പ്രാര്‍ത്ഥന ഇന്ദ്രജിത്തിന്‍റെ കുഞ്ഞനിയന്‍, വേദുവിന് പിറന്നാളാശംസയുമായി പാത്തുവും പൂര്‍ണിമയും

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് പൂര്‍ണിമയുടേത്. പൂര്‍ണിമയും ഇന്ദ്രജിത്തും മക്കളും മാത്രമല്ല സഹോദരിയായ പ്രിയ മോഹനും നിഹാലും വേദുവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ഒരുകാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്നു ഇരുവരും. മിനിസ്‌ക്രീനിലെ മുന്‍നിര വില്ലത്തിമാരിലൊരാളായിരുന്നു പ്രിയ മോഹന്‍. മെമ്മറീസുള്‍പ്പടെയുള്ള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് നിഹാല്‍. യൂട്യൂബ് ചാനലുമായി സജീവമാണ് ഇരുവരും.

ഇവരുടെ കുടുംബത്തിലെ കുഞ്ഞതിഥിയായ വര്‍ധാനെന്ന വേദുവിന്റെ രണ്ടാം പിറന്നാളാണ് തിങ്കളാഴ്ച. പൂര്‍ണിമയാണ് മകനായി ഈ പേര് തിരഞ്ഞെടുത്തതെന്ന് ഇരുവരും പറഞ്ഞിരുന്നു. വേദുവിന് പിറന്നാളാശംസ അറിയിച്ചെത്തിയിരിക്കുകയാണ് പൂര്‍ണിമയും പ്രാര്‍ത്ഥനയും. ഇതിനകം തന്നെ ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Prarthana

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്, ഹാപ്പി ബര്‍ത്ത് ഡേ വേദുവെന്നായിരുന്നു പാത്തു കുറിച്ചത്. കുഞ്ഞായിരുന്നപ്പോള്‍ മുതലുള്ള വേദുവിന്റെ ചിത്രങ്ങളും പ്രാര്‍ത്ഥന പോസ്റ്റ് ചെയ്തിട്ടുണ്ട്. വീണ നായരുള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. വര്‍ധാന് 2 വയസ്സായെന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാളാഘോഷത്തിന്റെ ചിത്രവും പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു.

കുട്ടിക്കാലം മുതലേയുള്ള വേദുവിന്റെ ചിത്രങ്ങള്‍ ചേര്‍ത്തുള്ള വീഡിയോയുമായാണ് പ്രിയ മോഹന്‍ എത്തിയത്. നീ എന്നും ഞങ്ങളുടെ കുഞ്ഞുരാജകുമാരനായിരിക്കുമെന്നും എന്നും നിന്നോടൊപ്പം ഞങ്ങളുണ്ടാവുമെന്നുമായിരുന്നു പ്രിയ കുറിച്ചത്. രഞ്ജിനി ഹരിദാസും രഞ്ജിനി ജോസുമുള്‍പ്പടെ നിരവധി പേരാണ് വേദുവിന് ആശംസ അറിയിച്ചിട്ടുള്ളത്.

Poornima

മകന്‍രെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തായിരുന്നു നിഹാലെത്തിയത്. ഇത് പിറന്നാളാശംസ നേര്‍ന്നുള്ള പോസ്റ്റല്ലെന്നും എല്ലാവരും ഞങ്ങളുടെ മകന് ആശംസ അറിയിച്ചിരുന്നുവെന്നും, നിങ്ങളുടെയെല്ലാം സ്‌നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുവെന്നുമായിരുന്നു നിഹാല്‍ കുറിച്ചത്. ജയ്പൂരില്‍ നിന്നുള്ള ചിത്രങ്ങളും നിഹാല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Recommended Video

പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam

ഇത്തവണത്തെ പിറന്നാളാഘോഷത്തെക്കുറിച്ചായിരുന്നു ആരാധകരെത്തിയത്. കുടുംബത്തിലെ സന്തോഷനിമിഷങ്ങളെല്ലാം പ്രിയയും നിഹാലും ആഘോഷമക്കി മാറ്റുണ്ട്. ആഘോഷനിമിഷങ്ങളുടെ വീഡിയോയുമായും ഇവരെത്താറുമുണ്ട്. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X