ഇതൊക്കെ കാണുമ്പോൾ ആദ്യം അവർക്ക് വിഷമം തോന്നി; സ്വത്തുക്കൾ കുമുഞ്ഞ് കൂടുമ്പോഴും...; സംവിധായകൻ

മലയാള സിനിമാ രം​ഗത്ത് നിരവധി താരപുത്രൻമാരുണ്ടെങ്കിലും ഏറ്റവും കൂടുതൽ ചർച്ചയാകാറുള്ളത് നടൻ പ്രണവ് മോഹൻലാലാണ്. മോഹൻലാലിന്റെ മകനായ പ്രണവ് വളരെ കുറച്ച് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. കരിയറിൽ ഒറ്റ ഹിറ്റ് സിനിമ മാത്രം. എന്നിട്ടും പ്രണവിനുള്ള ആരാധക വൃന്ദം അമ്പരപ്പിക്കുന്നതാണ്. പ്രണവ് സിനിമകളിൽ സജീവമാകണമെന്ന് പ്രണവിനേക്കാളും ആ​ഗ്രഹം ആരാധകർക്കാണ്. എന്നാൽ സിനിമാ ലോകം താരപുത്രനെ മോഹിപ്പിക്കുന്നില്ല. യാത്രകളോടാണ് പ്രണവിന് ഇഷ്ടം.

വല്ലപ്പോഴും സിനിമകൾ ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷം ആണ് പ്രണവിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. പ്രണവിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ. താരപുത്രൻ ലളിത ജീവിതം നയിക്കുന്നതിനെക്കുറിച്ചാണ് ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചത്.

Pranav Mohanlal

ഇന്നത്തെ ന്യൂജെൻ ചെറുപ്പക്കാരിൽ നിന്നും വളരെ വ്യത്യസ്തനാണ് പ്രണവ്. ഒരു തുള്ളി മദ്യമോ കഞ്ചാവോ ലഹരി സാധനങ്ങളോ അദ്ദേഹം ഉപയോ​ഗിക്കാറില്ല. കാണുന്നവരോടെല്ലാം സ്നേഹത്തോടെയും ബഹുമാനത്തോടെയുമുള്ള പെരുമാറ്റം. ലാളിത്യവും പെരുമാറ്റവും കൊണ്ടാണ് പ്രഴമ ജനങ്ങളെ തന്നിലേക്ക് അടുപ്പിച്ചത്. മോഹൻലാലിന്റെ മകനാണെന്ന ആനുകൂല്യം കൊണ്ട് കിട്ടിയതല്ല.

ആ ആനുകൂല്യം കെെ പറ്റാൻ പ്രണവ് ഒരിക്കലും ശ്രമിച്ചിട്ടുമില്ലെന്നും ആലപ്പി അഷ്റഫ് പറയുന്നു. പ്രണവിന്റെ വീട്ടിൽ ലക്ഷ്വറി കാറുകളുടെ വൻ ശേഖരം തന്നെയുണ്ട്. എന്നാലും പ്രണവ് യാത്ര ചെയ്യുന്നത് ബസിലും ട്രെയിനിലുമാണ്. അദ്ദേഹം ഒരിക്കലും സ്റ്റാർ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാറില്ല. സാധാരണക്കാർ കഴിക്കുന്ന ഹോട്ടലുകളിൽ നിന്നും വഴിയരികിലുള്ള തട്ടുകടകളിൽ നിന്നുമാണ് കഴിക്കാറ്.

Pranav Mohanlal

കോടാനുകോടികളുടെ സ്വത്തുക്കൾ കുമിഞ്ഞ് കി‌ടക്കുമ്പോഴും അതിൽ നിന്ന് സ്വന്തം ആവശ്യത്തിന് ഒന്നും എടുക്കാറില്ല. സ്വയം അധ്യാനിച്ചുള്ള പണം കൊണ്ടാണ് പ്രണവ് മുന്നോട്ട് പോകുന്നതെന്ന് താരപുത്രന്റെ അമ്മ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി. സുഖലോലുപതയുടെ നടുവിൽ ജീവിക്കേണ്ട മകൻ സന്യാസ ജീവിതം നയിക്കുന്നത് നമ്മൾ ശ്രീബുദ്ധന്റെ ചരിത്രത്തിലൊക്കെയേ കേട്ടിട്ടുള്ളൂ.

സിനിമാക്കാർ പ്രണവിന്റെ ജീവിതം അത്ഭുതത്തോ‌ടെയാണ് നോക്കിക്കാണുന്നത്. ഇതൊക്കെ കാണുമ്പോൾ മോഹൻലാലിനും സുചിത്രയ്ക്കും ആദ്യം വിഷമവും ടെൻഷനുമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരും പൊരുത്തപ്പെട്ട് കഴിഞ്ഞു. പ്രായപൂർത്തിയായ ആളല്ലേ, അയാൾക്കതാണ് ഇഷ്ടമെങ്കിൽ അങ്ങനെ ആയിക്കോട്ടെയെന്ന് മോഹൻലാൽ പറഞ്ഞിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സംവിധായകൻ രഞ്ജിത്തിനെതിരെ ആലപ്പി അഷ്റഫ് ഉന്നയിച്ച ആരോപണം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് നടൻ ഒടുവിൽ ഉണ്ണികൃഷ്ണനെ രഞ്ജിത്ത് അടിച്ചെന്നായിരുന്നു ആലപ്പി അഷ്റഫിന്റെ ആരോപണം. അടിയേറ്റ് ഒടുവിൽ ഉണ്ണി കൃഷ്ണൻ നിലത്ത് വീണു.

നടനെ ഈ സംഭവം മാനസികമായി ഏറെ ബാധിച്ചിരുന്നെന്നും ആലപ്പി അഷ്റഫ് വെളിപ്പെടുത്തി. അഹങ്കാരം തലയ്ക്ക് പിടിച്ചതോടെയാണ് രഞ്ജിത്തിന് പാളിച്ചകൾ പറ്റിയത്. ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് രഞ്ജിത്ത് അർഹനാണെന്ന് താൻ കരുതുന്നെന്നും ആലപ്പി അഷ്റഫ് തുറന്നടിച്ചു. വെളിപ്പെടുത്തൽ വിവാദമായിരിക്കെയും തന്റെ വാക്കുകളിൽ ഉറച്ച് നിൽക്കുകയാണ് ആലപ്പി അഷ്റഫ്.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X