Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
18 വര്‍ഷത്തിന് ശേഷം ഏട്ടന്റെ സിനിമയ്ക്കൊപ്പമെത്തി മകൻ! അച്ഛന് ഇതില്‍ കൂടുതല്‍ എന്ത് വേണം!!
Recommended Video
മകന്റെ സിനിമ വിജയിക്കുന്നത് ഏതൊരു അച്ഛനും സന്തോഷിക്കാനുള്ള വകയാണ്. മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളവും അത് അങ്ങനെ തന്നെയാണ്. ഒട്ടും താല്പര്യമില്ലാഞ്ഞിട്ടും പ്രണവിന് വേണ്ടി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലേക്കാണ് താരരാജാവ് മകനെ പരിചയപ്പെടുത്തി കൊടുത്തത്.
ഏട്ടന്റെ മോന് കുഞ്ഞേട്ടന് തന്നെ! ഇക്കയും കുഞ്ഞിക്കയും എന്ത് ചെയ്തിട്ടാണ് ഇരകളാക്കി ട്രോളുന്നേ??
മോശമില്ലാത്ത പ്രകടനം കാഴ്ച വെച്ച പ്രണവിനും ആദിയ്ക്കും മികച്ച പ്രതികരണങ്ങളായിരുന്നു കിട്ടിയത്. പ്രണവിന്റെ സിനിമയ്ക്ക് വേണ്ടി ജനുവരി 26 തിരഞ്ഞെടുത്തതിന് പിന്നില്‍ മോഹന്‍ലാലിന്റെ ഹിറ്റ് സിനിമയായിരുന്നു. നരസിംഹം റിലീസ് ചെയ്ത അതേ ദിവസം തന്നെ ആദി എത്തി അച്ഛന്റെ പേര് ഒന്നും കൂടി ഉയരത്തിലെത്തിച്ചിരിക്കുകയാണ്.
ആദിയുടെ വിജയം
ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. താരപുത്രനാണെങ്കിലും പ്രണവ് മോഹന്‍ലാല്‍ എന്ന പുതുമുഖത്തെ നായകനാക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത ജിത്തുവിന് വലിയ കൈയടിയാണ് കിട്ടിയിരിക്കുന്നത്.
അച്ഛന് അഭിമാനിക്കാം..
അച്ഛന്റെ ചിറകിലേറി സിനിമയിലേക്കെത്തിയതെങ്കിലും ഹാര്‍ഡ് വര്‍ക്ക് കൊണ്ട് താന്‍ മികച്ച നടനാവുമെന്ന് പ്രണവ് തെളിയിച്ചിരിക്കുകയാണ്. ആക്ഷന്‍ രംഗങ്ങളിലെല്ലാം പ്രണവ് അസാധരണമായ കഴിവ് പുറത്തെടുത്തിട്ടുണ്ട്.
ഒരേ ദിവസം
ലാലേട്ടനും മകനും ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാവുന്ന ദിവസമാണ് ജനുവരി 26. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റായിരുന്ന നരസിംഹം റിലീസ് ചെയ്തതും ജനുവരി 26 നായിരുന്നു. അന്ന് തന്നെയാണ് ആദിയും എത്തിയത്.
കൃത്യം 18 വര്‍ഷം
2000 ജനുവരി 26 നായിരുന്നു ഷാജി കൈലാസിന്റെ സംവിധാനത്തില്‍ നരസിംഹം റിലീസ് ചെയ്തിരുന്നത്. സിനിമ ഇറങ്ങി കൃത്യം 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരപുത്രന് അതുപോലൊരു ഇടിവെട്ട് സിനിമയുമായി രംഗത്തെത്തിയത്.
ആരാധകര്‍ക്കുള്ള സമ്മാനം
മോഹന്‍ലാലിനും പ്രണവിനുമുള്ള ആരാധകരുടെ എണ്ണം വളരെ വലുതാണ്. അങ്ങനെ ആരാധകന്മാര്ക്കുള്ള ഏട്ടന്റെയും കുഞ്ഞേട്ടന്റെയും രണ്ട് റിപ്പബ്ലിക് സമ്മാനമാണ് നരസിംഹവും ആദിയും.
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്