പ്രണവിനെ പ്രണയിച്ച നായികയാരാണ്? ഐഎംഡിബി ലിസ്റ്റിങ്ങില്‍ ഒന്നാമതെത്തി താരപുത്രന്റെ സിനിമ! കാണൂ!
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനായി തുടക്കം കുറിച്ചത്. ബാലതാരമായി ആരാധക മനസ്സില്‍ ഇടംനേടിയ താരപുത്രന്‍ നായകനായെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇടയ്ക്ക് മോഹന്‍ലാലിനൊപ്പം ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പിന്നീട് താരപുത്രനെ കാണാനില്ലായിരുന്നു. നാളുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് ആദിയിലൂടെ നായകനായി അരങ്ങേറാന്‍ തീരുമാനിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍. ആദിയെന്ന നായകനായി പ്രണവെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. പാര്‍ക്കൗര്‍ രംഗങ്ങളുമായാണ് താരപുത്രന്‍ ഞെട്ടിച്ചത്. താരപുത്രനെന്ന ജാഡയില്ലാതെ വളരെ ലളിതമായി ജീവിക്കുന്ന പ്രണവ് സിനിമയുടെ പ്രമോഷണല്‍ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നുമില്ല.
ആദി റിലീസ് ചെയ്തതിന് ശേഷം തീരുമാനിക്കാം അടുത്ത സിനിമയെക്കുറിച്ചെന്നായിരുന്നു താരപുത്രന്‍ പറഞ്ഞത്. ഏതായിരിക്കും പ്രണവിന്റെ രണ്ടാമത്തെ സിനിമയെന്നറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അരുണ്‍ ഗോപിയാണ് അക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെയും രണ്ടാമത്തെ സിനിമയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് ഇരുപതാം നൂറ്റാണ്ട്. പേരിലൊരു സാമ്യമുണ്ടെന്നല്ലാതെ സിനിമയുമായി ഒരു ബന്ധമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ആദിയില്‍ നിന്നും തികച്ചും വ്യത്യസ്തമായ സിനിമയായിരിക്കും ഇതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

പ്രണവിന്റെ നായിക?
ആദിയില്‍ പ്രണവിന് നായികയുണ്ടായിരുന്നില്ല. പ്രണയത്തിന് സാധ്യതയുമുണ്ടായിരുന്നില്ല. പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ വൈമുഖത പ്രകടപ്പിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു അന്ന് പ്രചരിച്ചിരുന്നത്. എന്നാല്‍ രണ്ടാമത്തെ സിനിമയില്‍ പ്രണയവുമുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. പ്രണവിന്റെ നായികയായി ആരെത്തുമെന്നായിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. പ്രേക്ഷകര്‍ക്ക് അത്ര പരിചിതയല്ലാത്ത സയ ഡേവിഡാണ് പ്രണവിന് നായികയായെത്തുന്നത്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ നായികയെ പരിചയപ്പെടുത്തിയത്. നായികയ്‌ക്കൊപ്പമുള്ള സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.

ആരാണ് ഈ താരം?
മോഡലിംഗില്‍ നിന്നും സിനിമയില്‍ തുടക്കം കുറിക്കുകയാണ് സയ ഡേവിഡ്. റേച്ചല്‍ ഡേവിഡെന്നാണ് ഈ നായികയുടെ യഥാര്‍ത്ഥ പേര്. ബെംഗലുരു സ്വദേശിയായ താരം നല്ലൊരു നര്‍ത്തകി കൂടിയാണ്. സൂര്യാസ്തമയം എന്ന തെലുങ്ക് സിനിമയിലൂടെയാണ് ഈ നായിക വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. നൃത്തത്തേയും സംഗീതത്തേയും യാത്രകളേയും ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് താരത്തിന്റെ പ്രൊഫൈല്‍ വ്യക്തമാക്കുന്നു.

രണ്ടാമത്തെ സിനിമ
മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ റേച്ചലിന്റെ രണ്ടാമത്തെ സിനിമയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഒരൊന്നൊന്നര പ്രണയകഥ എന്ന സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. പ്രണവിന്റെയും അരുണ്‍ ഗോപിയുടെയും മാത്രമല്ല നായികയുടെയും രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവിനൊപ്പം പ്രണയാതുരയായി നില്‍ക്കുന്ന റേച്ചലിനെയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ചിത്രങ്ങള്‍ വൈറലായി
ഫസ്റ്റ് ലുക്കും സെക്കന്‍ഡ് ലുക്കും ടീസറും പുറത്തുവിട്ടതിന് പിന്നാലെയായാണ് നായികയെ പരിചയപ്പെടുത്തിയതും നായികയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതും. ഇതിന് പിന്നാലെയായാണ് ആരാണ് ഈ നായികയെന്ന ചോദ്യങ്ങളുയര്‍ന്നത്. സംവിധായകന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രധാന കാര്യങ്ങളെല്ലാം പങ്കുവെക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത പ്രണവ് അഭിമുഖങ്ങളിലും അധികം പങ്കെടുക്കാറില്ല. റിലീസിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ആദിക്ക് ലഭിച്ചത്. ആദിക്ക് മാത്രമല്ല അടുത്ത സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

തിയേറ്ററുകളിലേക്കെത്തുന്നത്
ജനുവരി 25നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 26നായിരുന്നു പ്രണവിന്റെ ആദിയെത്തിയത്. ഒരു വര്‍ഷം പിന്നിടുന്നതിനിടയിലാണ് അടുത്ത സിനിമയുമായി താരപുത്രനെത്തുന്നത്. കഴിഞ്ഞ കവണ മമ്മൂട്ടിക്കൊപ്പമായിരുന്നു പ്രണവ് മത്സരിച്ചത്. ഇത്തവണ നിവിന്‍ പോളിയാണ് താരപുത്രന് എതിരാളിയായി എത്തിയിട്ടുള്ളത്. ഹനീഫ് അദേനി നിവിന്‍ പോളി കൂട്ടുകെട്ടിലിറങ്ങുന്ന മിഖായേലുമായാണ് ഏറ്റുമുട്ടുന്നത്.

നിവിന്‍ പോളിക്കൊപ്പമാണ് മത്സരം
പ്രേക്ഷകര്‍ കാണാനാഗ്രഹിക്കുന്ന സിനിമകളില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. പെട്ടയാണ് ഒന്നാം സ്ഥാനത്തുള്ളത്. അധികം വൈകാതെ തന്നെ പ്രണവിന്‍റെ സിനിമ ഒന്നാമതെത്തുമെന്നും ആരാധകര്‍ പറയുന്നു. ബോക്സോഫീസില്‍ ശക്തമായ താരപോരാട്ടമായിരിക്കും ഇത്തവണ നടക്കുന്നതെന്നും അവര്‍ പറയുന്നു. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയുമായാണ് നിവിന്‍ പോളി എത്തുന്നത്.


Click it and Unblock the Notifications