»   » ഏട്ടന്റെ മോന്‍ കുഞ്ഞേട്ടന്‍ തന്നെ! ഇക്കയും കുഞ്ഞിക്കയും എന്ത് ചെയ്തിട്ടാണ് ഇരകളാക്കി ട്രോളുന്നേ??

ഏട്ടന്റെ മോന്‍ കുഞ്ഞേട്ടന്‍ തന്നെ! ഇക്കയും കുഞ്ഞിക്കയും എന്ത് ചെയ്തിട്ടാണ് ഇരകളാക്കി ട്രോളുന്നേ??

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് ഒരു ആക്ഷന്‍ നായകനെ കൂടി കിട്ടിയിരിക്കുകയാണ്. മോഹന്‍ലാല്‍ ആരാധകരും സിനിമാ പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആദി ഇന്നലെ മുതല്‍ മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണ്. പുലി പിറക്കുന്നത് പൂച്ചക്കുട്ടിയാവുമോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും സജീവമാണ്.

ആക്ഷനിൽ പുലി.. ബാക്കിയെല്ലാം എലി.. ആവറേജിലൊതുങ്ങുന്ന ആദിയുടെ വിധി കണ്ടുതന്നെ അറിയാം.. പ്രണവിന്റെയും!

അച്ഛന്റെയും മോന്റെയും അഭിനയത്തെ വിലയിരുത്തിയും മറ്റ് താരങ്ങളെ പരോഷമായി വിമര്‍ശിച്ചുമാണ് പല ട്രോളുകളും എത്തിയിരിക്കുന്നത്. ചിലര്‍ ഒപ്പമെത്തിയ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിനെയും ദുല്‍ഖര്‍ സല്‍മാനെയും ആദിയുടെ വിജയം കാണിക്കാന്‍ എടുത്ത് അറഞ്ചം പുറിഞ്ചും ട്രോളിയിരിക്കുയാണ്.

ആദിയുടെ വിജയം

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിന്ന ആദിയ്ക്ക് ആദ്യദിനം മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. ഇതോടെ ട്രോളന്മാരും സജീവമായിരിക്കുകയാണ്. ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.

ഇക്കയും കുഞ്ഞിക്കയും ഇരകള്‍

പ്രണവിനും ആദിയ്ക്കും സപ്പോര്‍ട്ട് ചെയ്ത് ട്രോളുകള്‍ ഇറക്കുന്നവര്‍ ആയൂധമായി ഉപയോഗിച്ചിരിക്കുന്നത് മമ്മൂട്ടിയെയും ദുല്‍ഖറിനെയുമാണ്. ഒപ്പം മലയാള സിനിമയിലെ പലതാരങ്ങളെയും ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചിരിക്കുകയാണ്.

അരങ്ങേറ്റം ഹിറ്റാക്കിയ നടന്മാര്‍

പ്രണവ് മോഹന്‍ലാല്‍ എത്തിപ്പെട്ടിരിക്കുന്നത് മലയാള സിനിമയില്‍ അരങ്ങേറ്റ സിനിമ തന്നെ ബ്ലോക്ബസ്റ്ററാക്കിയ നടന്മാരായ രാജുവേട്ടനും ചാക്കേച്ചനുമൊപ്പമാണ്.

ഇതാണോ വ്യത്യസ്ഥത..?

ആദി തരംഗമായപ്പോള്‍ ഹിമാലയത്തില്‍ നിന്നുമാണ് പ്രണവ് നന്ദി പറഞ്ഞിരിക്കുന്നത്. ഓന്‍ മറ്റുള്ള യുവതാങ്ങളില്‍ നിന്നും വ്യത്യസ്ഥനാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണെന്ന് ജനങ്ങള്‍ കരുതുമ്പോള്‍ സ്വന്തം പടം ഇറങ്ങുമ്പോള്‍ ഹിമാലയത്തില്‍ പോവുന്നതാണോ വ്യത്യസ്ഥതയെന്നാണ് ടോളന്മാര്‍ ചോദിക്കുന്നത്.

ഇന്ന് നടന്നത്..

മമ്മൂക്കയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് കണ്ട് ആദി ജീവനും കൊണ്ട് ഓടിയെന്ന തരത്തിലും ട്രോളുകളുമുണ്ട്. അതിന് ഉപയോഗിച്ചത് ഹിറ്റ്‌ലറിലെ രംഗങ്ങളാണ്..

അച്ഛന്റെ പേരിലല്ലേ അറിയപ്പെടേണ്ടത്?


പ്രണവ് ലാലേട്ടന്റെ ലേബലിലാണ് അറിയപ്പെടുന്നതെന്ന് പറയുന്നവരോട്.. പിന്നെ നിങ്ങളൊക്കെ നാട്ടില്‍ സ്വന്തം അച്ഛന്റെ പേരില്ലാല്ലാതെ അപ്പുറത്ത വീട്ടിലെ ചേട്ടന്റെ പേരിലാണോ അറിയപ്പെടുന്നത്..

കിടുക്കാച്ചി ത്രില്ലര്‍


ഒന്നന്നൊര പാര്‍ക്കര്‍ ഫൈറ്റ് സീനും അപ്പുവേട്ടന്റെ കിടിലന്‍ സ്‌ക്രീന്‍ സര്‍പ്രൈസും ആവേസം കൊണ്ട് എണീറ്റ് നിന്ന് കൈയ്യടിപ്പിച്ച ക്ലൈമാക്‌സും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ആദി കിടുക്കാച്ചി ത്രില്ലര്‍...

ലാലേട്ടനും അതേ ചെയ്‌തേള്ളു..

മോഹന്‍ലാല്‍ മകന് വേണ്ടി പ്രൊമോഷന്‍ ചെയ്യുന്ന ത് കണ്ടപ്പോള്‍ ചിലര്‍ക്ക് ഇക്കയെയും കുഞ്ഞിക്കയെയും പൂവിട്ട് പൂജിക്കാന്‍ തോന്നി. എന്നാല്‍ സ്വന്തം മക്കളുടെ വളര്‍ച്ചയ്ക്ക് ഏതൊരു അച്ഛനും ചെയ്യാന്‍ കഴിയുന്നത്ര സപ്പോര്‍ട്ട് കൊടുക്കും. അതേ ലാലേട്ടനും ചെയ്‌തോള്ളു..

പൂവിട്ട് പൂജിക്കാന്‍ തോന്നുണ്ട്..

മോഹന്‍ലാല്‍ മകന് വേണ്ടി ഇറങ്ങിയത് കണ്ടപ്പോഴാണ് ഇക്കയെയും കുഞ്ഞിക്കയെയും പൂവിട്ട് പൂജിക്കാന്‍ തോന്നുന്നത്.

മമൂട്ടിയുടെ മകനെന്ന ലേബല്‍

ലാലേട്ടന്‍ പ്രണവിന് കൊടുക്കുന്ന സപ്പോര്‍ട്ട് ഇക്ക ദുല്‍ഖറിന് കൊടുത്തിരുന്നെങ്കില്‍ ദുല്‍ഖര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ അറിയപ്പെട്ടേനെ.

സര്‍ജറി ചെയ്യേണ്ട അവസ്ഥ വന്നിട്ടില്ല.

ലാലേട്ടന്റെ സപ്പോര്‍ട്ട് കൂടിയാണ് പ്രണവ് സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞ് നടക്കുന്ന പ്രമുഖ ഫാന്‍സ് അറിയാന്‍ ചില പ്രമുഖരെ പോലെ മകനെ സിനിമയില്‍ ഇറക്കാന്‍ സര്‍ജറി ചെയ്ത് സൗന്ദര്യം കൂട്ടേണ്ട പരിപാടിയൊന്നും ഏട്ടന്‍ ചെയ്തിട്ടില്ല.

മെഗാസ്റ്റാര്‍ മമ്മൂട്ടി


തീരെ ഹൈപ്പ് ഇല്ലാതെ വന്നിട്ട് എല്ലാ പ്രേക്ഷകരിലേക്കും എത്തുകയും പടത്തിന് പോസിറ്റീവ് റിവ്യൂ കിട്ടുന്നു. ആദിയ്്ക്ക് ഇത്രയും പ്രൊമോഷന്‍ ഉണ്ടായിട്ടും ആരും പടം തിരിഞ്ഞ് നോക്കുന്നില്ല. ഞങ്ങള്‍ക്ക് ഇല്ലാത്ത എന്താണ് സ്ട്രീറ്റ് ലൈറ്റ്‌സിനുള്ളത്.? ഒരൊറ്റ കാരണം മാത്രം മമ്മൂട്ടി, മെഗാസ്റ്റാര്‍ മമ്മൂട്ടി.

അവന്റെ അച്ഛന്റെ പേര് മോഹന്‍ലാല്‍ എന്നാണ്


തുടക്ക കാലത്ത് തന്നെ ശരീരം നോക്കാതെയുള്ള ഈ സാഹസം എന്താ നീ കാട്ടിയതെന്ന് പ്രണവിനോട് ചോദിക്കുന്നവര്‍ക്കുള്ള മറുപടി അവന്റെ അച്ഛന്റെ പേര് മോഹന്‍ലാല്‍ എന്ന് മാത്രമാണ്.

പൃഥ്വിയുടെ കാര്യത്തില്‍ തീരുമാനമായി

പ്രണവിന്റെ ആദ്യ പടത്തില്‍ തന്നെ 200 തിയറ്ററും വന്‍ വരവേല്‍പ്പും. ദുല്‍ഖറിനാണെങ്കില്‍ തകാരത്ത കട്ട ഫാന്‍സും നിവിന്‍ പോളിയ്ക്ക് കിടു ഫാമിലി സപ്പോര്‍ട്ട്. അപ്പോ എന്റെ കാര്യത്തില്‍ തീരുമാനമായി എന്ന് വിലപിക്കുന്ന പൃഥ്വിരാജ്..

അവന്‍ ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ.

ഇത്രം പടങ്ങള്‍ കൂടെ ഇറങ്ങിയിട്ടും അപ്പുവിന്റെ പടത്തിന് മികച്ച അഭിപ്രായം കിട്ടുന്നുണ്ട് അല്ലെ.. രക്ഷപ്പെടുമായിരിക്കുമെന്ന് ആന്റണി പെരുമ്പാവൂരിനോട് പറയുന്ന മോഹന്‍ലാല്‍. മുന്നില്‍ ആദിയുടെ റെക്കോര്‍ഡ് ഇങ്ങനെ 2018 ലെ ഫസ്റ്റ് ഹിറ്റ്. മികച്ച ആക്ഷന്‍ ത്രില്ലര്‍, ഹെവി പോസിറ്റീവ് റിവ്യൂ. അവന്‍ ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ.

പുലിക്കുട്ടി

ആദിയില്‍ പ്രണവിന്റെ പ്രകടനം കണ്ടപ്പോള്‍ മനസിലായി പുലിക്ക് പിറന്നത് എന്തായാലും നല്ല ഒന്നാന്തരം പുലിക്കുട്ടി തന്നെയാണെന്ന്.

നല്ല തന്തയ്ക്ക് പിറന്ന ഗുണം

ലാലേട്ടന്‍ പ്രണവിനെ സപ്പോര്‍ട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് കരയുന്നവരോട്.. നല്ല തന്തയ്ക്ക് പിറന്നാല്‍ അങ്ങനെ പല ഗുണങ്ങളും കാണും..

പെണ്ണാലോചിക്കാമോ?

ഡാ പാലൂപ്പി കൊഛെര്‍ക്കാ.. മഴക്കാലത്ത് മണ്ണിരയൊന്ന് കൊഴുത്തെന്ന് കരുതി മൂര്‍ഖന്‍ പാമ്പിന്റെ വീട്ടില്‍ വന്ന് പെണ്ണാലോചിക്കല്ലേ,

രണ്ട് ചരിത്രം


2000 ജനുവരി 26 ന് മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് നരസിംഹം റിലീസ് ചെയ്തു. 2018 ജനുവരി 26 ന് മകന്റെ സൂപ്പര്‍ ഹിറ്റും..

പുരസ്‌കാരം കൈയിലുണ്ട്..

കുഞ്ഞിക്ക നിക്കറില്‍ മുള്ളി നടക്കുന്ന പ്രായത്തില്‍ ബെസ്റ്റ് ചൈല്‍ഡ് ആക്ടര്‍ അവാര്‍ഡ് കിട്ടിയ വ്യക്തിയാണ് പ്രണവ്.

കുട്ടിമാമാ ഞെട്ടി മാമാ..


ആദിയിലെ പ്രണവിന്റെ ഡാന്‍സ് കാണുന്ന ടൊവിനോ, നിവിന്‍, ആസിഫ്, എന്നാല്‍ ഇക്കയും കുഞ്ഞിക്കയും അതുപോലെ ആക്ഷന് വേണ്ടി ശ്രമിക്കുന്നു.

ഇന്ദുചൂടനും ആദിയും


2000 ജനുവരിയില്‍ ഇന്ദുചൂടനായി വന്ന് അച്ഛന്‍ കൈയടി വാങ്ങി. 18 വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ദിവസം ആദിയായി വന്ന് മകന്‍ കൈയടി വാങ്ങി.

സ്ട്രീറ്റ് ലൈറ്റ്‌സ് ജയിച്ചിരിക്കും


അന്ന് മുരുകന്റെ കൂടെയിറങ്ങി തോപ്പില്‍ ജോപ്പന്‍ ഹിറ്റ് ആയിട്ടുണ്ടെങ്കില്‍ ഇന്ന് ആദിയുടെ കൂടെയിറങ്ങി സ്ട്രീറ്റ് ലൈറ്റ് വിജയിച്ചരിക്കും.

എതിരാളിയാണോ?


പ്രണവ് മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്‍മാന് പറ്റിയ ഒരു എതിരാളിയാണോ?

പ്ലീസ് സ്റ്റെപ് ബാക്ക്


വേറെ ലെവല്‍ പടം എന്നൊക്കെ പറഞ്ഞ ദേ ഇതാണ്.. ദുല്‍ഖര്‍ ഫാന്‍സ് പ്ലീസ് സ്റ്റെപ് ബാക്ക്.

പണി ആര്‍ക്ക് കിട്ടും..

പ്രണവിന്റെ വരവോട് കൂടി പണി കിട്ടാന്‍ പോവുന്നത് ദുല്‍ഖറിനാണ്..

എവിടെയായിരുന്നു..?

ആദി കണ്ടിറങ്ങിയ ശരാശരി ഒരു മലയാളി ചോദിക്കുന്നത് ഇത്രയും കാലം പ്രണവ് എവിടെയായിരുന്നു എന്നായിരിക്കും..

അത് ഇന്നലെ വരെ മാത്രം..

മലയാളത്തില്‍ ഏറ്റവും നന്നായി ഫൈറ്റ് ചെയ്യുന്ന യുവനടന്‍ പ്രണവ് മോഹന്‍ലാല്‍ ആണ്. പ്രണവോ? ഇന്നലെ വരെ പൃഥ്വിരാജ് ആണ് എന്ന് പറഞ്ഞിട്ട്. ഇന്നലെ വരെ അങ്ങനെ ആയിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ അല്ല ചെക്കന്‍ ആദിയില്‍ പൊളിച്ചടുക്കി.

ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കാമോ?

പ്രണവിന്റെ വരവ് അതിഗംഭീരമായിട്ടുണ്ട്. എല്ലാവരും സിനിമ കാണാണം വിജയപ്പിക്കണമെന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ താന്‍ വന്നിട്ട് നാല് കൊല്ലമായി എന്ന് ഇയാളോട് ആരേലും ഒന്ന് പറഞ്ഞ് കൊടുക്കെന്ന ദുല്‍ഖര്‍.

സത്യകഥ


സത്യകഥ എന്തെന്നാല്‍ ഇതിനെ വെല്ലുന്നൊരു ആക്ഷന്‍ മൂവി അടുത്ത കാലത്ത് ഉണ്ടായിട്ടില്ല.

English summary
Pranav Mohanlal's Aadhi trolls

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam