പ്രണവ് മോഹന്‍ലാലും കോപ്പിയടിച്ചു! മാസ് ലുക്ക് പേരില്‍ മാത്രമേയുള്ളോ? പൊങ്കാലയുമായി ട്രോളന്മാര്‍!!

ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായകനായി അരങ്ങേറ്റം നടത്തിയ പ്രണവ് മോഹന്‍ലാലിന്റെ രണ്ടാമത്തെ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് പ്രണവ് നായകനാവുന്നത്. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഒടുവില്‍ ആരാധകര്‍ കാത്തിരുന്നത് പോലെ ഇന്ന് സിനിമയില്‍ നിന്നും പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.

പ്രണവ് അതിശയിപ്പിച്ചെന്ന് മാത്രമല്ല എല്ലാവരെയും ഞെട്ടിക്കുന്ന ലുക്കിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. അതിവേഗം വൈറലായി മാറിയ പ്രണവിന്റെ ലുക്കിനെതിരെ കമന്റുകളുമായി ട്രോളന്മാരും എത്തിയിരിക്കുകയാണ്. ഇതേ ലുക്ക് ഇളയദളപതി വിജയ് മുന്‍പ് ചെയ്തിരുന്നെന്നും കോപ്പിയടിയാണെന്നുമാണ് ചിലര്‍ പറയുന്നത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ദിലീപ് ചിത്രം രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാവുന്നു എന്നതായിരുന്നു ശ്രദ്ധേയം. അരുണ്‍ ഗോപി തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായിരുന്നു. ഇതോടെയാണ് സിനിമയില്‍ നിന്നും പ്രണവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

 മാസ് ലുക്കില്‍ പ്രണവ്

മാസ് ലുക്കില്‍ പ്രണവ്

ആദിയുടെ വിജയത്തിന് ശേഷമുള്ള പ്രണവിന്റെ രണ്ടാം വരവ് ആരാധകരില്‍ ആകാംഷ നിറച്ചിരിക്കുകയാണ്. കൈയിലൊരു ഇരുമ്പ് ദണ്ഡ് പിടിച്ച് നില്‍ക്കുന്ന കൂളിംഗ് വെച്ച് ഇതുവരെ ആരും കാണാത്ത സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററില്‍ പ്രണവ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹന്‍ലാല്‍ ആയിരുന്നു ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. പിന്നാലെ നിവിന്‍ പോളി, ആസിഫ് അലി, മഞ്ജു വാര്യര്‍, അജു വര്‍ഗീസ് തുടങ്ങി നിരവധി താരങ്ങള്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തിരുന്നു.

ആക്ഷന്‍ ചിത്രം

ആക്ഷന്‍ ചിത്രം

ആദിയിലെ പോലെ തന്നെ സംഘട്ടനത്തിന് പ്രധാന്യമുള്ള ആക്ഷന്‍ ത്രില്ലറാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ആദിയില്‍ പാര്‍ക്കൗര്‍ അഭ്യാസമാണെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗില്‍ വൈദഗ്ധ്യമുള്ള യുവാവിന്റെ വേഷത്തിലാണെത്തുന്നത്. ഇന്തോനേഷ്യയിലെ ബാലിയില്‍ നിന്നുമായിരുന്നു സര്‍ഫിംഗ് രംഗങ്ങള്‍ ചിത്രീകരിച്ചത്. സര്‍ഫിംഗ് പഠിക്കുന്നതിന് വേണ്ടി ഒരു മാസത്തിലേറെ സമയമായിരുന്നു പ്രണവിന് ആവശ്യമായി വന്നത്. സംഭവമൊക്കെ കിടിലനാണെന്ന് പറഞ്ഞാലും പ്രണവിനെതിരെ ട്രോളന്മാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

 കാത്തിരിപ്പിലാണ്

കാത്തിരിപ്പിലാണ്

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞിട്ടും നിവിന്‍ പോളിയുടെ മിഖായേലും ദുല്‍ഖര്‍ സല്‍മാന്റെ ഒരു യമണ്ടന്‍ പ്രേമകഥയും റിലീസ് നീട്ടി വെച്ചത് പ്രണവിനൊപ്പം എത്തനായിരുന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

 പ്രതീക്ഷകള്‍ക്കപ്പുറമോ?

പ്രതീക്ഷകള്‍ക്കപ്പുറമോ?

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നിന്നും ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വരുന്നുണ്ടെന്ന് പറഞ്ഞതിനാല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും കിടു പോസ്റ്റര്‍ ആയിരിക്കുമെന്ന് ആരും പ്രതീക്ഷിച്ച് കാണില്ല.

എന്തോ എവിടെയോ കണ്ടപോലെ

എന്തോ എവിടെയോ കണ്ടപോലെ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് കണ്ടപ്പോള്‍ ഇളയദളപതി വിജയിയെ ഓര്‍മ്മ വന്നവരാണ് പലരും. വിജയിയുടെ ചിത്രത്തിലും ഇതുപോലൊരു രംഗമുണ്ടെന്നാണ് ട്രോളന്മാരുടെ കണ്ടുപിടുത്തം.

 മൂന്നുപേര്‍

മൂന്നുപേര്‍

അരുണ്‍ ഗോപി, പ്രണവ് മോഹന്‍ലാല്‍, ഗോപി സുന്ദര്‍ എന്നീ മൂന്നുപേര്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ ഒന്നിക്കുകയാണ്. ഈയൊരു കോംബോയില്‍ വരുന്നത് ഒരു ത്രില്ലര്‍ മൂവി ആണെങ്കില്‍ അതിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുമെന്ന കാര്യത്തില്‍ സംശമയില്ല.

 മോഷണമോ?

മോഷണമോ?

വിജയ് ചിത്രത്തില്‍ മാത്രമല്ല മറ്റൊരു ഇംഗ്ലീഷ് സിനിമയിലെ രംഗവുമായി പ്രണവിന്റെ ലുക്കിന് സാമ്യമുണ്ടെന്നാണ് ചില ട്രോളന്മാര്‍ കണ്ടെത്തിയിരിക്കുന്നത്. മോഷണം നടത്തിയാല്‍ അത് ആരും കണ്ട് പിടിക്കില്ലെന്ന് കരുതിയോ എന്നാണ് ചോദിക്കുന്നത്.

അഡാറ് ഐറ്റം

അഡാറ് ഐറ്റം

പോസ്റ്റര്‍ നല്‍കുന്ന സൂചന അനുസരിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരു അഡാറ് ഐറ്റമായിരിക്കുമെന്നാണ്.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഒരു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെയായിരിക്കണം. ആരാധകരെയും പ്രേക്ഷകരെയും ഒരുപോലെ അതിശയിപ്പിച്ച് കളഞ്ഞു.

അച്ഛനും മകനും

അച്ഛനും മകനും

ഇരുപതാം നൂറ്റാണ്ടില്‍ അച്ഛനും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മകനും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറക്കി പ്രേക്ഷകരെ ഞെട്ടിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X