For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കൊച്ചിനെ പോലും നോക്കാത്ത തള്ള' എന്നായിരിക്കും കമൻ്റുകൾ; ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് സീരിയല്‍ നടി വരദ

  |

  ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ജിഷിന്‍ മോഹനും വരദയും. രണ്ടാളും സീരിയല്‍ മേഖലയില്‍ സജീവമായതിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കറങ്ങി നടക്കുകയാണ്.

  താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലെ മാറ്റങ്ങളാണ് ഈ ചോദ്യങ്ങള്‍ക്ക് പിന്നില്‍. അതേസമയം മകന്റെ കൂടെ അവധി ദിവസം ആഘോഷിക്കാനെത്തിയ വരദയുടെ പുതിയ വീഡിയോ വൈറലാവുകയാണ്. വിശേഷങ്ങള്‍ പങ്കുവെച്ചതിനൊപ്പം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും നടി നല്‍കുന്നുണ്ട്. വിശദമായി വായിക്കാം..

  മകന്റെയും അമ്മയുടെയും കൂടെയാണ് വരദ കറങ്ങാന്‍ ഇറങ്ങിയത്. തൃശൂരിലുള്ള ഒരു വെള്ളച്ചാട്ടം കാണാന്‍ പോവുകയും അവിടെ വെള്ളത്തില്‍ കളിക്കുകയുമൊക്കെ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചിരുന്നു. ശേഷം മൂവരും ഭക്ഷണം കഴിക്കാന്‍ പോയി. മകന് കളിക്കാനുള്ള സൗകര്യം കൂടിയുള്ള റസ്‌റ്റോറന്റിലേക്കാണ് വരദ പോയത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മകന്‍ കളിക്കാന്‍ പോവും. ഇടയ്ക്ക് വന്ന് കഴിക്കുകയും ചെയ്യും. അതായിരിക്കും നല്ലത്, സ്വസ്ഥമായി കഴിക്കാമല്ലോ എന്ന് വരദ പറയുന്നു.

  Also Read: അനിയത്തിയെ മോശമാക്കാൻ ഞങ്ങൾ കൂട്ട് നിൽക്കുമോ? റോബിൻ്റെ വീഡിയോയെ കുറിച്ച് ദിൽഷയുടെ സഹോദരിമാർ

  മാത്രമല്ല ഇതിന് താഴെ വരാന്‍ പോവുന്ന കമന്റുകളെന്താണന്നും നടി സൂചിപ്പിച്ചു. 'കൊച്ചിനെ പോലും നോക്കാത്ത തള്ള' എന്നായിരിക്കും ഇതിന്റെ താഴെ വരുന്ന കമന്റ്. പക്ഷേ ഇതൊന്നും എന്നെ ബാധിക്കില്ല, കാരണം എന്റെ കൊച്ചിനെ നോക്കാന്‍ എനിക്കറിയാമല്ലോ എന്നും വരദ പറയുന്നു. മുന്‍പ് സമാനമായ രീതിയില്‍ വരദയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ക്കിടയില്‍ മകന്റെ കാര്യം നോക്കാറുണ്ടോന്നാണ് പലരും നടിയോട് ചോദിക്കാറുള്ളത്.

  Also Read: യുവതാരത്തോടുള്ള അസൂയ! ഷക്കീലയുടെ കരണം പുകച്ച സില്‍ക്ക് സ്മിത; സംഭവത്തെക്കുറിച്ച് ഷക്കീല

  ഇപ്പോള്‍ വിവാഹമോചന വാര്‍ത്തകള്‍ കൂടി സജീവമായതോടെ വരദയെ ചുറ്റിപ്പറ്റിയാണ് പാപ്പരാസികള്‍. സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ വീട്ടിലെ വിശേഷങ്ങള്‍ പറയുന്നവരായിരുന്നു ജിഷിനും വരദയും. ഭാര്യയെ പുകഴ്ത്തി പറയാനും കളിയാക്കാനുമൊക്കെ സമയം കണ്ടെത്താറുള്ള ജിഷിന്‍ ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയാണ്. രണ്ടാളും ജോലിയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. എന്നാല്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ പോലും ജിഷിന്റെ സാന്നിധ്യമില്ല.

  Also Read: ആ റൊമാന്റിക് സോങ് കൂടി കഴിഞ്ഞപ്പോൾ പ്രണയമായി; മംമ്തയോട് തോന്നിയ ഇഷ്ടത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞത്

  അതുപോലെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസൊന്നും കാണാത്തത് കൊണ്ട് തന്നെ വിവാഹമോചനത്തെ പറ്റി ചോദ്യങ്ങളും വന്ന് തുടങ്ങി. എന്നാല്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാന്‍ താരങ്ങള്‍ തയ്യാറായില്ല. വിമര്‍ശനങ്ങള്‍ കാണുന്ന താരങ്ങള്‍ ഡിവോഴ്‌സ് വാര്‍ത്ത ഇതുവരെ കണ്ടില്ലേ എന്നാണ് ആരാധകരുടെ ചോദ്യം. വൈകാതെ അതിലൊരു വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ഇതിനിടെ വരദയുടെ പുതിയ വീഡിയോയുടെ താഴെ മറ്റൊരു വിവാഹം കഴിക്കുന്നതിനെ പറ്റി ഒരു ആരാധകന്‍ പങ്കുവെച്ച കമന്റും ശ്രദ്ദേയമാവുകയാണ്. 'നിങ്ങളുടെ ജീവിതത്തിലെ പണമുണ്ടാക്കാന്‍ ഓടുന്ന തിരക്കില്‍ നിങ്ങളുടെ മകനെ കൂട്ടായിട്ട് ഒരാളും കൂടി വേണ്ടേ. എപ്പോഴും ഷൂട്ടിങ്ങെന്ന് പറഞ്ഞു ഇങ്ങനെ പോയാല്‍ അവന്‍ ഒറ്റക്ക് ആവില്ലേ?' എന്നാണ് ആരാധകന്റെ ചോദ്യം.

  Recommended Video

  Lukman Avaran On Thallumaala: ടോവിനോയെ തല്ലി ബോധം കെടുത്തിയ ലുക്ക്മാൻ | *Interview

  വരദയുടെ വീഡിയോ കാണാം

  Read more about: varada വരദ
  English summary
  Pranayam Serial Fame Varada Jishin Opens Up About The Criticism She Face In Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X