കളക്ഷനില്‍ ആദി തള്ളോട് തള്ള്, ഇതിന് ഉളുപ്പില്ലായ്മ എന്ന് പറയാമോ? കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍!
ഇത്തവണത്തെ റിപ്പബ്ലിക് ദിനം മലയാള സിനിമയില്‍ രണ്ട് ചരിത്രമായിരുന്നു പിറന്നത്. താരരാജാക്കന്മാരുടെ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള രണ്ട് സിനിമകളാണ് അന്നേ ദിവസം പിറന്നത്. ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും. സിനിമകള്‍ ഇറങ്ങി കഴിഞ്ഞാല്‍ ചിലര്‍ സിനിമയുടെ കളക്ഷന് സംബന്ധിച്ച് പല പ്രവചനങ്ങളും നടത്തും.
അത്തരത്തിലുള്ള പ്രവചനങ്ങള്‍ ചിലപ്പോള്‍ സിനിമയുടെ കളക്ഷന്‍ ആണെന്ന് തെറ്റിദ്ധരിക്കുന്നവരുമുണ്ട്. ഇതിനൊപ്പം ആരാധകരുടെ തള്ള് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും. ഇത്രക്കാരെ കൈയോടെ പിടികൂടുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നുള്ളതാണ് വസ്തുത. ട്രോളന്മാര്‍.. ആദിയുടെ വിജയം കാണിക്കാന്‍ സ്ട്രീറ്റ് ലൈറ്റ്‌സിനെയും മമ്മൂട്ടിയെയും ട്രോളിയിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ട് സിനിമകള്‍ക്കും കനത്ത തിരിച്ചടിയാണ് ട്രോളന്മാര്‍ കൊടുത്തിരിക്കുന്നത്.

ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും
താരപുത്രന്റെ നായകനായുള്ള അരങ്ങേറ്റമായിട്ടാണ് ആദി തിയറ്ററുകളിലേക്കെത്തിയത്. ഒപ്പം മമ്മൂട്ടിയുടെ ആക്ഷന്‍ സിനിമയായി സ്ട്രീറ്റ് ലൈറ്റ്‌സും. ഇരു സിനിമകള്‍ക്കും മികച്ച സ്വീകരണമായിരുന്നു കിട്ടിയിരുന്നത്.

ആദിയുടെ തള്ള്
സിനിമ തിയറ്ററിലെത്തിയ ആദ്യദിനം മികച്ച പ്രതികരണം നേടിയിരുന്നെങ്കില്‍ പിന്നാലെ കളക്ഷന്‍ സംബന്ധിച്ച് നിരവധി തള്ളുകളും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതോടെ ആദിയ്ക്ക് നേരെയും ട്രോളുകളുടെ പ്രവാഹമായിരുന്നു.

മമ്മൂക്കയെയും വെറുതെ വിട്ടില്ല
ഒന്നിച്ചെത്തിയ സിനിമകളാണെങ്കിലും റിലീസ് ദിനത്തില്‍ ആദിയെ പുകഴ്ത്തിയവര്‍ സ്ട്രീറ്റ് ലൈറ്റ്‌സിനെ കുറ്റം പറഞ്ഞിട്ടൊന്നുമില്ല. എന്നാല്‍ അവിടെ സ്ട്രീറ്റ്‌ലൈറ്റ്‌സിനെയും പിടിവിടാതെ ട്രോളന്മാരുണ്ട്.

ആദി ഫസ്റ്റ് ഡേ കളക്ഷന്‍
ആദി ഫസ്റ്റ് ഡേ 2.77 കോടി. പ്രേമം 50 കോടി ഡാ.. ഓള്‍ ഇന്ത്യ ഫാന്‍സ് അസോസിയേഷന്‍ ഡാ, ആമണ്ട പേയ് പയലേ..മെക്ക ഫാന്‍ ആണ്.

അച്ഛനും മകനും നേടിയത്..
അച്ഛനും മകനും ഒരുമിച്ച് കളിച്ച് ആദ്യം ദുല്‍ഖറിനെ തോല്‍പ്പിച്ച് കാണിക്ക്. എന്നിട്ട് തീരുമാനിക്കാം ഓന്റെ ബാപ്പയെ വെല്ലുവിളിക്കാനുള്ള യോഗ്യതയായോ എന്ന്. മാസ്റ്റര്‍പീസ് ആദ്യദിന കളക്ഷന്‍-5.11 കോടിയും ദുല്‍ഖറിന്റെ സോളോ 3.45 കോടിയുമാണ്. ആദി നേടിയത് 2.77 കോടി. ഇതാണ് ട്രോളന്മാര്‍ ചൂണ്ടി കാണിക്കുന്ന ആദ്യ കാര്യം.

താരരാജാവ് പിറന്നു..
പ്രണവ് മോഹന്‍ലാല്‍ ഗ്ലോബല്‍ സ്റ്റാര്‍ ടാ... രാജാവ്..
നാട്ടുകാരോട് താരരാജാവ് പിറന്നെന്ന് പറയുമ്പോള്‍ അവരുടെ പ്രതികരണം കൊണ്ട് പോടോ താരമാണഓ അല്ലെയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും എന്നായിരിക്കും.

പ്രണവിന്റെ ആദ്യ സിനിമ
പ്രണവിന്റെ ആദ്യ സിനിമ ഏറ്റവും വലിയ പ്രൊഡക്ഷന്‍ കമ്പനി, ഇന്‍ഡ്രസ്ട്രീയല്‍ ഹിറ്റുള്ള സംവിധായകന്‍. റിലീസിന് മുന്നേ തന്നെ വന്‍ പ്രൊമോഷന്‍. ലാലേട്ടന്റെ സ്വന്തം പേജിലൂടെയുള്ള പ്രൊമോഷന്‍. എന്നാല്‍ ദുല്‍ഖറിന്റെ ആദ്യ സിനിമ ഏതോ ഒരു പുതുമുഖ സംവിധായകന്‍. റിലീസിന് മുന്നേ ഇങ്ങനെ ഒരു സിനിമ വരുന്നുണ്ടെന്ന് അധികമാര്‍ക്കും അറിയുക പോലുമില്ല. ഏതോ ഒരു കമ്പനിയുടെ പ്രൊഡക്ഷന്‍. 20 സിനിമയായിട്ടും മമ്മൂക്കയുടെ വക ഒരു പ്രൊമോഷനും ഇല്ല.

മോഹന്‍ലാലിന്റെ മോന്‍ തന്നെ..
വെറും 600+ ഷോ കളിച്ചപ്പോള്‍ 4.7 കോടി കളക്ഷന്‍. നീ മോഹന്‍ലാലിന്റെ മോന്‍ തന്നെ ആടാ ഉവ്വേ.. പോസ്ര്‌റ് കാണുന്ന ആളില്ലാത്ത തിയറ്ററില്‍ നിന്നും 40 കോടി നേടിയ പ്രമുഖ പടം.

മൂഞ്ചി..
ആദ്യദിനം സോളോ 3.66 കോടി നേടിയപ്പോള്‍ ആദി 2.77 കോടി നേടി. ഇരുവരും പൊളിച്ചു. എന്നാല്‍ മീനവയല്‍ മറ്റൊരിടത്ത് മൂഞ്ചിയ മറ്റൊരാളുണ്ട്...

ഉളുപ്പില്ലായ്മ..
ഇന്നലെ ആദിയുടെ ഫസ്റ്റ് ഡേ തള്ളിയതിന് എന്താ റയല്‍ മക്കളെ.. ആ അത് തന്നെ ഒട്ടും ഉളുപ്പില്ലായ്മ

അപേക്ഷയാണ്..
ആരാധകരോട് പ്രണവിന്റെ അപേക്ഷ ഇങ്ങനെയാണ്. എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്. അടുത്ത സിനിമയും ഇതുപോലെ പ്രൊമോഷന്‍ ചെയ്യണം എന്നായിരിക്കും. അല്ല, ദയവ് ചെയ്ത് ഹേറ്റ്‌ഴ്‌സിനെ ഉണ്ടാക്കരുത്...

വ്യത്യാസം ഇതാണ്
ഫസ്റ്റ് ഡേ കളക്ഷന്‍ ഇടുന്നതില്‍ ലാലേട്ടനും ഇക്കയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്നാല്‍ ഇക്കയുടെ ഹൈപ്പില്‍ വരുന്ന പടങ്ങള്‍ മാത്രം 2 കോടിയ്ക്ക് മുകളില്‍ കിട്ടുമ്പോള്‍, ലാലേട്ടന്‍ ഹൈപ്പ് ഇല്ലാതെ വരുന്ന പടം പോലും 2 കോടിയ്ക്ക് മുകളില്‍ കിട്ടുന്നു എന്നുള്ളതാണ്..

ഞാനും എന്റെ അപ്പുവും
മോളിവുഡില്‍ യൂത്തന്മാരിലെ ഒരേയൊരു ക്രൗഡ് പുള്ളര്‍ ദുല്‍ഖറാണോ എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് ദുല്‍ഖര്‍ പറയുന്നത്. ഒന്നല്ല, രണ്ട് പേരായിരിക്കും. ഞാനും പിന്നെ എന്റെ അപ്പുവും.

കൊഞ്ചം ഓവറാണോ?
പാഠം ഒന്ന് റൂമില്‍ കട്ടിലും കസേരും ഉണ്ടെങ്കിലും നിലത്തെ ഇരിക്കാവു. അത് ഫോട്ടോ എടുത്ത് സിംപ്ലിസിറ്റിയായി പ്രചരിപ്പിക്കണം. ഇതൊക്കെ ഇത്തിരി ഓവറായി തോന്നുന്നുണ്ടോ?

അങ്ങനെ ഒന്നില്ലേ..?
മോഹന്‍ലാല്‍ മറ്റുള്ളവരോട് അവനെ എന്‍രെ മകനാ.. എടുത്ത പടമെല്ലാം ഹിറ്റാക്കുന്ന ഈ കംപ്ലീറ്റ് ആക്ടറുടെ മകന്‍ എന്ന് പറയുന്നു. ശേഷം പ്രണവ്.. അങ്ങനെ പറഞ്ഞ് കൊടുക്കച്ഛാ.. കഴിഞ്ഞ വര്‍ഷത്തെ അച്ഛന്റെ ഹിറ്റ് സിനിമയുടെ ലിസ്റ്റും കൊടുത്തേക്ക്. അങ്ങിനെ ഒന്നില്ലല്ലേ.. അത് പിന്നെ മോനെ.. എടുത്ത പടമെല്ലാം ഹിറ്റ് ആക്കാന്‍ ഞാന്‍ മമ്മൂക്കയോ ദിലീപേട്ടനോ അല്ലാലോ.. എന്നാണ് ട്രോളന്‍ പറയുന്നത്.

രണ്ടാളും സൂപ്പറാണ്..
ദുല്‍ഖറിന്റെയും പ്രണവിന്റെയും അവതരണം ഒന്നുകൊണ്ടു മാത്രം ആണ് പാര്‍ക്കൗര്‍ ചെയ്യാനും ബുള്ളറ്റോടിക്കാനും കഴിവുള്ള നടന്മാര്‍ എന്ന് നമുക്ക് തോന്നിയത്.

പൂവിട്ട് പൂജിക്കാന്‍ തോന്നുണ്ട്..
മോഹന്‍ലാല്‍ മകന് വേണ്ടി ഇറങ്ങിയത് കണ്ടപ്പോഴാണ് ഇക്കയെയും കുഞ്ഞിക്കയെയും പൂവിട്ട് പൂജിക്കാന്‍ തോന്നുന്നത്.

കിടുക്കാച്ചി ത്രില്ലര്‍
ഒന്നന്നൊര പാര്‍ക്കര്‍ ഫൈറ്റ് സീനും അപ്പുവേട്ടന്റെ കിടിലന്‍ സ്‌ക്രീന്‍ സര്‍പ്രൈസും ആവേസം കൊണ്ട് എണീറ്റ് നിന്ന് കൈയ്യടിപ്പിച്ച ക്ലൈമാക്‌സും ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ആദി കിടുക്കാച്ചി ത്രില്ലര്‍...

എതിരാളിയാണോ?
പ്രണവ് മോഹന്‍ലാല്‍ ദുല്‍ഖര്‍ സല്‍മാന് പറ്റിയ ഒരു എതിരാളിയാണോ?

സ്ട്രീറ്റ് ലൈറ്റ്‌സ് ജയിച്ചിരിക്കും
അന്ന് മുരുകന്റെ കൂടെയിറങ്ങി തോപ്പില്‍ ജോപ്പന്‍ ഹിറ്റ് ആയിട്ടുണ്ടെങ്കില്‍ ഇന്ന് ആദിയുടെ കൂടെയിറങ്ങി സ്ട്രീറ്റ് ലൈറ്റ് വിജയിച്ചരിക്കും.


Click it and Unblock the Notifications











