»   » താരപുത്രന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല, ആദ്യ ചിത്രത്തിന് പ്രണവ് വാങ്ങുന്ന പ്രതിഫലം!!!

താരപുത്രന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല, ആദ്യ ചിത്രത്തിന് പ്രണവ് വാങ്ങുന്ന പ്രതിഫലം!!!

By: Karthi
Subscribe to Filmibeat Malayalam

താരപുത്രന്മാര്‍ എന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് പലരേയും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടതും നെഞ്ചോടു ചേര്‍ത്തതും  അവരുടെ ചിത്രങ്ങളിലൂടെയായിരുന്നു. എന്നാല്‍ അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു പ്രണവ് മോഹന്‍ലാലിന്റെ കാര്യം. 

ബോക്‌സ് ഓഫീസില്‍ കാലുറപ്പിച്ച് ടൊവിനോ!!! അച്ചായന്‍സിനെ മലര്‍ത്തിയടിച്ച റിയൽ അച്ചായന്‍!!!

ലാല്‍ ജോസിനോട് പലരും പറഞ്ഞു ക്ലാസ്‌മേറ്റ്‌സ് ഹിറ്റാകില്ല!!! പരാജയം ഉറപ്പിക്കാന്‍ കാരണം???

പ്രേക്ഷകര്‍ ഏറെ കാലമായി ആഗ്രഹിക്കുകയാണ് പ്രണവിന്റെ സിനിമ പ്രവേശത്തിനായി. ദുല്‍ഖര്‍ സിനിമയിലെത്തിയതോടെ അതിന് പ്രതീക്ഷയും വര്‍ദ്ധിച്ചു. ഒടുവില്‍ ജീത്തു ജോസഫ് ചിത്രത്തിലൂടെ പ്രണവ് നായകനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ഇപ്പോഴത്തെ ഏറ്റവും പുതിയ വാര്‍ത്ത പ്രണവ് മോഹന്‍ലാലിന്റെ പ്രതിഫലമാണ്.

സനത് ജയസൂര്യയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ വാട്‌സ് ആപ്പില്‍; കൂടെ പ്രമുഖ നടിയും

ഒന്നാമന്‍ ആദ്യ ചിത്രം

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു പ്രണവിന്റെ അരങ്ങേറ്റം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിച്ചത്.

മികച്ച ബാലതാരം

2002ല്‍ പുറത്തിറങ്ങിയ ഒന്നാമന് ശേഷം അതേ വര്‍ഷം മേജര്‍ രവി ആദ്യമായി സംവിധാനം ചെയ്ത പുനര്‍ജനി എന്ന ചിത്രത്തില്‍ പ്രണവ് പ്രധാന കഥാപാത്രമായി. ചിത്രത്തിലെ അഭിനയിത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും പ്രണവിനെ തേടിയെത്തി.

നായകന്റെ പ്രതിഫലം

പ്രണവ് നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രം നിര്‍മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ചിത്രത്തില്‍ പ്രണവ് പ്രതിഫലമായി വാങ്ങുന്നത് ഒരു രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഒരു താരപുത്രനും ഒരിക്കലും ചിന്തിക്കാന്‍ പോലുമാകില്ല ഈ പ്രതിഫലം.

മോഹന്‍ലാലിന്റെ പ്രതിഫലം

ഇന്ന് നാലരക്കോടിയോളം രൂപ പ്രതിഫലം വാങ്ങുന്ന മോഹന്‍ലാലിന് തന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ലഭിച്ച പ്രതിഫലം 2500 രൂപയായിരുന്നു. 1980 പുറത്തിറങ്ങിയ ചിത്രത്തിന്റെ ആകെ ബജറ്റ് 7 ലക്ഷം രൂപയായിരുന്നു. തനിക്ക് ലഭിച്ച പ്രതിഫലം മോഹന്‍ലാല്‍ ഒരു അനാഥാലയത്തിന് നല്‍കുകയും ചെയ്തിരുന്നു.

പണത്തിന് വേണ്ടി സഹസംവിധാനം

രണ്ട് ചിത്രങ്ങളില്‍ പ്രണവ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് പാപനാശം എന്ന തമിഴ് ചിത്രത്തിലും ലൈഫ് ഓഫ് ജോസുകുട്ടി എന്ന തമിഴ് ചിത്രത്തിലും. പ്രണവ് സഹസംവിധായകനായത് പണത്തിന് വേണ്ടിയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു.

പ്രതിഫലത്തിലെ കൗതുകം

പണത്തിന് വേണ്ടി സഹസംവിധായകനായി പ്രവര്‍ത്തിച്ച പ്രണവ് പക്ഷെ തന്റെ ആദ്യ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലം ആരാധകരില്‍ കൗതുകം ജനിപ്പിക്കുന്നതാണ്. ആഡംബരങ്ങളില്‍ നിന്നും ആര്‍ഭാടങ്ങളില്‍ നിന്നും ഒതുങ്ങിയ ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് പ്രണവ്.

English summary
Mohanlal recieved Rs. 2500 in his first movie Manjil Virinja Pookkal. His Pranav Mohanlal's remuneration in Jeethu Joseph movie is really interesting.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam