'പൃഥ്വിരാജാണ് എന്റെ ഐശ്വര്യം, മിയ ഖലീഫയായി തെറ്റിദ്ധരിച്ചിട്ടില്ല, മമ്മൂക്ക എന്നെ സെലക്ട് ചെയ്തതാണ്'; മിയ
മിയ തന്റെ ഇമേജ് ബ്രേക്ക് ചെയ്ത് ചെയ്ത സിനിമ കൂടിയാണ് പ്രണയ വിലാസം. ഗാർഡിയനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മിയയുടെ മലയാള സിനിമ
സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യ എന്ന ചിത്രത്തിനുശേഷം അർജുൻ അശോകൻ, അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളായ പ്രണയ വിലാസം എന്ന ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിയ, ഹക്കീം ഷാ, മനോജ് കെ.യു തുടങ്ങിയ താരങ്ങളും സുപ്രധാന താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
ചാവറ ഫിലിംസിന്‍റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേർന്നാണ് എഴുതിയിരിക്കുന്നത്.

മിയ തന്റെ ഇമേജ് ബ്രേക്ക് ചെയ്ത് ചെയ്ത സിനിമ കൂടിയാണ് പ്രണയ വിലാസം. ഗാർഡിയനാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മിയയുടെ മലയാള സിനിമ. പിന്നീട് കോബ്ര എന്നൊരു സിനിമയും മിയയുടേയതായി തിയേറ്ററുകളിലെത്തിയിരുന്നു.
വിവാഹത്തോടെ മിയ അഭിനയം അവസാനിപ്പിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ മിയ വിവാഹശേഷവും സിനിമയിൽ കൂടുതൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പ്രണയവിലാസം തിയേറ്ററിൽ ഹിറ്റായി ഓടുമ്പോൾ തന്റെ പത്ത് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മിയ ജോർജ്.
'മിയ എന്ന് പേര് മാറ്റിയിട്ട് പത്ത് വർഷമായി എന്നത് എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല. പ്രണയ വിലാസത്തിന്റെ കഥ ഇഷ്ടപ്പെട്ടതുകൊണ്ട് ചെയ്തതാണ്. ചിത്രത്തിലെ എന്റെ കഥാപാത്രം മാത്രമല്ല സിനിമ മൊത്തത്തിൽ എനിക്ക് ഇഷ്ടപ്പെട്ടു. പലരും സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞ് ഇമേജ് ബ്രേക്കായി എന്നാണ്.'
'സിഗരറ്റ് വലിക്കണമെന്ന് പറഞ്ഞപ്പോൾ ചെയ്ത് നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. പ്രണയ വിലാസത്തിലെ സിഗരറ്റ് വലിക്കുന്ന സീൻ വീട്ടിലൊന്നും വലിയ പ്രശ്നം ഉണ്ടാക്കിയിട്ടില്ല. ലവ് മത്രം കോൺസൺട്രേറ്റ് ചെയ്ത് ഞാൻ മലയാളത്തിൽ ചെയ്ത ഒരു സിനിമ പ്രണയ വിലാസമായിരിക്കും. മുന്നറിയിപ്പിലെ വേഷം ചെയ്യാതെ പോയത് പിന്നീട് നഷ്ടമായി എനിക്ക് തോന്നി.'
'അപർണ ചെയ്ത വേഷം ഞാൻ ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. ഞാൻ ആരേയും ഇന്റർവ്യൂ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ മമ്മൂക്കയെ ഇന്റർവ്യൂ ചെയ്യണമെന്ന് പറഞ്ഞ് കോൾ വന്നപ്പോൾ ആകെ ഞെട്ടലായിരുന്നു. അതും മമ്മൂക്ക പറഞ്ഞിട്ടാണ് എന്നെ വിളിച്ചതെന്ന് കൂടി കേട്ടപ്പോൾ ഞെട്ടൽ കൂടി. ഇന്റർവ്യൂവിന് പ്രിപ്പയർ ചെയ്യാൻ ഒരു രാത്രിയും ഒരു പകലും കിട്ടി.'
'പക്ഷെ ഞാൻ പ്രിപ്പയർ ചെയ്ത് പോയ ഒരു ചോദ്യവും അന്ന് മമ്മൂക്കയോട് ചോദിച്ചിട്ടില്ല. അപ്പോൾ മനസിൽ തോന്നിയ കാര്യങ്ങളാണ് ചോദിച്ചത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി പോലും ഞാൻ ഇത്രയും പ്രിപ്പയർ ചെയ്തിട്ടില്ല. പൃഥ്വിരാജാണ് എന്റെ ഐശ്വര്യം.'

'അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളെല്ലാം തിയേറ്ററിൽ നിന്നായി ഓടിയവയാണ്. ചില കോമ്പിനേഷനുകൾ അദ്ദേഹത്തോടൊപ്പം ചെയ്തപ്പോൾ അത് വർക്കൗട്ടായിയെന്ന് മാത്രം. അമ്മയായ മിയയ്ക്കാണ് കുറച്ച് കൂടി ക്ഷമയുള്ളത് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ വീട്ടിലിരിക്കാൻ എനിക്ക് ഇഷ്ടമാണ്.'
'പാല എന്ന സ്ഥലം എനിക്ക് ഒരു വികാരമാണ്. വിവാഹത്തിന് മുമ്പ് പെണ്ണ് കാണലിന് ശേഷം ഭർത്താവിനെ കൊണ്ട് ലവ് ലെറ്റർ എഴുതി വാങ്ങിച്ചിട്ടുണ്ട്. പ്രണയവിലാസത്തിന്റെ ഡബ്ബിങ് കഴിഞ്ഞപ്പോഴാണ് സംവിധായകൻ എന്നോട് ഭർത്താവിനൊപ്പമുള്ള ഫോട്ടോ സിനിമയിൽ ഉപയോഗിച്ചോട്ടെയെന്ന് ചോദിച്ചത്.'
'ഞാൻ തന്നെയാണ് ഫോട്ടോ കൊടുത്തത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഭർത്താവിനും ഞെട്ടി. അന്ന് എല്ലാവരും അപ്പുവിനെ സിനിമയിലെടുത്തെ എന്നൊക്കെ പറഞ്ഞ് മെസേജ് അയക്കുമായിരുന്നു. എല്ലാവരും പേര് തെറ്റിച്ച് വിളിക്കുന്നത് കൊണ്ടാണ് മിയയിലേക്ക് മാറിയത്.'
'മിയ ഖലീഫയായി ആരും തെറ്റിദ്ധരിച്ചിട്ടില്ല. എന്റെ കല്യാണ സമയത്ത് അമ്പത് പേർക്കെ ചടങ്ങിൽ പങ്കെടുക്കാൻ പറ്റുമായിരുന്നുള്ളു. അല്ലെങ്കിൽ ഒരുപാട് സുഹൃത്തുക്കളെ വിളിക്കാമായിരുന്നു' മിയ ജോർജ് പറഞ്ഞു.


Click it and Unblock the Notifications