'മേക്കപ്പിനെ കുറിച്ചുള്ള ഞങ്ങളുടെ പ്ലാൻ നല്ല രീതിയിൽ വർക്കൗട്ടായി, ഇപ്പോൾ വരുന്നത് ഫാബ്രികേറ്റഡായി തോന്നുന്നു'
ഒടിടി പ്ലാറ്റ്ഫോമുകൾ സജീവമായശേഷം ഒരു സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുമ്പോൾ ലഭിക്കുന്ന പ്രതികരണമല്ല അത് ഒടിടിയിൽ എത്തുമ്പോൾ ലഭിക്കുന്നത്. തിയേറ്ററിൽ ആഘോഷിക്കപ്പെടുന്ന സിനിമകൾ മിക്കതും ഒടിടിയിൽ റിലീസ് ചെയ്ത് കഴിയുമ്പോൾ വിമർശനം ഏറ്റുവാങ്ങാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മുതൽ വലിയ വിമർശനങ്ങൾ നേരിടുന്ന സിനിമയാണ് അടുത്തിടെ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ വർഷങ്ങൾക്കുശേഷം.
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, നിവിൻ പോളി, ബേസിൽ ജോസഫ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത സിനിമ തിയേറ്ററിൽ പ്രദർശിപ്പിച്ച മികച്ച പ്രതികരണവും ബോക്സ് ഓറഫീസ് കലക്ഷനും നേടിയിരുന്നു. ചിത്രം 90 കോടി കലക്ഷൻ ബോക്സ്ഓഫീസിൽ സ്വന്തമാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

വിനീത് ശ്രീനിവാസനൊപ്പം ചേർന്ന് പ്രണവ് മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമത്തെ സിനിമയാണ് വർഷങ്ങൾക്കുശേഷം. സൗഹൃദങ്ങളുടെ ഇഴയടുപ്പമാണ് സിനിമയുടെ ഇതിവൃത്തം. വേണുവിന്റെയും മുരളിയുടെയും കണ്ടുമുട്ടലും പിന്നീടുള്ള അവരുടെ ജീവിതത്തിന്റെ ഒഴുക്കും പ്രേക്ഷകന്റെ ഉള്ളിൽ തൊടും വിധം സിനിമയുലുണ്ട്. എന്നാൽ ചിത്രം ഒടിടിയിൽ എത്തിയശേഷം സിനിമ ക്രിഞ്ചാണെന്നാണ് സോഷ്യൽമീഡിയയിൽ ആളുകൾ കുറിക്കുന്നത്.
മാത്രല്ല കേന്ദ്രകഥാപാത്രങ്ങളായ ധ്യാനും പ്രണവ് മോഹൻലാലും വൃദ്ധന്മാരുടെ ഗെറ്റപ്പിൽ എത്തിയതിനോടും പ്രേക്ഷകർക്ക് വിയോജിപ്പുണ്ട്. ധ്യാനിനേക്കാൾ വിമർശനം നേരിടുന്നത് പ്രണവാണ്. ചെറുപ്പക്കാരനായ ഒരാളെ വയസനായ മനുഷ്യനായി കാണിക്കുമ്പോൾ എന്തോ വല്ലാത്തൊരു ക്രിഞ്ച് ഫീൽ ചെയ്യാറുണ്ട്.
അതാണ് വർഷങ്ങൾക്കുശേഷം സിനിമയിലും സംഭവിച്ചതെന്നാണ് പ്രധാന വിമർശനം. അതേസമയം സിനിമ തിയേറ്ററിൽ റിലീസ് ചെയ്ത സമയത്ത് മലയാളത്തിലെ പ്രമുഖ യുട്യൂബ് സിനിമാ നിരൂപകരിൽ പലരും പ്രണവിന്റെ വയസൻ ഗെറ്റപ്പിനെ പ്രശംസിച്ചിരുന്നു. ഒടിടി റിലീസിനുശേഷം അവർക്കും പ്രേക്ഷകരുടെ വിമർശനം ലഭിക്കുന്നുണ്ട്.
ഇപ്പോഴിതാ വർഷങ്ങൾക്കുശേഷം സിനിമയ്ക്ക് ലഭിക്കുന്ന ട്രോളുകളോട് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ചിത്രത്തിലെ മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ. മേക്കപ്പിനെ കുറിച്ചുള്ള തങ്ങളുടെ പ്ലാൻ നല്ല രീതിയിൽ വർക്കൗട്ടായിയെന്നും ഇപ്പോൾ വരുന്നത് ഫാബ്രികേറ്റഡായി തോന്നുന്നുവെന്നുമാണ് റോണക്സ് സേവ്യർ മനോരമ ഓൺലൈനിനോട് സംസാരിക്കവെ പറഞ്ഞത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ലുക്കിനെ കുറിച്ച് സംവിധായകൻ വിനീത് ശ്രീനിവാസനും ഞാനും ഒരുമിച്ച് ചർച്ച ചെയ്ത് തീരുമാനമെടുത്തത്.

മേക്കപ്പിനെ കുറിച്ച് ഞങ്ങളുടെ പ്ലാൻ നല്ല രീതിയിൽ വർക്കൗട്ടായെന്ന് തന്നെയാണ് കരുതുന്നത്. ഇതേ ആളുകൾ തന്നെയാണ് തിയേറ്ററിൽ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞതും സിനിമയ്ക്ക് പോസിറ്റീവ് പ്രതികരണം വന്നതും. ഇപ്പോൾ വരുന്നത് ഫാബ്രികേറ്റഡ് ആയിട്ടാണ് എനിക്ക് തോന്നുന്നത്. വേറെ പ്രത്യേകിച്ചൊന്നും പറയാനില്ല.
വിമർശനങ്ങളെ പോസിറ്റീവായാണ് സ്വീകരിക്കുന്നതെന്നുമാണ് ട്രോളുകളോട് പ്രതികരിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ പറഞ്ഞത്. മേക്കപ്പിന് മാത്രമല്ല സിനിമയിൽ ഉടനീളം ജ്ഞാപകം എന്ന സോങ് അനാവശ്യമായി കുത്തികയറ്റിയത് അരോചകമായി തോന്നിയതായും സിനിമയ്ക്ക് വിമർശനമുണ്ട്. മുപ്പത്തിമൂന്നുകാരനായ പ്രണവ് മോഹൻലാൽ ചിത്രം ഒന്നാമനിൽ ബാലതാരമായി എത്തിയാണ് അഭിനയിച്ച് തുടങ്ങിയത്.
ശേഷം 2002ൽ മേജർ രവി സംവിധാനം ചെയ്ത പുനർജനിയിലൂടെ ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാർഡ് നേടി. പലർക്കും സ്വപ്നം പോലും കാണാൻ പറ്റാത്ത തുടക്കം ലഭിച്ച താരം കൂടിയാണ് പ്രണവ്. ബാലതാരമായി രണ്ട് സിനിമകളിൽ അഭിനയിച്ചശേഷം പഠന തിരക്കുകളിലേക്ക് പോയ പ്രണവ് പിന്നീട് സാഗർ ഏലിയാസ് ജാക്കി റിലോഡഡിൽ കാമിയോ റോളിലെത്തി.
ശേഷം 2018ൽ ആദിയിലൂടെ നായകനായി രണ്ടാം വരവ് നടത്തി. ഇതുവരെ അഞ്ച് സിനിമകളിലാണ് പ്രണവ് നായക വേഷം ചെയ്തത്. പക്ഷെ സിനിമയോട് വലിയ താൽപര്യമില്ലാത്ത വ്യക്തിയാണ് പ്രണവ് മോഹൻലാൽ.


Click it and Unblock the Notifications