രണ്ട് വര്‍ഷവും താരപുത്രന്‍ പ്രണവ് മോഹൻലാലിന് തന്നെ ആ റെക്കോര്‍ഡ്! സിനിമയിലും അപ്പുവായി പ്രണവ്!!

കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു മലയാള സിനിമാപ്രേമികള്‍ കാത്തിരുന്ന പ്രണവ് മോഹന്‍ലാലിന്റെ ആദി റിലീസിനെത്തുന്നത്. താരപുത്രന്‍ നായകനായി സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നതിന് വേണ്ടി മോഹന്‍ലാല്‍ ആരാധകരും നീണ്ട കാത്തിരിപ്പിലായിരുന്നു. ഒടുവില്‍ ജിത്തു ജോസഫിന്റെ സിനിമയിലൂടെ പ്രണവ് എത്തി.

രാജാവിന്റെ മകന്‍ എന്ന ലേബലിലാണ് പ്രണവ് ആദിയില്‍ അഭിനയിച്ചതെങ്കില്‍ രണ്ടാമത്തെ സിനിമ ആയതോടെ കാര്യങ്ങള്‍ക്ക് മാറ്റം വന്നു. ഇപ്പോള്‍ പ്രണവ് മോഹന്‍ലാലിന്റെ സിനിമയായിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരുന്നത്. കൃത്യം ഒരു വര്‍ഷം കാത്തിരുന്നതിന് ശേഷമാണ് പ്രണവിന്റെ രണ്ടാമത്തെ സിനിമ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

 ലാലേട്ടന്റെ അപ്പു

ലാലേട്ടന്റെ അപ്പു

നടന വിസ്മയം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയും മൂത്തമകനാണ് പ്രണവ് മോഹന്‍ലാല്‍. അപ്പു എന്നാണ് മകനെ സ്‌നേഹത്തോടെ മോഹന്‍ലാല്‍ വിളിക്കുന്നത്. ഇത് ആരാധകരും ഏറ്റെടുത്തു. ലാലേട്ടന്റെ അപ്പു എന്ന പേരിലാണ് പ്രണവ് അറിയപ്പെട്ടിരുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ ഒട്ടും താല്‍പര്യമില്ലായിരുന്നെങ്കിലും വീട്ടുകാരുടെയും ആരാധകരുടെയുമെല്ലാം നിര്‍ബന്ധത്തിന് വഴങ്ങിയാണ് പ്രണവ് സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമ തന്നെ ബ്ലോക്ക്ബസ്റ്റര്‍ ആയതോടെ പ്രണവിനും ആത്മവിശ്വാസം കൂടുകയും രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടി തയ്യാറെടുക്കുകയുമായിരുന്നു.

സിനിമയിലും അപ്പു തന്നെയാണ്!

സിനിമയിലും അപ്പു തന്നെയാണ്!

യഥാര്‍ത്ഥ ജീവിതത്തില്‍ അപ്പു എന്ന ചെല്ലപേരുള്ള പ്രണവിന്റെ പുതിയ സിനിമയിലെ പേരും അത് തന്നെയാണ്. ഒരു ചാറ്റ് ഷോ യില്‍ വെച്ച് സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അത് മാത്രമല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായികയായെത്തുന്ന സയ ഡേവിഡും സയ എന്ന കഥാപാത്രത്തിലാണ് സിനിമയില്‍ അഭിനയിക്കുന്നത്. അടുത്തിടെ പല അഭിമുഖങ്ങളിലുമായി സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ സയ വ്യക്തമാക്കിയിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഈ വര്‍ഷം മലയാളികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ജനുവരി 25 ന് റിലീസിനെത്തുകയാണ്. മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയുമായി പേരിന് സാമ്യമുള്ളതിനാല്‍ നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് സിനിമ വരുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത്. റോമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലെത്തുന്ന ചിത്രത്തില്‍ പുതുമുഖം സയ ഡേവിഡാണ് നായിക.

 ട്രെയിലര്‍ ഹിറ്റായി

ട്രെയിലര്‍ ഹിറ്റായി

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയിലര്‍ ഇല്ലാതെ റിലീസ് ചെയ്യാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. എന്നാല്‍ സിനിമയുടെ ട്രെയിലറിന് വേണ്ടി ആരാധകര്‍ ബഹളമുണ്ടാക്കിയിരുന്നു. അതിനാല്‍ ട്രെയിലര്‍ കൊണ്ട് വരികയാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞിരുന്നു. ജനുവരി 22 ന് വൈകുന്നേരം ആറ് മണിക്ക് നടന്‍ സൂര്യയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. മാസ് ഡയലോഗും ആക്ഷനും പ്രണയവും പാട്ടുമെല്ലാം ഉള്‍പ്പെടുത്തിയാണ് ട്രെയിലര്‍ എത്തിച്ചിരിക്കുന്നത്. പുറത്ത് വന്ന ഉടനെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

 2019 ബ്ലോക്ക്ബസ്റ്ററാണോ

2019 ബ്ലോക്ക്ബസ്റ്ററാണോ

കഴിഞ്ഞ വര്‍ഷം ജനുവരി 26 നായിരുന്നു ആദി റിലീസിനെത്തുന്നത്. 2018 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ മൂവിയും പ്രണവിന്റെ ആദിയായിരുന്നു. 2019 എത്തുമ്പോഴും അതേ ചരിത്രം തന്നെ ആവര്‍ത്തിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. അടുത്തിടെ റിലീസിനെത്തിയ ആസിഫ് അലിയുടെയും നിവിന്‍ പോളിയുടെയും സിനിമകള്‍ ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. അതിനാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് മുന്നില്‍ ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് മൂവിയാവാനുള്ള അവസരം കാത്തിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X