മോഹന്‍ലാലിന്റെ മോനാണ് ആ നടന്നുപോവുന്നത്! പ്രണവിന്റെ വീഡിയോയ്ക്ക് കൈയ്യടിച്ചത് ആരാധകര്‍!

മോഹന്‍ലാലിന് പിന്നാലെയായി സിനിമയില്‍ തുടക്കം കുറിച്ച പ്രണവ് മോഹന്‍ലാലിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി പ്രേക്ഷകരെ അമ്പരപ്പിച്ച പ്രണവ് ആദിയിലൂടെയായിരുന്നു നായകനായി അരങ്ങേറിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന അരങ്ങേറ്റം കൂടിയായിരുന്നു പ്രണവിന്റേത്. ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് അദ്ദേഹം മുന്നിലേക്ക് എത്തിയത്. ആദിക്ക് പിന്നാലെയായാണ് ഇരുപതാം നൂറ്റാണ്ടുമായി താരപുത്രനെത്തിയത്. വന്‍പ്രതീക്ഷയോടെയാണ് ഈ സിനിമ എത്തിയതെങ്കിലും ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലായിരുന്നു പിന്നീട് താരം അഭിനയിച്ചത്. നാലാമത്തെ സിനിമയുമായാണ് ഇനി താരപുത്രനെത്തുന്നത്.

വിനീത് ശ്രീനിവാസന്‍ ചിത്രമായ ഹൃദയത്തിലേക്ക് പ്രണവ് ജോയിന്‍ ചെയ്തുവെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മരക്കാറില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരുവരും നായികനായകന്‍മാരായി എത്തുന്നത്. ആ സന്തോഷം പങ്കുവെച്ച് കല്യാണി എത്തിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തില്‍ അരങ്ങേറിയത്. ലളിത ജീവിതം നയിക്കാനിഷ്ടപ്പെടുന്നയാളാണ് താനെന്ന് പ്രണവ് നേരത്തെ പറഞ്ഞിരുന്നു. ഇത് അന്വര്‍ത്ഥമാക്കുന്ന തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്ഡ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ

പ്രണവ് മോഹന്‍ലാലിന്റെ വീഡിയോ

പ്രണവ് മോഹന്‍ലാലിന്റെ സിംപിള്‍ ലൈഫിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. തന്‍രെ ഭാഗങ്ങള്‍ ചിത്രീകരിക്കാനില്ലാത്ത ദിവസവും അദ്ദേഹം സെറ്റിലേക്കെത്തിയിരുന്നതായി താരങ്ങള്‍ പറഞ്ഞിരുന്നു. കാരവാന്‍ സൗകര്യങ്ങളുണ്ടെങ്കിലും സെറ്റിലെവിടെയെങ്കിലും ഏകനായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. അത്തരത്തിലുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ആരാധകര്‍ കേട്ടിരുന്നു. അതിനിടയിലാണ് പുതിയ വീഡിയോയും പുറത്തുവന്നിട്ടുള്ളത്.

സമ്മതിച്ചില്ല

സമ്മതിച്ചില്ല

പ്രണവ് മോഹന്‍ലാല്‍ ക്ലബ് ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. നിമിഷനേരം കൊണ്ടായിരുന്നു ഈ വീഡിയോ വൈറലായി മാറിയത്. തന്റെ പെട്ടി ചുമന്ന് പോവുന്ന പ്രണവിനെയാണ് വീഡിയോയില്‍ കാണുന്നത്. താനെടുക്കാമെന്ന് ഡ്രൈവര്‍ പറഞ്ഞുവെങ്കിലും അത് കേള്‍ക്കാതെ തന്റെ ലഗേജ് അദ്ദേഹം തന്നെ എടുക്കുകയായിരുന്നുവെന്നും വീഡിയോയില്‍ പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്.

വീഡിയോ കാണാം

ഒരു രക്ഷയുമില്ല

ഒരു രക്ഷയുമില്ല

പ്രണവ് ഒരു രക്ഷയുമില്ലെന്നാണ് ആരാധകരും പറയുന്നത്. താരപുത്രനെന്ന ടാഗോ സുഖസൗകര്യങ്ങളോ അനുഭവിക്കാതെയാണ് പ്രണവിന്റെ ജീവിതമെന്ന് ഒപ്പമുള്ളവരും പറഞ്ഞിരുന്നു. സെറ്റില്‍ ഏത് ജോലി ചെയ്യാനും അദ്ദേഹം തയ്യാറാണ്. സ്വന്തം ഭാഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായി വിശ്രമിക്കാന്‍ പോവുന്ന ശീലമില്ല അദ്ദേഹത്തിന്. മറ്റ് താരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന പെരുമാറ്റവും ജീവിതശൈലിയുമാണ് അദ്ദേഹത്തിന്റേതെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

ഹൃദയത്തിലേക്ക്

ഹൃദയത്തിലേക്ക്

കരിയറില്‍ നാലാമത്തെ സിനിമയില്‍ അഭിനയിക്കുകയാണ് പ്രണവ് ഇപ്പോള്‍. വിനീത്ത ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമ തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മോഹന്‍ലാലായിരുന്നു ഈ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ബൈജു, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെയായിരുന്നു തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X