ഒരാഴ്ചയായി അവള്‍ എന്നെ വിട്ട് പോയിട്ട്! സങ്കടം താങ്ങാനാവുന്നില്ല! വികാരനിര്‍ഭരയായി പ്രാര്‍ത്ഥന ഇന്ദ്രജിത്ത്

ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകളും ഗായികയുമായ പ്രാര്‍ത്ഥന സോഷ്യല്‍മീഡിയയില്‍ സജീവമാണ്. നച്ചു അഭിനയ വഴി തിരഞ്ഞെടുത്തപ്പോള്‍ പാട്ടിലായിരുന്നു പ്രാര്‍ത്ഥനയുടെ താല്‍പര്യം. പ്ലസ് ടു കഴിഞ്ഞതിന് പിന്നാലെ യുഎസില്‍ പോയി മ്യൂസിക്ക് പഠിച്ചിരുന്നു താരപുത്രി. അഡ്മിഷന്റെ കാര്യങ്ങളെല്ലാം ശരിയാക്കിയത് അവള്‍ തന്നെയായിരുന്നു. ഇന്ദ്രനും പൂര്‍ണിമയും ഒന്നും അറിയേണ്ടി വന്നിട്ടില്ല. സ്റ്റേജ് ഷോയൊക്കെയായി സജീവമാണ് അവള്‍. അച്ഛമ്മ പരിപാടി കാണാന്‍ വരണമെന്നൊക്കെ പറഞ്ഞ് വിളിക്കാറുണ്ടെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

അവളുടെ ഇംഗ്ലീഷ് പാട്ടുകളൊന്നും എനിക്കറിയത്തില്ല. പിന്നെ വരാമെന്ന് പറഞ്ഞ് ഞാന്‍ ഒഴിയാറാണ് പതിവ്. അവളുടെ ഇഷ്ടം അനുസരിച്ചാണ് വസ്ത്രം ഇടുന്നത്. അതിലൊന്നും ഇത്രയധികം വിമര്‍ശനത്തിന്റെ ആവശ്യമില്ല. അഭിമുഖങ്ങളിലെല്ലാം കൊച്ചുമക്കളെക്കുറിച്ച് വാചാലയാവാറുണ്ട് മല്ലിക സുകുമാരന്‍. പ്രാര്‍ത്ഥനയെന്നാണ് അവര്‍ വീടിന് പേര് നല്‍കിയത്. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് പ്രാര്‍ത്ഥന. പ്രിയപ്പെട്ട പൂച്ചയെ കാണാതായതിനെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പും താരപുത്രി പങ്കുവെച്ചിരുന്നു. ഇതെന്റെ ബേബി ടൈഗറാണ്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവളെ ഞാന്‍ വീട്ടിലേക്ക് കൊണ്ടുവന്നത്.

Prarthana Indrajith shared a new post
Photo Credit: Prarthana Indrajith / Instagram

കാര്‍ ഗാര്യേജില്‍ നിന്നായിരുന്നു ഇവളെ എനിക്ക് കിട്ടിയത്. പുറത്തൊക്കെ കാണുന്ന പോലെയുള്ള സാധാരണ പൂച്ചയായിരുന്നു തുടക്കത്തില്‍ അവള്‍. പിന്നെയാണ് ഞാന്‍ അവളുടെ കണ്ണുകള്‍ ശ്രദ്ധിച്ചത്. നിറയെ സ്‌നേഹവും വാത്സല്യവുമൊക്കെയായി തികച്ചും വ്യത്യസ്തമായിരുന്നു അവ. ഞാന്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും നിഷ്‌കളങ്കവും, വിധേയത്വവുമുള്ള ജീവിയാണ് അവള്‍. എന്റെ മോശം അവസ്ഥയിലും അവള്‍ എനിക്കൊപ്പമുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരിക്കും. എല്ലാം മനസിലായത് പോലെ. ഞാന്‍ ഹാപ്പി മൂഡിലാണെങ്കില്‍ അവള്‍ എനിക്ക് ചുറ്റും ഓടിപ്പാഞ്ഞ് നടക്കും. അത്രയും അടുപ്പമായിരുന്നു ഞങ്ങള്‍ തമ്മില്‍.

എന്റെ കുട്ടിയെപ്പോലെയാണ് ഞാന്‍ അവളെ കൊണ്ടുനടന്നിരുന്നത്. അവള്‍ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കിലും അവളുടെ നോട്ടത്തിലൂടെ ആ സ്‌നേഹം ഞാന്‍ തിരിച്ചറിഞ്ഞതാണ്. ഒരാഴ്ച മുന്‍പാണ് ടൈഗുവിനെ എനിക്ക് മിസ്സായത്. പുറത്ത് കളിക്കാനൊക്കെ വിടാറുള്ളതാണ്. ഈ ചുറ്റുപാടൊക്കെ അവള്‍ക്ക് പരിചിതമാണ്. ഗേറ്റിന് പുറത്തെ ലോകം അറിയാനുള്ള ആകാംക്ഷയിലായിരിക്കാം അവള്‍ പുറത്തേക്ക് പോയത്. ഒന്നോ, രണ്ടോ, ദിവസത്തിനകം തിരികെ വരുമെന്നായിരുന്നു ഞാന്‍ കരുതിയത്.

ഒരാഴ്ചയായി ഇപ്പോള്‍. അവള്‍ ഇതുവരെ തിരിച്ചുവന്നിട്ടില്ല. അതോര്‍ക്കുമ്പോള്‍ വിഷമമാണ്. മറ്റുള്ള പൂച്ചകളോടൊപ്പം അവളും ഓടിപ്പാഞ്ഞ് നടക്കുന്നുണ്ടാവും എന്നോര്‍ത്ത് ഞാന്‍ സ്വയം ആശ്വസിക്കുന്നു. അതേ സമയം എന്നിലെ അമ്മ ഫീലിംഗ്‌സില്‍ അവളെയോര്‍ത്ത് ആധിയാണ്. അവളെ എനിക്ക് മിസ് ചെയ്യുന്നുണ്ട്. അവള്‍ വീണ്ടും വീട്ടിലേക്ക് വരുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍ എന്നുമായിരുന്നു പ്രാര്‍ത്ഥന കുറിച്ചത്.

നിരവധി പേരായിരുന്നു കുറിപ്പിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. വിഷമിക്കേണ്ട, അവളെന്തായാലും തിരിച്ച് വരും. വീട്ടിനകത്ത് വളരുന്ന പൂച്ചകള്‍ക്ക് പുറംലോകത്ത് അധികം നില്‍ക്കാനാവില്ല. മറ്റ് പൂച്ചകളെയും, പട്ടികളെയുമൊക്കെ കാണുമ്പോള്‍ പേടിയായിരിക്കും. വൈകാതെ തന്നെ അവള്‍ തിരിച്ച് വരും. അവളെ തിരിച്ച് കിട്ടിയാല്‍ അറിയിക്കണം. ആ വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു എല്ലാവരും പറഞ്ഞത്.

More from Filmibeat

Read more about: poornima indrajith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X