും ഒപ്പം ചേര്‍ന്നു
പ്രണവിന് മാത്രമല്ല ഒപ്പമുള്ളവര്‍ക്കും മമ്മൂട്ടി കേക്ക് നല്‍കുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകനായ അരുണ്‍ ഗോപിയും ഒപ്പമുണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു ഡബ്ബിംഗ് ആരംഭിച്ചത്. ഡബ്ബിംഗിനെത്തിയ പ്രണവിന്റെ ഫോട്ടോ സംവിധായകന്‍ പങ്കുവെച്ചിരുന്നു.

പ്രണവിന് നല്‍കി
സരസമായ രീതിയിലുള്ള സംഭാഷണവുമായാണ് മമ്മൂട്ടിയുടെ കേക്ക് മുറിക്കല്‍. പ്രണവ് അനുസരണയോടെ കേക്ക് വാങ്ങി വരുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്. കേക്ക് നല്‍കുന്നതിനിടയില്‍ അതാത് വ്യക്തികളെക്കുറിച്ചുള്ള മമ്മൂട്ടിയുടെ കമന്റും വീഡിയോയിലുണ്ട്, ആരാധകര്‍ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.

വീഡിയോ വൈറലായി
മെഗാസ്റ്റാറും താരപുത്രനും തമ്മിലുള്ള സമാഗമവും ആഘോഷവുമൊക്കെ ആരാധകര്‍ക്ക് സന്തോഷമാണ്, പരസ്പര പൂരകങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കളും സിനിമയില്‍ മികവ് തെളിയിച്ചപ്പോള്‍ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ക്രിസ്മസ് ആഘോഷത്തിനിടയിലെ വീഡിയോയും ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിനായുള്ള കാത്തിരിപ്പ്
2018 ജനുവരി 26നായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി അവതരിച്ചത്. ബാലതാരമായി ഗംഭീരപ്രകടനം കാഴ്ചവെച്ച താരപുത്രന്‍ നായകനായി അരങ്ങേറുന്നതിനായി കാത്തിരിക്കുകയായിരുന്നു സിനിമാലോകം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെ അത് സംഭവിക്കുകയായിരുന്നു. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യത നേടിയ ചിത്രം ബോക്‌സോഫീസിലും വിജയമായിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ഇതേ ദിനത്തില്‍ അടുത്ത സിനിമയുമായെത്തുകയാണ് പ്രണവ്.

മമ്മൂട്ടി വീണ്ടും തെലുങ്കില്‍
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് മമ്മൂട്ടി തമിഴിലും തെലുങ്കിലും അ്ഭിനയിക്കുകയാണിപ്പോള്‍. യാത്രയും പേരന്‍പുമാണ് ഇനി റിലീസിങ്ങിനൊരുങ്ങുന്നത്. ഇത്തവണത്തെ ദേശീയ അവാര്‍ഡ് മെഗാസ്റ്റാറിന് തന്നെയെന്നായിരുന്നു പേരന്‍പ് കണ്ടവര്‍ സാക്ഷ്യപ്പെടുത്തിയത്.വൈ എസ് ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കിയൊരുക്കിയ തെലുങ്ക് ചിത്രമാണ് യാത്ര. ഫെബ്രുവരിയിലാണ് ഇരുചിത്രങ്ങളും പ്രേകഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

മോഹന്‍ലാലിനൊപ്പം പ്രണവും
ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെ തന്നെ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലാണ് പ്രണവ് ജോയിന്‍ ചെയ്തത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായെത്തുന്ന സിനിമയില്‍ മരക്കാറുടെ ബാല്യകാല വേഷമാണ് പ്രണവ് അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദര്‍ശനാണ് പ്രണവിന്റെ നായികയായെത്തുന്നത്.
വീഡിയോ കാണാം
സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











