»   » അഹങ്കാരവും തലക്കനവുമല്ലെങ്കില്‍ പിന്നെ പ്രണവ് എന്തിനാ ഇത്ര വെയിറ്റിടുന്നത്? അച്ഛനെപ്പോലെയല്ല മകന്‍!

അഹങ്കാരവും തലക്കനവുമല്ലെങ്കില്‍ പിന്നെ പ്രണവ് എന്തിനാ ഇത്ര വെയിറ്റിടുന്നത്? അച്ഛനെപ്പോലെയല്ല മകന്‍!

Posted By: Nihara
Subscribe to Filmibeat Malayalam
പ്രണവ് മോഹന്‍ലാല്‍ അഹങ്കാരിയോ? | Filmibeat Malayalam

താരപുത്രന്‍മാരില്‍ ഏറെ വ്യത്യസ്തനാണ് പ്രണവ് മോഹന്‍ലാല്‍. പ്രണവിന്റെ ലളിത ജീവിതത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കും അറിയാവുന്ന കാര്യമാണ്. വളരെ സിമ്പിളായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രണവ്. ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും മുന്നിലുണ്ടായിട്ടും തന്റേതായ ശൈലിയില്‍ ജീവിക്കുന്ന പ്രണവ് മറ്റുള്ളവര്‍ക്ക് നല്ലൊരു മാതൃക കൂടിയാണ്.

ആ സര്‍പ്രൈസ് മമ്മൂട്ടി പൊളിക്കുമോ?, പിറന്നാള്‍ ദിനത്തിലെ പ്രഖ്യാപനം??

നമ്പറൊക്കെ ചോദിച്ച് ആരാധികമാര്‍ വിളിക്കാറുണ്ട്, പക്ഷെ 'പൃഥ്വിരാജിന്' പ്രണയം അനുശ്രീയോട്!!

അഭിനയിക്കാനറിയില്ല, സിനിമയില്‍ ഭാവിയില്ല, പഴികള്‍ ഏറെ കേട്ട ആ താരം ഇപ്പോള്‍ എവിടെ?

ബാലതാരമായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച പ്രണവ് നായകനായി അരങ്ങേറുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ പ്രണവ് സിനിമയിലേക്ക് തന്നെ തിരിച്ചുവരുമെന്ന് അന്നേ പ്രേക്ഷകര്‍ മനസ്സില്‍ കരുതിയിരുന്നു.

അഭിനയിക്കുന്നതിനും മുന്‍പേ താരമായി മാറിയ താരപുത്രന്‍

സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഇവരുടെ സിനിമ അരങ്ങേറ്റത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് പ്രണവ് വെള്ളിത്തിരയിലേക്ക് എത്തിയത്.

അഭിനയിക്കണമെന്ന മോഹം

സുചിത്രയുടെ സഹോദരന്റെ മകന് നാടകാഭിനയത്തില്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് കുഞ്ഞു പ്രണവിന്റെ മനസ്സില്‍ അഭിനയ മോഹം ഉണര്‍ന്നതെന്ന് അഭിമുഖത്തില്‍ സുചിത്ര വ്യക്തമാക്കിയിരുന്നു.

മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്

പ്രണവ് ബാലതാരമായി എത്തിയ പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും താരപുത്രന് ലഭിച്ചിരുന്നു. നായകനായി പ്രണവ് സിനിമയില്‍ തിരിച്ചെത്തുമെന്ന് അന്ന് തന്ന പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു.

അഭിമുഖങ്ങളോട് താല്‍പര്യമില്ല

സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലനാവുന്നതിനോട് തീരെ താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്ന് പ്രണവ് പറയുന്നു. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും അകലുന്നു

മാധ്യമങ്ങളുടെ മുന്നില്‍ നിന്നും ഓടിയൊളിക്കുന്ന തരത്തിലാണ് പ്രണവിന്‍രെ പ്രവര്‍ത്തികള്‍. ആരെങ്കിലും വല്ലതും ചോദിച്ചാല്‍ ഉത്തരം നല്‍കുന്ന പതിവ്. അതും വളരെ ലളിതമായി. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് പ്രണവ് പറയുന്നത് ഇതാണ്.

മറ്റുള്ളവര്‍ക്ക് കാര്യമില്ല

തന്റെ ജീവിതത്തിലെ അനുഭവങ്ങളെക്കുറിച്ച് അറിഞ്ഞിട്ട് മറ്റുള്ളവര്‍ക്ക് എന്തു കാര്യമാണെന്നാണ് പ്രണവ് ചോദിക്കുന്നത്. അതുകൊണ്ട് തന്നെയാണ് താന്‍ അത്തരം കാര്യത്തെക്കുറിച്ച് വിവരിക്കാത്തതെന്നും താരം വ്യക്തമാക്കി.

ആദിയുടെ ചിത്രീകരണം പുരോഗമിക്കുന്നു

ജിത്തു ജോസഫ് ചിത്രമായ ആദിയുടെ റിലീസിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബംഗലുരുവില്‍ നിന്നുള്ള ചിത്രീകരണം പൂര്‍ത്തിയാക്കിയ അണിയറ പ്രവര്‍ത്തകര്‍ ഹൈദരാബാദിലാണ് ഇപ്പോഴുള്ളത്.

പ്രണവിന്റെ ഡാന്‍സ് വൈറലായി

ആദിയുടെ ചിത്രീകരണത്തിനിടയില്‍ അനുശ്രീയും സംഘവും ഡാന്‍സ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഡാന്‍സ് പുരോഗമിക്കുന്നതിനിടയില്‍ അപ്രതീക്ഷിത എന്‍ട്രി നടത്തി പ്രണവും പങ്കുചേരുന്നുണ്ട്. മോഹന്‍ലാലിന്റെ സിനിമയിലെ ഗാനമായ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിനൊപ്പമായിരുന്നു ഇവര്‍ ചുവടുവെച്ചത്.

മോഹന്‍ലാല്‍ ആരാധകര്‍ പ്രണവിനെയും ഏറ്റെടുത്തു

സിനിമ ഇറങ്ങുന്നതിനും മുന്‍പേ തന്നെ താരമായി മാറുകയാണ് പ്രണവ് മോഹന്‍ലാല്‍. ആദ്യമായി നായകനാകുന്ന സിനിമ അണിയറയില്‍ തുടക്കം കുറിച്ചിരിക്കുന്നതിനിടയില്‍ തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനിമ ഇറങ്ങുന്നതിനും മുന്‍പേ മികച്ച സ്വീകാര്യത

താരപുത്രന്‍മാരുടെ സിനിമാപ്രവേശനത്തിന് സ്വീകാര്യത ലഭിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും റിലീസിനും മുന്‍പേ തന്നെ തിരുത്തിക്കുറിക്കുകയാണ് പ്രണവ്. അത്രയ്ക്ക് പ്രതീക്ഷയോടെയാണ് പ്രണവിന്റെയും മോഹന്‍ലാലിന്റെയും ആരാധകര്‍ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഒടിയനും ആദിയും തുടങ്ങിയത് ഒരേ വേദിയില്‍

വിഎ ശ്രീകുമാര്‍ ചിത്രം ഒടിയനും ജിത്തു ജോസഫ് ചിത്രം ആദിയും തുടങ്ങിയത് ഒരേ വേദിയില്‍ വെച്ചായിരുന്നു. മകന്റെ ചിത്രത്തിനൊപ്പം അച്ഛനും പുതിയ തുടക്കം. എല്ലാത്തിനും സാക്ഷിയായി സുചിത്രയും വിസ്മയയും എത്തിയിരുന്നു. പ്രണവിന് വേണ്ടി ആദ്യം ക്ലാപ്പടിച്ചത് വിസ്മയയായിരുന്നു. മോഹന്‍ലാലിന്റെ കരിയറില്‍ തന്നെ മികച്ച വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമാണ് ഒടിയന്‍.

ദുല്‍ഖറിന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ പ്രണവ്

വളരെ മുന്‍പേ തന്നെ പ്രണവിന്റെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രണവിനും മുന്‍പേ നായകനായി തുടക്കം കുറിച്ചത് ദുല്‍ഖര്‍ സല്‍മാനാണ്. ആദ്യ ചിത്രത്തില്‍ അത്രയധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് മികച്ച ചിത്രങ്ങളാണ് ഡിക്യുവിനെ തേിയെത്തിയത്. ദുല്‍ഖറിന്റെ കരിയറില്‍ മികച്ച വിജയം സമ്മാനിച്ച സി ഐഎയുടെ റെക്കോര്‍ഡ് അനായാസേന പ്രണവ് തകര്‍ക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

English summary
Pranav Mohanlal reveals the reason behind his slience.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam