അച്ഛനൊപ്പമുള്ള പ്രിയനിമിഷങ്ങളുമായി പ്രാര്‍ത്ഥന! ഇന്ദ്രജിത്തിന്‍റെ ഭാവം കിടുക്കിയെന്ന് ആരാധകര്‍!
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. വ്യത്യസ്തമായ വേഷങ്ങളുമായാണ് ഇരുവരും സിനിമയിലേക്ക് എത്തിയത്. വില്ലത്തരത്തില്‍ നിന്നും നായകനായി മാറുകയായിരുന്നു ഇന്ദ്രജിത്ത്. നായകനായി അഭിനയിക്കുമ്പോള്‍ത്തന്നെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ സ്വീകരിച്ചിരുന്നു പൃഥ്വിരാജ്.
ഇവരുടെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. മല്ലിക സുകുമാരനും സുപ്രിയയും പൂര്‍ണിമയും പ്രാര്‍ത്ഥനയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വിശേഷങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

കുടുംബത്തിലെ കൊച്ചുമക്കളില്‍ മൂത്തയാളായ പ്രാര്‍ത്ഥന പത്താംക്ലാസില്‍ എത്തിയിരിക്കുകയാണ്. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന മകള്‍ക്ക് ആശംസ അറിയിച്ച് നേരത്തെ പൂര്‍ണിമ എത്തിയിരുന്നു.നല്ലൊരു പാട്ടുകാരിയാണ് താനെന്ന് ഇതിനകം തന്നെ പ്രാര്‍ത്ഥനയെന്ന പാത്തൂട്ടി തെളിയിച്ചിരുന്നു.
മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. പൊതുവേദിയില്‍ ഇന്ദ്രജിത്തും മകളും ഈ ഗാനം ഒരുമിച്ച് ആലപിച്ചിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ഹെലനിലും പ്രാര്‍ത്ഥനയുടെ പാട്ടുണ്ടായിരുന്നു. അനിയത്തിയായ നക്ഷത്ര അഭിനയത്തിലാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു പറഞ്ഞത്. അച്ഛനും ചെറിയച്ഛനുമൊപ്പം ടിയാനില്‍ അഭിനയിച്ചിരുന്നു നക്ഷത്ര. അടുത്തിടെ നക്ഷത്ര അഭിനയിച്ച ഷോര്‍ട്ട് ഫിലിമും പുറത്തുവന്നിരുന്നു.
ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പ്രാര്‍ത്ഥന അച്ഛനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. അച്ഛന്റെ മടിയിലിരിക്കുന്നതും മത്സരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമായ ചിത്രങ്ങളാണ് പ്രാര്‍ത്ഥന പങ്കുവെച്ചത്.
പൂര്‍ണിമ മക്കളുടെ വിശേഷങ്ങളുമായി സ്ഥിരമായി എത്താറുണ്ടെങ്കിലും ഇന്ദ്രജിത്തിന്റെ ഫോട്ടോ ഇടയ്‌ക്കേ കാണാറുള്ളൂ. ഷൂട്ടിംഗ് തിരക്ക് കഴിഞ്ഞ് അച്ഛനെത്തിയതിന്റെ സന്തോഷത്തിലാണോ മകളെന്നുള്ള ചോദ്യങ്ങളുമായെത്തിയിരിക്കുകയാണ് ആരാധകര്‍. നല്ല ഭാവം, അച്ഛനും മകള്‍ക്കും ഓരോ അവാര്‍ഡ് തരട്ടെയന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.


Click it and Unblock the Notifications











