ലാലേട്ടന്റെ പിന്‍ഗാമി പ്രണവ് തന്നെ! ആക്ഷന്‍ സിനിമ ഇനി താരപുത്രന് സ്വന്തം, യുവതാരങ്ങള്‍ക്ക് ഭീഷണിയാണോ

താരപുത്രന്റെ സിനിമ വരുന്നതിന് ഇത്രയധികം പ്രൊമോഷന്‍ കൊടുക്കണമോ എന്ന് ചോദിച്ച പലര്‍ക്കുമുള്ള മറുപടി കിട്ടിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച കന്നി ചിത്രം ആദ്യ പ്രദര്‍ശനം കഴിയുമ്പോള്‍ മലയാള സിനിമയിലെ പുതിയ നായകനെ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ആക്ഷന് പ്രധാന്യമുള്ള സിനിമയില്‍ അസാധ്യമായ മെയ് വഴക്കത്തോടെയാണ് പ്രണവ് അഭിനയിച്ചിരിക്കുന്നത്. പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടി ആവില്ലല്ലോ. ആദ്യ സിനിമയിലൂടെ തന്നെ മാസ് എന്‍ട്രിയുമായിട്ടാണ് പ്രണവിന്റെ വരവ്. ഇനി അഭിനയിക്കാന്‍ അറിയാമോ എന്ന് ആരും ചോദിക്കില്ല അത്രയധികം പെര്‍ഫെക്ടായി എന്നാണ് ആദ്യം വന്ന പ്രതികരണങ്ങളില്‍ പറയുന്നത്.

 പുലി കുഞ്ഞ്

പുലി കുഞ്ഞ്

പുലി കുഞ്ഞിന് വേട്ടയാടാന്‍ അറിയാമോ എന്ന് ചോദിക്കുന്നത് പോലെയാണ് പ്രണവിനും ദുല്‍ഖറിനും അഭിനയിക്കാന്‍ അറിയാമോ എന്ന് ചോദിക്കുന്നത്. പ്രണവിന്റെ ആദിയുടെ ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയ ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞ പ്രതികരണമായിരുന്നു ഇത്.

അസാധ്യ മെയ്‌വഴക്കമുള്ള നടന്‍

അസാധ്യ മെയ്‌വഴക്കമുള്ള നടന്‍

മലയാള സിനിമ കണ്ടതില്‍ വെച്ച് അസാധ്യ മെയ്‌വഴക്കുമുള്ള നടന്‍ പ്രണവാണ്. ഇനി ആക്ഷന്‍ സിനിമ എടുക്കാന്‍ ഉദ്ദേശിക്കുന്ന സംവിധായകന്മാര്‍ക്ക് മറ്റൊരു നായകനെ അന്വേഷിക്കേണ്ട ആവശ്യമില്ല. അതിന് പ്രണവുണ്ട്.

 അച്ഛന്റെ മകന്‍ തന്നെ..

അച്ഛന്റെ മകന്‍ തന്നെ..

സിനിമയുടെ പ്രൊമോഷനോ, അല്ലെങ്കില്‍ അഭിമുഖങ്ങള്‍ക്കോ പ്രണവ് നിന്ന് കൊടുത്തിട്ടില്ല. എന്നാല്‍ അഭിനയത്തില്‍ അച്ഛന്റെ മകന്‍ തന്നെയാണെന്ന് താരപുത്രന്‍ തെളിയിച്ചിരിക്കുകയാണ്. അച്ഛന്റെ രീതി പറഞ്ഞല്ല, കാണിച്ച് കൊടുത്തിരിക്കുകയാണെന്നും ഫാന്‍സ് പറയുന്നു.

പ്രൊമോഷനല്ല, ഹാര്‍ഡ് വര്‍ക്കാണ്..

പ്രൊമോഷനല്ല, ഹാര്‍ഡ് വര്‍ക്കാണ്..

താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവിന്റെ സിനിമ വന്നത്. ഒപ്പം പത്രമാധ്യമങ്ങളിലെല്ലാം പ്രണവിനും സിനിമയ്ക്കും വലിയ രീതിയിലുള്ള പ്രചരണമായിരുന്നു കിട്ടിയത്. എന്നാല്‍ അതിലൊന്നും വലിയ കാര്യമില്ല. ഹാര്‍ഡ് വര്‍ക്കിലൂടെ പ്രണവ് അതിനെ മറികടന്നിരിക്കുകയാണ്.

മാസ് എന്‍ട്രി

മാസ് എന്‍ട്രി

പ്രണവ് മോഹന്‍ലാലിന്റെ മലയാള സിനിമയിലേക്ക് നായകനായുള്ള ചുവട് വെപ്പ് കിടിലനായിരിക്കുകയാണ്. ആദിയിലൂടെ മാസ് എന്‍ട്രിയാണ് പ്രണവ് നടത്തിയിരിക്കുന്നത്. അതിന് വേണ്ടി പ്രണവ് നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും സിനിമയില്‍ നിന്നും വ്യക്തമാണ്.

ജിത്തുവിന് അഭിനന്ദനം..

ജിത്തുവിന് അഭിനന്ദനം..

പുതുമുഖ നായകന്‍, അതിലുപരി താരരാജാവിന്റെ മകന്‍ എന്നിങ്ങനെ മലയാളക്കര കാത്തിരിക്കുന്ന പുതിയ താരേദയത്തിനെ നായകനാക്കി ജിത്തു ജോസഫ് വലിയ വെല്ലുവിളിയായിരുന്നു ഏറ്റെടുത്തത്. എന്നാല്‍ ആദിയെ ഇത്രയും മനോഹരമായി അവതരിപ്പിക്കാന്‍ കഴിഞ്ഞ ജിത്തുവിനും അഭിനന്ദന പെരുമഴയാണ്.

നിരാശപ്പെടുത്തില്ല..

നിരാശപ്പെടുത്തില്ല..

ഇത്രയും പാവമുഖ ഭാവമുള്ള പ്രണവ് എങ്ങനെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് കരുതിയവര്‍ക്ക് തെറ്റി. പ്രണവ് നോട്ടത്തിലൂടെയും ഭാവത്തിലൂടെയും പ്രേക്ഷകരെ ത്രസിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X