For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു വർഷം മുഴുവൻ യാത്ര, അതിന് ശേഷം സിനിമ; പ്രണവ് മോഹൻലാലിന്റെ തീരുമാനങ്ങൾ

  |

  മലയാള സിനിമയിൽ സിനിമകളിൽ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. വിവരലിലെണ്ണാവുന്ന സിനിമകൾ, അതിൽ ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രം, സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹൻലാലിന് ആരാധകരുടെ എണ്ണത്തിൽ കുറവൊന്നുമില്ല. സിനിമകൾക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകർഷിക്കാറുണ്ട്.

  മോ​ഹൻലാൽ എന്ന സൂപ്പർ സ്റ്റാറിന്റെ മകൻ ആണെങ്കിലും പ്രണവിന് അതിന്റെ ഒരു താരപരിവേഷവും ഇല്ലെന്നാണ് ആരാധകർ പറയുന്നത്. യാത്രകളെ വലിയ രീതിയിൽ ഇഷ്ടപ്പെടുന്ന പ്രണവ് ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. സിനിമയോട് വലിയ ഭ്രമം ഇല്ലാത്ത ആളാണ് പ്രണവ് എന്നാണ് ഏവരും പറയുന്നത്. അതേസമയം നല്ല സിനിമകളുടെ ഭാ​ഗമാവാനും ആ​ഗ്രഹിക്കുന്നു.

  Also Read: രതീഷിന്റെ ജീവിതം തകര്‍ത്ത വില്ലനെ കുറിച്ച് മുകേഷ്; ക്യാപ്റ്റന്‍ രാജുവിനെ പറ്റിച്ച കഥയും താരം വെളിപ്പെടുത്തി

  ഇപ്പോഴിതാ പ്രണവിനെ പറ്റി സംസാരിച്ചിരിക്കുകയാണ് നിർ‌മാതാവ് വിശാഖ് സുബ്രമണ്യം. കഴിഞ്ഞ ദിവസമായിരുന്നു വിശാ ഖിന്റെ വിവാഹം. സിനിമാ രം​ഗത്തുള്ള നിരവധി പേർ വിവാഹത്തിന് എത്തിയെങ്കിലും പ്രണവ് എത്തിയിരുന്നില്ല. പ്രണവ് യാത്രയിൽ ആയതിനാലാണ് വിവാഹത്തിന് വരാഞ്ഞതെന്ന് വൈശാഖ് പറഞ്ഞു. ഈ വർഷം മുഴുവൻ യാത്ര ചെയ്ത് അടുത്ത വർഷം സിനിമ ചെയ്യണമെന്നാണ് പ്രണവ് പറഞ്ഞതെന്ന് വിശാഖ് വ്യക്തമാക്കി. തായ്ലന്റിലായിരുന്ന പ്രണവ് വിവാഹ നിശ്ചയത്തിന് എത്തിയിരുന്നെന്നും വിശാഖ് പറഞ്ഞു.

  Also Read: ആ സീൻ വേണോ എന്ന് ആലോചിച്ചു നിൽക്കവെ സ്വാസിക പറഞ്ഞത്; ഇനി വീട്ടിൽ കയറ്റുമോ എന്നറിയില്ല; അലൻ‌സിയർ

  ഈ വർഷം ജനുവരിയിൽ ആണ് ഹൃദയം സിനിമ റിലീസ് ചെയ്തത്. അരുൺ നീലകണ്ഠൻ എന്ന കഥാപാത്രത്തെയാണ് നടൻ‌ ഈ സിനിമയിൽ അവതരിപ്പിച്ചത്. വിനീത് ശ്രീനിവാസൻ ആയിരുന്നു സിനിമയുടെ തിരക്കഥയും സംവിധാനവും. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. നേരത്തെ മകന്റെ യാത്രാ പ്രേമത്തെ പറ്റി മോ​ഹൻലാൽ സംസാരിച്ചിരുന്നു. ചെറുപ്പ കാലത്ത് താൻ ആ​ഗ്രഹിച്ച കാര്യങ്ങളാണ് പ്രണവ് ഇപ്പോൾ ചെയ്യുന്നത്.

  യാത്രയെക്കുറിച്ച് പുസ്തകം എഴുതാൻ പ്രണവ് താൽപര്യപ്പെടുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. പ്രണവ് ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്. പക്ഷെ ഇൻട്രോവേർട്ട് അല്ല. അഭിമുഖങ്ങൾക്ക് പോകാൻ മകന് താൽപര്യമില്ലെന്നും മോഹൻലാൽ പറഞ്ഞു. ഭാര്യ സുചിത്രയോടാണ് മക്കൾ കൂടുതൽ സമയം ചെലവഴിക്കുന്നതെന്നും അതിനാൽ തന്നെ മക്കൾക്ക് കൂടുതൽ അടുപ്പം അമ്മയോടാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. അവരുടെയൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്ന ആളല്ല ഞാൻ. സുചിത്ര കുറിച്ചു കൂടി അവരുമായി സംസാരിക്കാറും സിനിമയുടെ കഥ ചർച്ച ചെയ്യാറുമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

  പ്രണവ് പങ്കുവെക്കുന്നതിൽ ഭൂരിഭാവും യാത്രകളെക്കുറിച്ചുള്ള ചിത്രങ്ങളാണ്. ഇവയ്ക്ക് താഴെ മിക്കപ്പോഴും അടുത്ത സിനിമ എപ്പോഴാണെന്ന ആരാധകരുടെ ചോദ്യവും വരാറുണ്ട്. പ്രണവിനെതിരെ സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശനങ്ങൾ ഉയരാറുമുണ്ട്. സിനിമയോട് ഒരു താൽപര്യവുമില്ലാത്ത ആളെ എന്തിനാണ് സിനിമകളിൽ നിർബന്ധിച്ച് കൊണ്ടു വരുന്നതെന്നാണ് ഒരു വിഭാ​ഗം ചോദിക്കുന്നത്.

  ഒരവസരത്തിന് കാത്തിരിക്കുന്ന പുതുമുഖങ്ങൾക്കല്ലേ ഈ അവസരം നൽകേണ്ടതെന്നും ഇവർ ചോദിക്കുന്നു. പ്രണവിന്റെ അഭിനയം പോരായെന്ന വിമർശനങ്ങളും തുടക്ക കാലത്ത് ഉണ്ടായിരുന്നു. എന്നാൽ ഹൃദയത്തിൽ മികച്ച പ്രകടനം ആണ് നടൻ കാഴ്ച വെച്ചത്.

  Read more about: pranav mohanlal
  English summary
  Producer Visakh Says Pranav Mohanlal Will Do Movies From Next Year, This Year Only For Travel
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X