മാധ്യമങ്ങളെ കാണില്ലെന്ന പ്രണവിന്റെ തീരുമാനം കൊണ്ട് ഗുണങ്ങൾ മാത്രം; കാരണം ഇത്

മലയാള സിനിമയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും വ്യത്യസ്തനായ താര പുത്രനാവും പ്രണവ് മോഹൻലാൽ. മോഹൻലാലിന്റേയും സുചിത്രയുടെയും മകനായ യുവ നടൻ, മറ്റ് സിനിമാക്കാരിൽ നിന്നും തികച്ചും വ്യത്യസ്തമായ ജീവിതമാണ് നയിക്കുന്നതെന്ന് എല്ലാവര്ക്കും അറിയാം. വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ച പ്രണവ്, അതിന്റെ റിലീസ് കഴിഞ്ഞാൽ ആ നിമിഷം തന്റെ സ്വകാര്യ ജീവിതത്തിലേക്ക് ഉൾവലിയാറാണ് പതിവ്. ആ സിനിമയുടെ റിസൾട്ട് അറിയാൻ പോലും നിൽക്കാതെ, തന്റെ അടുത്ത യാത്രയുമായി തിരക്കിലാവും നടൻ. ഈ തീരുമാനം അദ്ദേഹത്തിന്റെ ആരാധകർക്ക് നിരാശ തന്നെയാണ്.

പ്രണവ് മോഹൻലാൽ നായകനായി, രാഹുൽ സദാശിവൻ സംവിധാനം ചെയ്‌ത ഡിയസ് ഇറെ എന്ന ഹൊറർ ചിത്രം ഇപ്പോൾ തീയറ്ററുകളിൽ തരംഗമാവുകയാണ്. ഇപ്പോൾ തന്നെ ലോക ബോക്സ് ഓഫീസിൽ 50 കോടിയിലധികം കളക്ഷൻ നേടി, നായകനായ താര പുത്രന് ഹാട്രിക് വിജയവും നേടിക്കൊടുത്തു. എന്നാൽ ചിത്രത്തിന്റെ പ്രൊമോഷണൽ പരിപാടികളിലോ, ടീമിനൊപ്പം തീയറ്റർ സന്ദർശനങ്ങളിലോ പ്രണവ് ഭാഗമായിട്ടുള്ള. പക്ഷെ അത് ഡിയസ് ഇറെയ്ക്ക് ഗുണം ചെയ്തുവെന്ന് വേണം കരുതാൻ.

Pranav Mohanlal in Hridayam
Photo Credit: Pranav Mohanlal, Instagram / IMDb

സത്യത്തിൽ തന്റെ അസാന്നിധ്യം കൊണ്ട്, തന്റെ തലമുറയിലെ മറ്റ് നടന്മാർക്കൊന്നും ഇത് വരെ ഉണ്ടാക്കിയെടുക്കാൻ കഴിയാത്ത ഒരു മിസ്റ്ററി താനെ വ്യക്തിത്വത്തിന് നൽകാൻ പ്രണവ് മോഹൻലാലിന് സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പോലും അധികം പ്രത്യക്ഷപ്പെടാത്ത മോഹൻലാലിന്റെ മകനെ, കൺ നിറയെ കാണാൻ കിട്ടുന്ന ഒരു അവസരമായിട്ടാണ് പ്രേക്ഷകർ അദ്ധേഹത്തിന്റെ സിനിമകളെ കണക്കിലെടുക്കുന്നത് എന്ന് വേണം കരുതാൻ. ഡിയസ് ഇറെ, വർഷങ്ങൾക്ക് ശേഷം, ഹൃദയം, എന്നിങ്ങനെ, പ്രണവിന്റേതായി പുറത്തിറങ്ങിയ അവസാന മൂന്ന് സിനിമകൾക്കും വളരെ നല്ല ഓപ്പണിങ് കളക്ഷൻ ഉണ്ടാവാൻ അതും ഒരു കാരണമായിരിക്കാം.

Pranav Mohanlal in Hridayam and Dies Irae
Photo Credit: IMDb / Night Shift Studios, YouTube

അടുത്തിടെ, പ്രണവിന്റെ ഈ തീരുമാനം ചർച്ചയാക്കിയ റെഡിറ്റ് പ്രേക്ഷകരിൽ ഒരു വലിയ വിഭാഗം, നടന് അത് ഗുണം ചെയ്യുന്നുണ്ടെന്ന അഭിപ്രായക്കാരാണ്. ഇടയ്ക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തി ആവർത്തന വിരസത ഉണ്ടാക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തനാണ് മോഹൻലാലിന്റേയും സുചിത്രയുടെയും മകൻ. ചെയ്യുന്ന സിനിമയോട് നൂറ് ശതമാനം കമ്മിറ്റ്മെന്റ് കാണിക്കുകയും, എന്നാൽ അത് തീയറ്ററിൽ എത്തുന്നതോടെ തന്റെ യഥാർത്ഥ പാഷനായ യാത്രകളിലേക്ക് വീണ്ടും തിരിയുകയും ചെയ്യുകയാണ് പ്രണവ്. ഇതിലൂടെ, നടനെ കുറിച്ച് അറിയാതെയെങ്കിലും ഒരു വല്ലാത്ത കൗതുകം പ്രേക്ഷകരുടെ മനസ്സിൽ കടന്നു കൂടിയിട്ടുണ്ട്. വ്യത്യസ്തമായ സിനിമ തിരഞ്ഞെടുപ്പും അതിനെ സഹായിക്കുന്നു.

More from Filmibeat

Read more about: pranav mohanlal hridayam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X