ജർമൻകാരിയെ വിവാഹം കഴിക്കാന്‍ ചാന്‍സ് കുറവാണ്! പ്രണവിന്റെ രീതി വെച്ച് കല്യാണം ഒഫിഷ്യലായിരിക്കില്ലെന്ന് ആരാധകർ

മോഹന്‍ലാലിന്റെ മകന്‍ എന്നതിലുപരി മലയാള സിനിമയിലെ പ്രമുഖനായ യുവനടനാണ് പ്രണവ് മോഹന്‍ലാല്‍. ബാലതാരമായി അഭിനയിച്ച് മികച്ച താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള പ്രണവ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ച് വരവ് നടത്തുന്നത്. സിനിമയോട് യാതൊരു താല്‍പര്യവുമില്ലാതെ ചുറ്റുമുള്ളവരുടെ നിര്‍ബന്ധമായിരുന്നു താരപുത്രന്‍ വീണ്ടും അഭിനയിക്കാന്‍ കാരണമായത്. നായകനായിട്ടുള്ള ആദ്യ സിനിമകള്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് ഹൃദയം പോലുള്ള സിനിമകളിലൂടെ പ്രണവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങി.

സിനിമയെക്കാളും യാത്രകളെ സ്‌നേഹിക്കുന്ന പ്രണവ് വളരെ ലളിതമായി ജീവിക്കുന്ന ആളാണ്. കാടും മേടുമൊക്കെ നടന്ന് കയറിയും കിട്ടുന്ന വണ്ടിയില്‍ ചാടി കയറിയമൊക്കെയാണ് അദ്ദേഹത്തിന്റെ യാത്രകള്‍. ഇതിനിടെ പ്രണവിന്റെ ജീവിതത്തെ സംബന്ധിക്കുന്ന പല കഥകളും പ്രചരിച്ചു. അതിലൊന്ന് പ്രണവ് മോഹന്‍ലാല്‍ പ്രണയത്തിലാണെന്ന കാര്യമാണ്. സംവിധായകന്‍ ആലപ്പി അഷ്‌റഫ് പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

pranav-mohanlal4

മോഹന്‍ലാലിനോടുള്ള ഇഷ്ടം പോലെ മകന്‍ പ്രണവ് മോഹന്‍ലാലിനും വലിയ സ്‌നേഹമാണ് ആരാധകരില്‍ നിന്നും ലഭിക്കാറുള്ളത്. അതുകൊണ്ട് തന്നെ താരപുത്രന്റെ ജീവിതത്തെ കുറിച്ചറിയാനുള്ള ആകാംഷയും എല്ലാവര്‍ക്കുമുണ്ട്. ഇടയ്ക്ക് നടിയും താരപുത്രിയുമായ കല്യാണി പ്രിയദര്‍ശന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നെങ്കിലും പ്രണവിന്റെ പ്രണയിനി അതല്ലെന്നാണ് അഷ്‌റഫ് വ്യക്തമാക്കുന്നത്.

കല്യാണിയും പ്രണവ് മോഹന്‍ലാലും തമ്മില്‍ വിവാഹം കഴിക്കുമോ എന്നതാണ് എല്ലാവര്‍ക്കും അറിയേണ്ടത്. മാത്രമല്ല പലരും അങ്ങനൊരു വിവാഹം ആഗ്രഹിക്കുന്നുമുണ്ടെന്നും അവര്‍ തമ്മില്‍ എന്തേലും റിലേഷനുണ്ടോന്ന് താന്‍ ലിസിയോട് ചോദിച്ചെന്നാണ് അഷ്‌റഫ് പറഞ്ഞത്. അവര്‍ക്ക് അങ്ങനൊരു ആഗ്രഹമുണ്ടെങ്കില്‍ രണ്ട് വീട്ടുകാര്‍ക്കും സന്തോഷമാണെന്നും പക്ഷെ അവര്‍ തമ്മില്‍ അങ്ങനൊരു ബന്ധമേയില്ലെന്നാണ് ലിസി തന്നോട് പറഞ്ഞത്. പ്രണവിനും കല്യാണിയ്ക്കുമിടയില്‍ സഹോദരബന്ധം മാത്രമാണുള്ളത്. അപ്പു അവര്‍ക്കെല്ലാം ഒരു ഹീറോയെ പോലെയാണ്.

pranav-mohanlal4

മാത്രമല്ല അവര്‍ പ്രണയത്തില്‍ അല്ലെന്ന് പറയാന്‍ പ്രധാനപ്പെട്ട വേറൊരു കാര്യം കൂടിയുണ്ട്. അപ്പുവിന് വേറൊരു പ്രണയമുണ്ട്. ജര്‍മ്മനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ് പ്രണവ് പ്രണയത്തിലായിരിക്കുന്നത് എന്നാണ് ലിസി പറഞ്ഞതെന്ന് അഷ്‌റഫ് വ്യക്തമാക്കുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചില ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

പ്രണവിന്റെ സ്വഭാവരീതി വെച്ച് ഒഫീഷ്യല്‍ കല്യാണം ചാന്‍സ് കുറവാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. പ്രണവിൻ്റെ യാത്രകളിൽ എപ്പോഴും കൂടെയുള്ള ആ വിദേശ വനിതയാണോ ഇനി കാമുകി? താങ്കള്‍ വിഡിയോയില്‍ പറഞ്ഞതിലൂടെ ചില കാര്യങ്ങളില്‍ വ്യക്തത വരാന്‍ സാധിച്ചു. എന്നാല്‍ ഒരു ജര്‍മന്‍കാരിയെ വിവാഹം ചെയ്ത ജര്‍മനിയില്‍ താമസിച്ചാല്‍ അവിടെ പെട്ടു പോകുമെന്ന് പ്രണവ് ഓര്‍ത്താല്‍ നല്ലതായിരിക്കും. ജര്‍മന്‍കാരിയെ വിവാഹം കഴിക്കേണ്ടി വന്ന് ജര്‍മനിയില്‍ സെറ്റില്‍ ചെയ്യേണ്ടി വന്ന ഒരാളുടെ കഥ മാതൃഭൂമി ആഴ്ച പതിപ്പില്‍ അടുത്തിടെ വായിച്ചത് ഓര്‍ത്തു പറഞ്ഞു പോയതാണെന്നാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഇത്തരത്തില്‍ പ്രണവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് അനേകം കഥകളാണ് വരുന്നത്. ഒന്നുകില്‍ പ്രണവിനെ പോലെ തന്നെ വൈബ് ഉള്ള ആളായിരിക്കും. അല്ലാത്തപക്ഷം വിവാഹം കഴിച്ച് ഭാര്യയും മക്കളുമായി ജീവിക്കുന്നതിനോടൊന്നും അദ്ദേഹത്തിന് താല്‍പര്യമുണ്ടാവുമെന്ന് തോന്നുന്നില്ല. പിന്നെ കല്യാണിയും പ്രണവും നല്ല മാച്ചായിരുന്നു. അവര്‍ വിവാഹം കഴിച്ചാലും നല്ലതായിരുന്നു. ഹൃദയം സിനിമയില്‍ കണ്ടത് പോലൊരു ജീവിതം ഇവര്‍ക്കുണ്ടാവട്ടേ... എന്തായാലും പ്രണവിനെയേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞ് നടക്കുന്ന യുവനടിമാര്‍ക്കെല്ലാം ഇതൊരു ദുഃഖ വാര്‍ത്ത ആയിരിക്കുമെന്നാണ് കമന്റുകള്‍.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X