സാധാരണ കുടുംബത്തിലെ ചെറുപ്പക്കാരന് സാധിക്കില്ലെന്ന് ഷൈൻ; പ്രത്യേക ജീവിതമെന്ന് ധ്യാൻ; പ്രണവിനെക്കുറിച്ച് ചർച്ച

ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂയെങ്കിലും ആരെയും അത്ഭുതപ്പെടുത്തുന്ന ആരാധക വൃന്ദമാണ് പ്രണവ് മോഹൻലാലിനുള്ളത്. പ്രണവ് ഒരു താരമായേ തീരൂ എന്ന വാശി പ്രണവിനേക്കാളും ആരാധകർക്കാണുള്ളത്. അഭിനയയത്തിലെ പോരായ്മയുടെ പേരിൽ നടന് കുറ്റപ്പെടുത്തലുകൾ കേട്ടപ്പോഴും ആരാധകർ ഒപ്പം നിന്നു. ഹൃദയം എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച് കൈയടി വാങ്ങിയപ്പോൾ ആരാധകർ ആഘോഷമാക്കി. മോ​ഹൻലാലിന്റെ മകനെന്ന നിലയിലുള്ള ജനശ്രദ്ധയാണ് പ്രണവിന് ലഭിക്കുന്നതെന്ന് വിമർശകർ വാദിക്കുന്നു. സിനിമയേക്കാളും യാത്രകളോടാണ് പ്രണവിന് താൽപര്യം.

ഒരു സിനിമയിൽ അഭിനയിച്ച ശേഷം വലിയ ഇടവേള നടന് വരുന്നതും യാത്രകൾ കൊണ്ടാണ്. പ്രണവിന്റെ യാത്രകളെക്കുറിച്ചും രണ്ട് അഭിപ്രായമുണ്ട്. താരപുത്രനായിട്ടും ആഡംബര ജീവിതം നയിക്കാതെ യാത്രകൾ ചെയ്യുന്നതിനെ ചിലർ അഭിനന്ദിക്കുന്നു. എന്നാൽ ഉത്തരവാദിത്വങ്ങളൊന്നുമില്ലാത്ത പ്രണവ് പിതാവ് മോഹൻലാലിന് പണമുള്ളത് കൊണ്ടാണ് യാത്ര ചെയ്യുന്നതെന്നും ഇതിൽ പ്രശംസിക്കാനോ മാതൃകയാക്കാനോ ഒന്നുമില്ലെന്നും വിമർശകർ വാദിക്കുന്നു.

Pranav Mohanlal

ഇപ്പോഴിതാ പ്രണവിന്റെ യാത്രകളെക്കുറിച്ച് സംസാരിക്കുകയാണ് ധ്യാൻ ശ്രീനിവാസും ഷൈൻ ടോം ചാക്കോയും. മോഹൻലാലിനെ സാധിക്കാതെ പോയ ആ​ഗ്രഹങ്ങളാണ് പ്രണവ് ഇന്ന് ചെയ്യുന്നതെന്ന് ഷൈൻ അഭിപ്രായപ്പെട്ടു. ലാലേട്ടന് ചെറുപ്പത്തിൽ യാത്ര ചെയ്യാനായിരുന്നു ഇഷ്ടം. പക്ഷെ സാധാരണ കുടുംബത്തിൽ ഒരു ചെറുപ്പക്കാരന് യാത്ര ചെയ്ത് കൊണ്ട് നിൽക്കാൻ പറ്റുന്ന കുടുംബാന്തരീക്ഷമോ സാഹചര്യമോ അല്ലല്ലോ. പ്രണവിന് അതിന് പറ്റിയ അവസരമുണ്ട്. അതുകൊണ്ട് അവൻ യാത്ര ചെയ്യുന്നെന്നാണ് മോഹൻലാൽ പറഞ്ഞതെന്ന് ഷൈൻ ടോം ചാക്കോ ചൂണ്ടിക്കാട്ടി.

എന്നാൽ പ്രണവ് മോഹൻലാലിന്റെ പണം ഉപയോ​ഗിച്ചല്ല യാത്ര ചെയ്യുന്നതെന്ന് ധ്യാൻ വ്യക്തമാക്കി. രണ്ട് വർഷം കൂ‌‌ടുമ്പോഴാണ് അവനൊരു സിനിമ ചെയ്യുന്നത്. അത് കഴിഞ്ഞ് യാത്രകളും എഴുത്തുമാണ്. ഡബ്ബ് കഴിഞ്ഞിട്ട് അവൻ ട്രിപ്പിന് പോയി. ആറേഴ് മാസം കഴിഞ്ഞ് തിരിച്ച് വരും. ഒരു പ്രത്യേക തരം ജീവിതം. എനിക്കറിയാവുന്നിടത്തോളം അവൻ വീ‌ട്ടിൽ നിന്ന് കാശ് മേടിച്ചല്ല ട്രിപ്പിന് പോകുന്നത്. സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന കാശ് കൊണ്ടാണ് പോകുന്നത്. ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്യും. സ്റ്റാർ ഹോട്ടലെൊന്നുമല്ല. വളരെ മിനിമലായിട്ടുള്ള ബഡ്ജറ്റ് ഫ്രണ്ട്ലി ട്രിപ്പാണ് പുള്ളിയു‌ടേതെന്ന് ധ്യാൻ വ്യക്തമാക്കി.

Pranav Mohanlal, Dhyan Sreenivas, Shine Tom Chacko

സാധാരണക്കാരനായുള്ള യാത്രകൾ എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടിയായിരിക്കും ധ്യാൻ അങ്ങനെ ചെയ്യുന്നതെന്ന് ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെട്ടു. ലൈൻ ബസിൽ കയറുകയോ ഓട്ടോയിൽ കയറുകയോ ചെയ്തിട്ടുണ്ടാവില്ല. അവനെ സംബന്ധിച്ച് സ്വപ്നങ്ങൾ അങ്ങനെയൊക്കെയായിരിക്കുമെന്നും ഷൈൻ അഭിപ്രായപ്പെട്ടു. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം. വർഷങ്ങൾ ശേഷം ആണ് പ്രണവിന്റെ വരാനിരിക്കുന്ന സിനിമ.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അയ്യർ ഇൻ അറേബ്യയാണ് ധ്യാനിന്റെ പുതിയ സിനിമ. എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഉർവശി, മുകേഷ്, ദുർ​ഗ കൃഷ്ണ എന്നിവർ പ്രധാന വേഷം ചെയ്യുന്നു. കോമഡിക്ക് പ്രാധാന്യമുള്ള സിനിമ ഫെബ്രുവരി 2 ന് തിയറ്ററുകളിലെത്തും.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X