»   » ആദിയും രാമലീലയുമല്ല, പ്രണവ് മോഹന്‍ലാലിന് വേണ്ടി പുതിയ കഥയുമായി അരുണ്‍ ഗോപി! പ്രതീക്ഷ തെറ്റില്ല..!

ആദിയും രാമലീലയുമല്ല, പ്രണവ് മോഹന്‍ലാലിന് വേണ്ടി പുതിയ കഥയുമായി അരുണ്‍ ഗോപി! പ്രതീക്ഷ തെറ്റില്ല..!

Written By:
Subscribe to Filmibeat Malayalam

താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിയുടെ വിജയത്തിന് കിട്ടിയ ആര്‍പ്പുവിളികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം പിന്നിലാക്കി ആദി ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിന് പിന്നാലെ തന്നെ പ്രണവിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങളും എത്തിയിരിക്കുകയാണ്.

അരുണ്‍ ഗോപി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രണവ് രണ്ടാമതും നായകനായി അഭിനയിക്കുന്നത്. അരുണ്‍ തന്നെയാണ് സിനിമയെ കുറിച്ചുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. പ്രണവിന്റെ ആദി ഇറക്കുമ്പോള്‍ ജിത്തു ജോസഫിന് ചെറിയൊരു ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് മറികടന്ന് സിനിമ ഹിറ്റാക്കാന്‍ ജിത്തുവിന് കഴിഞ്ഞിരുന്നു. അതുപോലെ പ്രണവിന്റെ രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടി അരുണിന്റെ കൈയില്‍ ഒരു കാര്യം മാത്രമേ ഉണ്ടാവു..

പ്രണവിന്റെ സിനിമ

പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന രണ്ടാമത്തെ സിനിമയും വരാന്‍ പോവുകയാണ്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രണവ് അഭിനയിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ജൂണില്‍ ചിത്രീകരണം

ടോമിച്ചന്‍ മുളകുപാടമാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ ജൂണില്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം പൂര്‍ത്തിയാവുന്നതിനനുസരിച്ച് ഡിസംബറോട് കൂടി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്.

ഇനി ടെന്‍ഷന്‍ അരുണ്‍ ഗോപിയ്ക്ക്

സിനിമയെ കുറിച്ചുള്ള പ്രഖ്യാപനം നടക്കുന്നതിന് മുന്‍പ് വരെ തനിക്ക് പ്രശ്‌നമൊന്നുമില്ലായിരുന്നു. എന്നാല്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കാര്യങ്ങള്‍ എല്ലാവരും അറിഞ്ഞതിന് ശേഷം തനിക്ക് സിനിമയെ കുറിച്ചുള്ള ചൂട് കൂടാന്‍ തുടങ്ങിയെന്നാണ് അരുണ്‍ പറയുന്നത്. ആദിയ്ക്ക് ശേഷം എല്ലാവരുടെയും പ്രതീക്ഷകള്‍ കൂടിയിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ സിനിമയെ കുറിച്ച് എല്ലാവര്‍ക്കും വലിയ പ്രതീക്ഷകളായിരിക്കും ഉണ്ടാവുക എന്നും അരുണ്‍ പറയുന്നു.

അരുണിന്റെ തിരക്കഥ

അരുണ്‍ ഗോപി തന്നെ തിരക്കഥ എഴുതിയാണ് സിനിമ നിര്‍മ്മിക്കുന്നത്. അതായിരിക്കും സിനിമയുടെ പ്രധാന ഘടകങ്ങളിലൊന്ന്. നാല് തവണയിലധികം സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞെന്നാണ് അരുണ്‍ പറയുന്നത്. രാമലീലയ്ക്ക് ശേഷം മോഹന്‍ലാലിനൊപ്പം സിനിമ എന്നായിരുന്നു പറഞ്ഞിരുന്നത്. എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരിക്കും ലാലേട്ടനൊപ്പം വര്‍ക്ക് ചെയ്യണമെന്നത്. എനിക്കും അങ്ങനെയായിരുന്നു.

പ്രണവിലേക്ക് എത്തി...

എന്നാല്‍ അതിനിടെയാണ് പ്രണവിനെ കൊണ്ട് സിനിമ ചെയ്യിക്കാനുള്ള അവസരം കിട്ടിയത്. പിന്നീട് എനിക്ക് തോന്നി അത് ചെയ്യാന്‍ കഴിയുന്ന താരം ഒരു പക്ഷെ പ്രണവായിരിക്കുമെന്ന്. സിനിമയിലെ പ്രണവിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ തുറന്ന് പറയാന്‍ പറ്റില്ലൊന്നാണ് സംവിധായകന്‍ പറയുന്നത്.

എല്ലാവരുടെയും ആകാംഷ

പ്രണവിന്റെ അടുത്ത സിനിമയെ കുറിച്ച് ആരാധകരുടെ പ്രതീക്ഷ ദിനംപ്രതി വര്‍ദ്ധിച്ച് വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ എല്ലാം സമയം വരുമ്പോള്‍ അറിയിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണെന്നും സിനിമയിലെ മറ്റ് കഥാപാത്രങ്ങളും താരങ്ങളും റെഡി ആയി വരുന്നെ ഉള്ളുവെന്നും അരുണ്‍ പറയുന്നു.

കെ മധുവിനും പറയാനുണ്ട്...

സംവിധായകന്‍ കെ മധുവിനും അരുണ്‍ ഗോപിയെ കുറിച്ച് പറയാനുണ്ട്. അരുണ്‍ ഗോപി എന്ന യുവ സംവിധായകനെക്കുറിച്ചു പറയുന്നതില്‍ എനിക്ക് ഏറെ അഭിമാനമുണ്ട്. അരുണ്‍ എന്റെ ശിഷ്യന്‍ ആയതുകൊണ്ട് മാത്രമല്ല അത്. അരുണ്‍ ഗുരുത്തമുള്ള ഒരാളായതു കൊണ്ടാണത്. അതയാള്‍ക്കു കൂടുതല്‍ വിജയങ്ങള്‍ സമ്മാനിക്കും. സംവിധായകര്‍ ആയ എന്റെ പ്രിയപ്പെട്ട ശിഷ്യന്മാരില്‍ ഏറ്റവും പുതിയ ആളായ അരുണിന്റെ പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന് മനസ്സറിഞ്ഞു അനുഗ്രഹങ്ങള്‍ നല്‍കുന്നു.സര്‍വ്വ വിജങ്ങളും ഉണ്ടാവട്ടെ.പ്രാര്‍ത്ഥനയോടെ.. എന്നുമാണ് കെ മധു ഫേസ്ബുക്കിലൂടെ പറഞ്ഞത്.

സഖാവ് അലക്‌സിന് പിന്നാലെ പിണറായി വിജയനായി മമ്മൂട്ടി! ഫാന്‍ മേഡ് പോസ്റ്റര്‍ കലക്കി, സത്യമാണോ?

ആക്ഷന്‍ രംഗങ്ങളില്‍ അതീവ തല്‍പ്പരനായ പ്രണവിനെ നിയന്ത്രിക്കാന്‍ പീറ്റര്‍ ഹെയ്നെത്തുമോ?

English summary
Pranav Mohanlal’s next film comes with even bigger expectations: Arun Gopy

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam