ആദ്യ സിനിമയായ ആദി ഇറങ്ങും മുന്‍പേ പ്രണവ് താരമായതിന് പിന്നില്‍ മോഹന്‍ലാല്‍?

By Nimisha

മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകാര്യതയാണ് പ്രണവ് മോഹന്‍ലാലിന് ലഭിക്കുന്നത്. ആദ്യ സിനിമയായ ആദിയുടെ റിലീസിന് മുന്‍പേ തന്നെ താരമായി മാറിയിരിക്കുകയാണ് ഈ താരപുത്രന്‍. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച അപ്പു വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തുമെന്ന് സിനിമാലോകം അന്ന് തന്നെ വിധിയെഴുതിയിരുന്നു.

ജനിക്കുമ്പോള്‍ മുതലെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. താരങ്ങള്‍ക്ക് പിന്നാലെ മക്കളും സിനിമയിലേക്കെത്തുന്നതിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയില്‍ ബാലതാരമായി അവരെത്തും. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയോ നായകനോ ആയും എത്തും. പിന്നീട് സിനിമയിലെ തന്നെ അവിഭാജ്യ ഘടകമായി അവര്‍ മാറുകയും ചെയ്യും. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തി താരങ്ങളായി മാറിയ നിരവധി താരപുത്രനും താരപുത്രിമാരുമുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും ലഭിക്കാത്ത സ്വീകാര്യതയാണ് പ്രണവ് മോഹന്‍ലാലിന് ലഭിക്കുന്നത്. ആദിക്ക് ഇത്ര ഹൈപ്പ് നല്‍കേണ്ടതുണ്ടോയെന്ന തരത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി ചിലര്‍ രംഗത്തു വന്നിരുന്നു. പ്രണവിന്റെ സ്വീകാര്യതയെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നുണ്ട്.

 പ്രണവിന്റെ സ്വീകാര്യത

പ്രണവിന്റെ സ്വീകാര്യത

ആദ്യ സിനിമ ഇറങ്ങുന്നതിനും മുന്‍പേ തന്നെ താരമായി മാറിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. നായകനായി അഭിനയിക്കുന്ന ആദ്യ ചിത്രമായ ആദിയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

വലിയൊരു വെല്ലുവിളി കൂടിയാണ്

വലിയൊരു വെല്ലുവിളി കൂടിയാണ്

പ്രണവിനെ നായകനാക്കി സിനിമയൊരുക്കുന്നത് തനിക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്ന് സംവിധായകന്‍ ജിത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ആദിയെക്കുറിച്ച് അത്രയധികം പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.

ആദിക്ക് ലഭിക്കുന്ന ഓവര്‍ഹൈപ്പ്

ആദിക്ക് ലഭിക്കുന്ന ഓവര്‍ഹൈപ്പ്

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് ആദിയെന്നാണ് സംവിധായകന്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ ടീസറും ട്രെയിലറും ആദ്യഗാനവും ഇറങ്ങിയതിന് ശേഷം ഈ അഭിപ്രായം മാറുകയായിരുന്നു. കുടുംബ ചിത്രമെന്ന പ്രതീതിയാണ് ഇവ നല്‍കിയത്.

പാര്‍ക്കൗര്‍ രംഗങ്ങളെവിടെ?

പാര്‍ക്കൗര്‍ രംഗങ്ങളെവിടെ?

ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളില്‍ പാര്‍ക്കൗര്‍ ഉപയോഗിക്കുന്നുണ്ടെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ പുറത്തിറങ്ങിയ രംഗങ്ങളിലൊന്നും ഇത്തരത്തിലുള്ള രംഗമില്ലായിരുന്നു. ഇതെവിടെയാണെന്നാണ് ആരാധകരുടെ ചോദ്യം.

ഡൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്തു

ഡൂപ്പിനെ ഉപയോഗിക്കാതെ സ്വയം ചെയ്തു

സാഹസിക രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതിനോട് അത്ര താല്‍പര്യമില്ലാത്തയാളാണ് മോഹന്‍ലാല്‍. സ്വന്തമായി ചെയ്യാനാണ് അദ്ദേഹത്തിന് താല്‍പര്യം. ഇതേ പോലെ തന്നെയാണ് താനെന്ന് പ്രണവും തെളിയിച്ചിരിക്കുകയാണ്. പല തവണ റിഹേഴ്‌സല്‍ നടത്തിയിട്ടും ശരിയാവാതെ വന്ന രംഗം നിരവധി തവണത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ശരിയായത്.

ചിത്രത്തിന് വേണ്ടി പാട്ടെഴുതി

ചിത്രത്തിന് വേണ്ടി പാട്ടെഴുതി

ആദിയില്‍ ക്ലബിലെ പാര്‍ട്ടി രംഗത്തിനിടയില്‍ ഒരു ഇംഗ്ലീഷ് ഗാനമുണ്ട്. പ്രണവാണ് ഈ ഗാനം രചിച്ചത്. ഇത്തരമൊരു ഗാനം ഉള്‍പ്പെടുത്തുന്നുണ്ടെന്ന് കേട്ടപ്പോള്‍ താന്‍ എഴുതാമെന്ന് പറഞ്ഞ് പ്രണവ് മുന്നോട്ട് വരികയായിരുന്നുവെന്ന് സംവിധായകന്‍ നേരത്തെ ഒരഭമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.

കുടുംബചിത്രമെന്ന പ്രതീതി

കുടുംബചിത്രമെന്ന പ്രതീതി

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയാണൈന്ന് പറഞ്ഞപ്പോഴും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളൊന്നും ഇതുവരെ പുറത്തുവിടാത്തതില്‍ ആരാധകര്‍ നിരാശയിലാണ്. ചിത്രത്തെക്കുറിച്ചുള്ള അമിതപ്രതീക്ഷ ഒഴിവാക്കുന്നതിന് വേണ്ടി മനപ്പൂര്‍വ്വമാണ് ട്രെയിലറും ടീസറിലുമൊന്നും അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ക്യാമറയ്ക്ക് പിന്നിലെ അനുഭവപരിചയം

ക്യാമറയ്ക്ക് പിന്നിലെ അനുഭവപരിചയം

ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അനുഭവ പരിചയവുമായാണ് പ്രണവ് നായകനായി അരങ്ങേറുന്നത്. ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി തന്നെയാണ് താരപുത്രന്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെ ക്യാമറയ്ക്ക മുന്നിലെത്തുമ്പോള്‍ ഈ അനുഭവ സമ്പത്ത് മുതല്‍ക്കൂട്ടാവുമെന്നാണ് പ്രേക്ഷകരുടെ വാദം.

സോഷ്യല്‍ മീഡിയയിലെ തരംഗം

സോഷ്യല്‍ മീഡിയയിലെ തരംഗം

മോഹന്‍ലാലിനും പ്രണവിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വ്യായാമ ചിത്രം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറിയത്. താരങ്ങളും സംവിധായകരുമടക്കം നിരവധി പേര്‍ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു.

ആദിയുടെ റിലീസിനായി കാത്തിരിക്കുന്നു

ആദിയുടെ റിലീസിനായി കാത്തിരിക്കുന്നു

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദി ജനുവരി 26നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്‍രെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X