വിജയത്തെക്കുറിച്ചൊക്കെ പ്രണവും അറിഞ്ഞു, അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത്?
Recommended Video

നായകനായി അരങ്ങേറുന്ന ആദ്യ സിനിമ തിയേറ്ററുകളില്‍ നിറഞ്ഞാടുകയാണ്. സിനിമാലോകവും പ്രേക്ഷകരും മികച്ച അഭിപ്രായമാണ് പറയുന്നത്. അച്ഛനും അമ്മയും അണിയറപ്രവര്‍ത്തകരുമെല്ലാം അതീവ സന്തോഷത്തില്‍. എന്നാല്‍ ആദിത്യ മോഹനെന്ന ആദിയിലെ നായകനോ, സുഹൃത്തിനോടൊപ്പം ഹിമാലയന്‍ യാത്രയിലാണ് പ്രണവ്. ആദി പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയന്‍ സന്ദര്‍ശനത്തിനായി പോവുമെന്ന് പ്രണവ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
താരങ്ങളുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തുന്ന താരപുത്രന്‍മാര്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പ്രണവിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്. എന്നാല്‍ മോഹന്‍ലാലിന്റെ മകന്‍ എന്നതിനും അപ്പുറത്ത് അഭിനയത്തിലൂടെയാണ് ഈ താരപുത്രന്‍ പ്രേക്ഷകമനം കീഴടക്കിയത്.

ആദിക്ക് ഗംഭീര വരവേല്‍പ്പ്
റിലീസിനു മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് പ്രണവിന് ലഭിച്ചത്. പ്രണവിന്റെ ജീവിതരീതിയെക്കുറിച്ചും താല്‍പര്യങ്ങളെക്കുറിച്ചും ആരാധകര്‍ക്ക് അറിയാവുന്നതാണ്. അതുകൊണ്ട് തന്നെ അപ്പുവിന് ഗംഭീര സ്വീകരണം ഒരുക്കാന്‍ അവര്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ ആരാധകര്‍ മാത്രമല്ല സിനിമാലോകവും ഈ താരപുത്രനൊപ്പമാണ് ഇപ്പോള്‍.

മികച്ച അഭിപ്രായം
നീണ്ട കാത്തിരിപ്പിനൊടുവിലാണ് ആദി പ്രേക്ഷകസമക്ഷം എത്തിയത്. അസാധാരണം അഭിനയമൊന്നുമല്ലെങ്കിലും പ്രണവ് തന്റെ തുടക്കം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ആക്ഷന്‍ രംഗങ്ങളിലെ മികവ്
ആദിയുടെ പ്രധാന ഹൈലൈറ്റും അതായിരുന്നു. ആക്ഷന്‍ രംഗങ്ങളില്‍ പ്രണവിന്റെ പ്രകടനത്തെക്കുറിച്ച് സിനിമ കണ്ടവരും വാചാലരാവുകയാണ്.

പാര്‍ക്കൗര്‍ പരിശീലനം വെറുതെയായില്ല
പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയത് വെറുതെയായില്ല. ഹോളിവുഡ് സിനിമകളില്‍ കണ്ടുവരുന്ന ആക്ഷന്‍ രീതിയാണ് ചിത്രത്തിന് വേണ്ടി ഉപയോഗിച്ചത്.

സ്വന്തമായി ചെയ്തു
ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാന്‍ പ്രണവ് വിസമ്മതിച്ചിരുന്നുവെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഒരു രംഗമൊഴികെ ബാക്കിയെല്ലാം പ്രണവ് തന്നെയാണ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയിട്ടുണ്ട് ഈ താരപുത്രനെന്ന് ആരാധകരും വ്യക്തമാക്കുന്നു.

ആദിയുടെ പ്രതികരണത്തെക്കുറിച്ച് അറിഞ്ഞു
നാളുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലേക്കെത്തിയ ആദിയുടെ പ്രതികരണത്തെക്കുറിച്ച് താനും അറിഞ്ഞുവെന്ന് പ്രണവ് പ്രതികരിച്ചിരുന്നു. ഹിമാലയന്‍ യാത്രയ്ക്കിടിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

ഫോണിന് റേഞ്ചില്ല
തനിക്കിവിടെ ഫോണിന് റേഞ്ചില്ലെന്നും ആദിയുടെ പ്രതികരണങ്ങളെക്കുറച്ച് കേട്ടുവെന്നുമാണ് പ്രണവ് സുചിത്രയോട് പറഞ്ഞത്. അജോയ് വര്‍മ്മയുടെ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മോഹന്‍ലാലിനെയും പ്രണവ് വിളിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഹന്‍ലാല്‍ സിനിമ കണ്ടത്.


Click it and Unblock the Notifications