ദുല്‍ഖറിനും കല്യാണിക്കും അഭിനന്ദനവുമായി പ്രണവ്! ചാലു ചേട്ടനോട് അപ്പു പറഞ്ഞത് ഇങ്ങനെ!

മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല അവരുടെ മക്കളും അടുത്ത സുഹൃത്തുക്കളാണ്. രക്ഷിതാക്കളുടെ അതേ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയവരാണ് അനൂപ് സത്യനും അഖില്‍ സത്യനും ദുല്‍ഖര്‍ സല്‍മാനും. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് വേണ്ടിയാണ് ദുല്‍ഖറും അനൂപും ഒരുമിച്ചത്. മൂന്ന് തലമുറകളുടെ സംഗമത്തിന് കൂടിയാണ് ഈ സിനിമ സാക്ഷ്യം വഹിക്കുന്നത്. ശോഭന, സുരേഷ് ഗോപി, ഉര്‍വശി, കെപിഎസി ലളിത തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് കല്യാണിയും ദുല്‍ഖറും. ആ സന്തോഷം പങ്കുവെച്ച് ഇവരെത്തിയിരുന്നു. കാത്തിരിപ്പിനൊടുവിലായി കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. വരനെ ആവശ്യമുണ്ട് റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

സിനിമാലോകം മാത്രമല്ല പ്രേക്ഷകരും ആകാംക്ഷയിലാണ് ഈ സിനിമ കാണുന്നതിനായി. നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും ഒരുമിക്കുന്നതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ട്രയിലര്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എക്കാലത്തേയും മികച്ച ഡയലോഗുകളിലൊന്നുമായാണ് സുരേഷ് ഗോപി എത്തിയിട്ടുള്ളത്. സിനിമയുടെ ട്രെയിലര്‍ കണ്ട് അഭിനന്ദനവുമായെത്തിയിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു താരപുത്രന്‍ അഭിനന്ദനം അറിയിച്ചിട്ടുള്ളത്.

പ്രണവിന്റെ അഭിനന്ദനം

പ്രണവിന്റെ അഭിനന്ദനം

വരനെ ആവശ്യമുണ്ട് ട്രെയിലറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ട്രെയിലര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയായാണ് കുറിപ്പും പോസ്റ്റ് ചെയ്തിട്ടുള്ളത്. മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല ഇവരുടെ മക്കളും അടുത്ത സുഹൃത്തുക്കളാണ്. ദുല്‍ഖറിന്റെ പുതിയ തുടക്കത്തിന് അഭിനന്ദനവുമായെത്തിയിരിക്കുകയാണ് പ്രണവ് ഇപ്പോള്‍. നേരത്തെ ആദിയുടെ റിലീസിനിടയില്‍ പ്രണവിന് ആശംസ നേര്‍ന്ന് ദുല്‍ഖറും എത്തിയിരുന്നു.

നിര്‍മ്മാതാവായുള്ള തുടക്കം

നിര്‍മ്മാതാവായുള്ള തുടക്കം

അഭിനേതാവായും ഗായകനായും മാത്രമല്ല നിര്‍മ്മാതാവായും എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വേ ഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് വരനെ ആവശ്യമുണ്ട് നിര്‍മ്മിച്ചത്. ചാലു ചേട്ടന്റെ പുതിയ തുടക്കത്തിന് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് പ്രണവ് ഇപ്പോള്‍. സുരേഷ് ഗോപി അങ്കിളിനും ശോഭന ആന്റിക്കും അനൂപ് ചേട്ടനും കല്യാണി പ്രിയദര്‍ശനും ബെസ്റ്റ് വിഷസ് നേരുന്നുവെന്നും പ്രണവ് കുറിച്ചിട്ടുണ്ട്.

നന്ദി പറഞ്ഞ് ദുല്‍ഖര്‍

നന്ദി പറഞ്ഞ് ദുല്‍ഖര്‍

പ്രണവിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയായി നന്ദി അറിയിച്ച് ദുല്‍ഖറും എത്തിയിരുന്നു. അപ്പുവിന് നന്ദി. മരക്കാറിലും ഹൃദയത്തിലും നിന്നെക്കാണാനായി കാത്തിരിക്കുകയാണ്. നല്ലൊരു വര്‍ഷമായിരിക്കട്ടെ ഇത് സ്‌നേഹത്തോടെ ദുല്‍ഖര്‍ എന്നായിരുന്നു താരത്തിന്റെ മറുപടി. ഇവരുടെ പുപോസ്റ്റും മറുപടിയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

 ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുന്നു

ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുന്നു

സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാണ് നിങ്ങള്‍ ഇരുവരേയും ഒരുമിച്ച് സിനിമയില്‍ കാണാനാവുകയെന്നായിരുന്നു ആരാധകരുടെ ചോദ്യം. മറ്റ് ഇന്‍ഡസ്ട്രിക്ക് മാതൃകയാണ് ഇവരുടെ സംഭാഷണങ്ങള്‍ എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ പ്രണവാണ് നായകനാവുന്നത്.

Recommended Video

Fans compares Dulquer Salmaan's kurup look with Mammootty's Alexander look | FilmiBeat Malayalam

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X