»   » പ്രണവിന്റെ കൈയ്യില്‍ ഇത്രയും കുസൃതിയോ, ആദിയിലെ ആദ്യ ഗാനം കാണൂ, സംശയം മാറും!

പ്രണവിന്റെ കൈയ്യില്‍ ഇത്രയും കുസൃതിയോ, ആദിയിലെ ആദ്യ ഗാനം കാണൂ, സംശയം മാറും!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി പ്രേക്ഷക മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ പ്രണവ് മോഹന്‍ലാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തുകയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദിയിലൂടെയാണ് പ്രണവ് നായകനായെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയിലാണ് ചിത്രത്തിലെ ആദ്യ ഗാനം എത്തിയത്.

കുടുംബ സുഹൃത്തിനും പ്രണവിനുമൊപ്പം ജോഗിങ്ങിനിറങ്ങിയ മോഹന്‍ലാല്‍, ചിത്രം വൈറല്‍!

പ്രണവ് നായകനായെത്തുന്ന സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. മറ്റൊരു താരപുത്രനും ലഭിക്കാത്ത സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദിയുടെ ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ ഗാനം വൈറലായിരിക്കൊണ്ടിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ഗാനം പുറത്തിറങ്ങിയത്.

ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. സൂര്യനെ എന്നു തുടങ്ങുന്ന ഗാനം നജീം അര്‍ഷാദാണ് ആലപിച്ചത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍സണാണ് ഈണമൊരുക്കിയത്.

പ്രണവിന്റെ കുസൃതി

അച്ഛനും അമ്മയോടുമൊപ്പം ചേര്‍ന്ന് പ്രണവ് കാണിക്കുന്ന കുസൃതിയാണ് ഗാനത്തില്‍ കാണുന്നത്. ആദിയിലെ സംഗീതഞ്ജനെ പരിചയപ്പെടുത്തുകയാണ് ഈ ഗാനത്തിലൂടെ. അതോടൊപ്പം തന്നെ അച്ഛനെയും അമ്മയേയും വല്ലാതെ മിസ്സ് ചെയ്യുന്ന ആദിയേയും കാണാം.

അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍

തുടക്കത്തില്‍ വളരെ സന്തോഷവാനായി കാണുന്ന ആദിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുള്ള സൂചന ഈ ഗാനത്തിലൂടെ നല്‍കുന്നുണ്ട്.

മികച്ച പ്രതികരണം നേടുന്നു

ടീസറിനും ട്രെയിലറിനും ലഭിച്ചത് പോലെ ആദിയിലെ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റാമോജി റാവും ഫിലിം സിറ്റി, പാലക്കാട്, കൊച്ചി , ബംഗളുരു എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.

ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയില്ല

സംഗീതവും ആക്ഷനും ഇടകലര്‍ന്ന ത്രില്ലര്‍ ചിത്രമാണ് ആദിയെന്ന സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടീസറിനും ട്രെയിലറിലുമൊന്നും ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ആക്ഷന്‍ രംഗങ്ങള്‍ പ്രതീക്ഷിച്ച ആരാധകര്‍ക്ക് നിരാശ നല്‍കിയതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഒഴിവാക്കിയതിന് പിന്നിലെ കാരണം

ആദിയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലിച്ചിരുന്നുവെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ത്തന്നെ പ്രണവിന്റെ പാര്‍ക്കൗര്‍ രംഗങ്ങളായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ടീസറിലും ട്രെയിലറിലുമൊന്നും ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല.

കുടുംബചിത്രമാണെന്ന പ്രതീതി

ടീസറിലെയും ട്രെയിലറിലെയും പോലെ കുടുംബ രംഗം തന്നെയാണ് ഗാനത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാര്‍ക്കൗര്‍ അഭ്യാസമാണ് ചിത്രം മുഴുവനുമെന്ന തരത്തിലുള്ള വാര്‍ത്തയ്ക്ക് അവസാനമുണ്ടവാന്‍ വേണ്ടി മപ്പൂര്‍വ്വമാണ് ഇങ്ങനെ ചെയ്തതെന്നാണ് സംവിധായകന്‍ വിശദീകരിച്ചിട്ടുള്ളത്.

അനാവശ്യ പ്രതീക്ഷകള്‍ ഒഴിവാക്കാന്‍

സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പുള്ള അനാവശ്യ ഹൈപ്പ് ഒഴിവാക്കാന്‍ വേണ്ടിയാണ് കുടുംബവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ട്രെയിലറും ടീസറും പുറത്തുവിട്ടത്. പ്രണവ് നായകനാകുന്നുവെന്നത് തന്നെ വലിയൊരു പബ്ലിസിറ്റിയാണ്. അതിനിടയില്‍ മറ്റ് പ്രതീക്ഷകള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ആക്ഷന്‍ രംഗങ്ങള്‍ ചേര്‍ക്കാതിരുന്നത്.

ആദിയുടെ ജീവിതം

പ്രണവ് അവതരിപ്പിക്കുന്ന ആദിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. അപ്രതീക്ഷിതമായി ആദിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങള്‍ ആദിയെ എങ്ങനെ മാറ്റി മറിക്കുന്നുവെന്നതാണ് സിനിമയുടെ ഇതിവൃത്തം.

തിയേറ്ററുകളിലേക്കെത്തുന്നത്

ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ നരസിംഹം റിലീസ് ചെയ്തത് ഇതേ ദിവസമായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഇത്.

ഒടിയന്‍ ട്രെയിലര്‍ പുറത്തിറങ്ങുമെന്ന പ്രചാരണം

മകന്‍ നായകനായെത്തുന്ന സിനിമയ്‌ക്കൊപ്പം അച്ഛന്റെ സിനിമയായ ഒടിയന്റെ ട്രെയിലര്‍ പുറത്തുവിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഔദ്യോഗികസ്ഥിരീകരണം വരാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ആദിയിലെ ആദ്യ ഗാനം കാണൂ

നജീം അര്‍ഷാദ് ആലപിച്ച ആദിയിലെ ആദ്യ ഗാനം കാണൂ.

English summary
Finally, the first video song of Mohanlal's son Pranav's debut movie is here. The pensive and engaging number takes the audience along with the sadness of Aadhi, Pranav's character, who is seen as missing his parents.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X