പ്രാര്‍ത്ഥനയുടെ പിറന്നാളാഘോഷം ഗംഭീരമാക്കി ഇന്ദ്രനും പൂര്‍ണിമയും, കുടുംബചിത്രം വൈറലാവുന്നു

അടുത്തിടെയായിരുന്നു പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പിറന്നാളാഘോഷിച്ചത്. 16ലേക്ക് കാലെടുത്ത് വെച്ച മകള്‍ക്ക് മനോഹരമായ ആശംസ നേര്‍ന്നായിരുന്നു ഇന്ദ്രജിത്തും പൂര്‍ണിമയും പൃഥ്വിരാജും മല്ലിക സുകുമാരനും എത്തിയത്. ഇവരുടെ ആശംസാപോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരായിരുന്നു പാത്തുവെന്ന പ്രാര്‍ത്ഥനയ്ക്ക് ആശംസ അറിയിച്ചെത്തിയത്.

അച്ഛനും അമ്മയ്ക്കും ശേഷമായി പാത്തുവും നച്ചുവും സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. പാട്ടിലായിരുന്നു പാത്തു താല്‍പര്യം പ്രകടിപ്പിച്ചത്. അച്ഛന്റെ ചിത്രമായ മോഹന്‍ലാലില്‍ ലാലേട്ടാ എന്ന ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. അടുത്തിടെയായിരുന്നു ബോളിവുഡ് സിനിമയില്‍ പാടാനുള്ള അവസരവും ഈ താരപുത്രിക്ക് ലഭിച്ചത്. മാതാപിതാക്കളെപ്പോലെ തന്നെ പ്രാര്‍ത്ഥനയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രാര്‍ത്ഥനയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

 പ്രാര്‍ത്ഥനയുടെ പിറന്നാള്‍

പ്രാര്‍ത്ഥനയുടെ പിറന്നാള്‍

കുടുംബത്തിലെ മൂത്തപുത്രിയായ പ്രാര്‍ത്ഥന കഴിഞ്ഞ ദിവസമായിരുന്നു പിറന്നാളാഘോഷിച്ചത്. പ്രാര്‍ത്ഥനയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഇന്ദ്രജിത്തും പൂര്‍ണിമയും എത്തിയത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. പൂര്‍ണിമയുടെ മാതാപിതാക്കളും മല്ലിക സുകുമാരനുമെല്ലാം പാത്തുവിന്റെ പിറന്നാളാഘോഷത്തിനായി എത്തിയിരുന്നു. കുടുംബസമേതമായുള്ള ചിത്രങ്ങളാണ് ഇവരെല്ലാം പങ്കുവെച്ചിട്ടുള്ളത്.

മല്ലിക സുകുമാരനും

മല്ലിക സുകുമാരനും

പ്രാർത്ഥനയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് മല്ലിക സുകുമാരന്‍ എത്തിയിരുന്നു. സൗന്ദര്യത്തിൻ്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലംങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല. ഒന്നറിയാം, അച്ഛച്ഛന് പ്രിയപ്പെട്ട ഗാനങ്ങൾ പാടി ഞാൻ ഉറക്കിയിരുന്ന എൻ്റെ പാത്തുമോൾ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു. എൻ്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്..... പാത്തുക്കുട്ടാ. അമ്മൂമ്മയുടെ പ്രാർത്ഥനയും അനുഗ്രഹാശിസ്സുകളുമെന്നായിരുന്നു മല്ലിക കുറിച്ചത്. കൊച്ചുമക്കളില്‍ മൂത്തയാളായ പ്രാര്‍ത്ഥനയുടെ പേരായിരുന്നു മല്ലിക വീടിനായി നല്‍കിയത്.

സുപ്രിയയും അലംകൃതയുമെവിടെ

സുപ്രിയയും അലംകൃതയുമെവിടെ

കൊവിഡ് ടെസ്റ്റ് പൊസിറ്റീവായതോടെയായിരുന്നു പൃഥ്വിരാജ് ഐസൊലേഷനില്‍ പ്രവേശിച്ചത്. റിസല്‍ട്ട് നെഗറ്റീവായെന്നും ഒരാഴ്ച കൂടി ക്വാറന്റൈനില്‍ തുടരുകയാണെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിരാജ് പിറന്നാളാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ലെങ്കിലും സുപ്രിയയും അലംകൃതയും എവിടെപ്പോയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. സുപ്പുവും അല്ലിയും ഇടയ്ക്ക് ഇന്ദ്രജിത്തിനും കുടുംബത്തിനും അരികിലേക്ക് എത്തിയിരുന്നു.

Recommended Video

പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam
സുഹൃത്തുക്കളെപ്പോലെയാണ്

സുഹൃത്തുക്കളെപ്പോലെയാണ്

മക്കളുമായി ഇടപഴകുന്ന രീതിയെക്കുറിച്ച് പറഞ്ഞും ഇന്ദ്രജിത്ത് നേരത്തെ എത്തിയിരുന്നു. സുഹൃത്തുക്കളെപ്പോലെയാണ് അവര്‍ ഞങ്ങളെ കാണുന്നത്. എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാരുണ്ട്. അമ്മയുമായാണ് ഇരുവരും കൂടുതല്‍ അടുപ്പം. പൂര്‍ണിമയാവട്ടെ, അവരുടെ കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാറുമുണ്ട്. അതിനുള്ള ക്രഡിറ്റ് ഭാര്യയ്ക്കാണ് നല്‍കുന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും പ്രാര്‍ത്ഥന എത്താറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X